Search This Blog

Monday, February 28, 2011

സ്നേഹ സ്പര്‍ശം

ഇന്ന് മധുരം ഉള്ള ഒരു ചെറിയ ഓര്‍മ്മയും ആയി നിങ്ങളുടെ അടുത്തേക്ക് വരം എന്ന് തോന്നുന്നു.

ഈ സംഭവം നടക്കുമ്പോളും കുട്ടായി രണ്ടില്‍ തന്നെ ആണ് കേട്ടോ, എന്ന് കരുതി കുട്ടായി രണ്ടില്‍ തോറ്റത് ഒന്നും അല്ല .

അന്നും പതിവ് പോലെ മടിയോടും അമ്മയോടും മല്ലിട്ട് ആണ് കുട്ടായി സ്കൂളില്‍ പോയത്. കാരണം കുട്ടായിക്ക്‌ സ്കൂളില്‍ പോകാന്‍ കഴിയില്ല അത്ര തന്നെ.

സാധാരണ പപ്പാ ആണ് ഒടുക്കം ഇടപെടാറു, ഇന്ന് കുട്ടായിയുടെ ഭാഗ്യം കൊണ്ടോ, വീടിന്റെ മുന്‍പിലെ കമ്മുനിസ്റ്റ്‌ പച്ചകല്ക് ആയുസ് കൂടുതല്‍ ഉള്ളത് കൊണ്ടോ പപ്പാ ഇടപെടണ്ടി വന്നില്ല. പക്ഷെ എന്നെത്തെയും പോലെ അല്ല ഇന്ന് കുട്ടായിക്ക്‌ ശരിക്കും എവിടെ ഒകെയോ വേദന ഉണ്ട് . അമ്മയോട് കുട്ടായി നൂറു തവണ പറഞ്ഞു നോക്കി " അമ്മെ എനിക്ക് ദെ ഇവിടെ വേദന ഉണ്ട് ,," "പുതിയ ഓരോ വേദനേം കണ്ടു പിടിച്ചു കൊണ്ട് വരുവാണ്‌, വേഗം കുളിച്ചു സ്കൂളില്‍ പോടാ "

" അല്ല അമ്മെ സത്യമായിട്ടും ദെ എന്റെ ഈ കൈ പൊക്കുമ്പോള്‍ എനിക്ക് ഇവിടെ ഒകെ വേദനിക്കുന്നു" പുറം തടവികൊണ്ട്‌ കുട്ടായി പറഞ്ഞു

"നീ എന്തിനാ കൈ പോക്കുന്നത്" അടുക്കളയില്‍ ചോറ് വാര്ത് കൊണ്ടിരുന്ന അമ്മ ഇതൊന്നും കാര്യമാകാതെ ഇതിനിടയില്‍ കുട്ടയിയെ കളിയാകുകയും കൂടി ചെയ്തു, കളിയാകലിന്റെ അമര്‍ഷം നുരച്ചു പൊന്തി എങ്കിലും അത് അടക്കി വച്ച് ഒരു തവണ കൂടി ഒന്ന് ശ്രമിച്ചു നോക്കാന്‍ കുട്ടായി തീരുമാനിച്ചു .

" ങ്ങ് .. ങ്ങ് .... അമ്മെ ദെ ചുമക്കുമ്പോള്‍ എനിക്ക് തലവെദനേം ഉണ്ട് " ഇത്തവണ അമ്മക്ക് കലി വന്നു. ചോറ് വാര്‍ക്കാന്‍ വച്ചിട്ട് ദോശ മറിച്ചിടാന്‍ ചട്ടുകം എടുത്ത അമ്മ, ചട്ടുകം കുട്ടായിയുടെ നേരെ പൊക്കി കൊണ്ട് ചീറി അടുത്തു. വേദനെയെ പറ്റിയോ.. സ്കൂളിനെ പറ്റിയോ ആലോചിക്കാതെ കുട്ടായി ഓടി.. കുളിക്കാന്‍ ..

ആവി പുക പോലെ പൊന്തി വരുന്ന തോട്ടിലെ വെള്ള പരപ്പില്‍ ഇങ്ങനെ വിഷമത്തോടെ നോക്കി നിന്നപ്പോള്‍ കുട്ടായിയുടെ മനസിലെ എല്ലാ ദേഷ്യവും കൂടി നുരച്ചു പൊന്തി. കുട്ടായിക്ക്‌ എല്ലാവരോടും വെറുപ്പ്‌ തോന്നി .. തോട്,,, സോപ് .. തോര്‍ത്ത്‌ .. ചട്ടുകം .. പിന്നെ അമ്മ.. പിന്നെ പപ്പാ .. അങ്ങനെ എല്ലാവരോടും . ആലോചിക്കും തോറും കുട്ടായിയുടെ വേദനകള്‍ കൂടി കൂടി വന്നു .. എന്നോട് ഒരു സ്നേഹോം ഇല്ലാത്ത പപ്പേം അമ്മേം, കുട്ടായി ഓര്‍ത്തു .. ഇപ്പൊ ചേച്ചി എങ്ങാനും ആണ് ഇത് പറഞ്ഞിരുന്നു എങ്കില്‍ .. എന്തായാലും ചേച്ചിയെ ഇന്ന് സ്കൂളില്‍ വിടതില്ലയിരുന്നു .. കുട്ടായി വീണ്ടും ഓര്‍ത്തു

