കുളിച്ചു കുട്ടപ്പന്‍ ആയി ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ കോരി ചൊരിയുന്ന മഴ
ഹാവൂ ഇന്ന് പൊടി പിടിച്ചു മൂലക്കിരിക്കുന്ന എന്റെ ചെരുപ്പും, ഉറുമ്ബരിച്ചു തുളകളുടെ എണ്ണം കുറഞ്ഞു വരുന്ന എന്റെ കുടക്കും ആശ്വാസം
മഴ എന്നോടും എന്റെ ഉണങ്ങിയ ഉടുപ്പിനോടും വാശി പിടിച്ചു പെയുകയാണ്, മഴയോട് ദേഷ്യം തോന്നി ചൂട് പിടിച്ച എന്റെ തലയെ തണുപ്പിക്കാന്‍ കുടയുടെ സുഷിരത്തില്‍ നിന്ന് ധാര ധാര ആയി ഒഴുകുന്ന തണുത്ത വെള്ള തുള്ളികള്‍ ധാരാളം .. മാത്രവും അല്ല ആന ചെവിയെ പോലെ ആടികൊണ്ടിരിക്കുന്ന ഒടിഞ്ഞ ഒരു കമ്പിയുടെ ചീലക്ക് അത്യാവിശ്യം കാറ്റും തരാന്‍ കഴിയുന്നുണ്ട്.. ആശ്വാസം .... നിരത്തില്‍
പാതവക്കത് കൂടി നടന്നു പോകുന്ന കാല്‍ നട യാത്രക്കാരന്റെ മേലെ വണ്ടി ഉരുട്ടി കൊണ്ട് പോകുന്നവന്റെ അഹങ്കാരം, ചെളി കുണ്ടുകളില്‍ നിന്ന് ചെളിയായി തെറിക്കുന്നു .. അഹങ്കാരികള്‍ ആയ ഈ ഉരുളന്മാരോട് രണ്ടെണ്ണം പറയണം എന്ന് വിചാരിച്ചപ്പോള്‍ ആണ്, അതില്‍ കുറെ ചെളി എന്റെ ദേഹത്തേക്കും ഒരുത്തന്‍ തെറിപ്പിച്ചത്...... മലയാള നിഖണ്ടുവില്‍ ഇല്ലാതെ കുറെ വാക്കുകള്‍ പെട്ടെന്ന് ഓര്‍ത്തെടുക്കാനും അത് യഥോചിതം അവന്റെ മൂന്ന് തലമുറകള്‍ക് അപ്പുരതുള്ളവരെ വിളിക്കുവാന്‍ സാധിച്ചതിലും എനിക്ക് എന്റെ ഓര്‍മയെ പറ്റിയും തലസ്ഥാനത് തന്നെ അത് ഉപയോഗിക്കാന്‍ സാധിച്ചതിനെ പറ്റിയും അഭിമാനം തോന്നി ..... ഹാവോ നിരത്ത് തിരക്കെരിയപ്പോലെക്കും മഴ നിന്നു, എന്റെ കുടയുടെ ദയനീയാവസ്ഥ തരുണീ മണികള്‍ കാണുകയും അങ്ങനെ അവര്‍ എന്നെ കളിയാകുകയും ചെയുന്ന ഭീകരമായ അവസ്ഥ ഒഴിവാകപെട്ടത്തില്‍ ഒരാശ്വാസം. കുട മടക്കിയപ്പോള്‍ തന്നെ ഈ കള്ളാ കാക്ക പണി പറ്റിച്ചത് നന്നായി, അല്ലെങ്കില്‍ ഈ തലയില്‍ വീണ കാക്ക കാഷ്ടം കുടയില്‍ വീഴുകയും, കുട മടക്കണോ നിവര്താണോ കഴിയാതെ ഞാന്‍ ബുദ്ധി മുട്ടുകയും ചെയ്തേനെ.. ഇതാകുമ്പോള്‍ തലയുടെ ഒരു ഒഴിഞ്ഞ കോണില്‍ കഴുകി കളയുന്നത് വരെ ആരും കാണാതെ കിടന്നു കൊള്ളുമല്ലോ.. ഇത്രയധികം മഴ പെയ്തിട്ടും കോര്പോരഷന്‍ പൈപ്പില്‍ വെള്ളം ഇല്ലാത്തതും ഒരു കണക്കില്‍ നന്നായി. അത് കൊണ്ട് ഞാന്‍ ഇന്ന് തൊട്ടടുത്ത ഹോടലില്‍ കയറുകയും, തല കഴുകിയതിനു ശേഷം അവിടെ നിന്നു ഇന്ന് ഒഴിവാകാന്‍ ഇരുന്ന പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു .. എന്നെ ഇത്രയധികം നടത്തിച്ച കാക്കയെ മനസ്സില്‍ പോലും ഒരു കുഞ്ഞു തെറി പോലും വിളിക്കാതിരുന്ന എന്റെ നിഷ്കളങ്കതയെ തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ തന്നെ ഒന്ന് അഭിനന്ദിച്ചു.. "കൊള്ളാട മോനെ..!!" മഴയുടെ രണ്ടാം ഘട്ടം തുടങ്ങിയപ്പോള്‍ തന്നെ കമ്പനി വണ്ടി വന്നു .... ആശ്വാസം...... നെടുവീര്‍പ്.......... ഷട്ടര്‍ ഇട്ടതിനാല്‍,, കോളേജു പിള്ളേരെ നോക്കി പലപ്പോഴും ക്ഷീണിച്ച അവശനാകുന്ന എന്റെ കണ്ണിനു ഇന്ന് വിശ്രമം .... ഈ സംഭവങ്ങള്‍ എല്ലാം തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട തേന്‍ മുട്ടായി നുണയുന്നത് പോലെ ഞാന്‍ ആസ്വദിച്ചു എന്നാ ദുഃഖ സത്യം നിങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം .. എന്റെ ഈ അനുഭവം വായിച്ചു എന്നോട് സഹതാപമോ, പരിഹാസമോ കാണിക്കാന്‍ മാത്രം നിങ്ങളുടെ മനസ് സങ്കുചിതം അല്ലല്ലോ എന്നാ തിരിച്ചറിവ് വീണ്ടും ആശ്വാസം .... അങ്ങനെ തികച്ചും തൃപ്തന്‍ ആയി സംതൃപ്തന്‍ ആയി .. ............ ഞാന്‍ വീണ്ടും ഒരു പ്രഭാതത്തെ വരവേല്‍കാന്‍ എന്റെ കിടക്ക വിരിച്ചു കഴിഞ്ഞു
No comments:
Post a Comment