എന്നോട് ഇവിടെ ആര്‍കും ഒരിഷ്ടോം ഇല്ല ...... ഞാന്‍ പറയുന്നത് ആര്‍കും കേള്‍ക്കയും വേണ്ട .. കുട്ടായിയുടെ കണ്ണുകള്‍ നനവാര്‍ന്നു .. തോട്ടിലെ വെള്ളത്തിന്റെ തണുപ്പിനും കുട്ടയുടെ പക തണുപ്പിക്കാന്‍ കഴിഞ്ഞില്ല.. അത് ഒരു തീഗോളം പോലെ തുണ്ടയുടെ തൊട്ടു താഴെ ഇങ്ങനെ വന്നു ഉരുണ്ടിരിക്കുവാന്. അവിടം ശരിക്ക് പൊള്ളുന്നത് പോലെ തോന്നി കുട്ടായിക്ക്‌. ഇല്ല ഇനി എന്നോട് ഇഷ്ടം ഇല്ലാത്ത ആരോടും മിണ്ടണ്ട .. കുട്ടായി തീരുമാനിച്ചു.. അങ്ങനെ പതിവ് പോലെ വീര്‍ത്ത മുഖവും ആയി കുട്ടായി ഇന്നും സ്കൂളില്‍ പൊയ്.. പതിവില്ലാത്തത് ആയി ഒന്നും കുട്ടായിയുടെ പപ്പേം അമ്മേം ഒട്ടു കണ്ടതും ഇല്ല. പക്ഷെ കുട്ടായി അങ്ങനെ അല്ല പതിവില്ലാത്ത എന്തോ വേദന തന്റെ ശരീരത്തിന് ഉണ്ട് എന്ന് കുട്ടായിക്ക്‌ അറിയാമായിരുന്നു.. കണ്ണുകള്‍ കനം വെക്കുന്നു.. കാലുകള്‍ വലിയുന്നു .. എങ്കിലും എല്ലാവരോടും ഉള്ള പകയും അമര്‍ഷവും , കുട്ടായി കാലു വലിച്ചു വലിച്ചു നടന്നു സ്കൂളില്‍ എത്തി ..

ഏകദേശം ഉച്ച കഴിഞ്ഞു ഒരു മൂന്ന് മണി ആയപോളെക്കും കുട്ടായിക്ക്‌ തണുക്കാന്‍ തുടങ്ങി .. ദേഹം മുഴുവന്‍ വേദന .. കണ്ണ് ചുമന്നു.. വലിയൊരു ഭാരം തലയില്‍ എടുത്തു വച്ചത് പോലെ ഇങ്ങനെ ഇരിക്കുവാന് കുട്ടായി. എന്താ ഷാരുനെ.. വയ്യേ നിനക്ക് .. ടീച്ചര്‍ ചോദിച്ചു .. കുട്ടായി എന്തെങ്കിലും പറയുന്നതിന് മുന്‍പേ ടീച്ചറുടെ കൈ കുട്ടായിയുടെ നെറ്റിയില്‍ തൊട്ടിരുന്നു,, "അയ്യോ ഷാരുണിനെ പനിക്കുന്നുണ്ടല്ലോ ... വയിരല്‍ ഫീവര്‍ ആയിരിക്കും ,,, കൊച്ചിന് ദേഹം ഒകെ വേദനിക്കുന്നുണ്ടോ " ഒരു അസുഖകാരനോട് കാണിക്കുന്ന എല്ലാ പരിഗണനയും വച്ച് ടീച്ചര്‍ സ്നേഹത്തോടെ ചോദിച്ചു ..

"ഹ്ഉം..." ഒരു അസുഖ കാരന്റെ എല്ലാ വേദനയോടും കൂടി കുട്ടായി ഞരങ്ങി ..

പനി ആണ് എന്ന് കേട്ട നിമിഷം തൊട്ടു കുട്ടായിക്ക്‌ അമ്മേനെ കാണാന്‍ തോന്നി.. കുട്ടായി ഒരു ലോല ഹൃദയന്‍ രാവിലത്തെ പകയും അമര്‍ഷവും ഒകെ മറന്നു .. അമ്മയുടെ കൈ തന്റെ നെറ്റിയില്‍ ഒന്ന് തൊടാന്‍ കുട്ടായി അതിയായി ആഗ്രഹിച്ചു .. "കൊച്ചു ഒരു കാര്യം ചെയ് ഈ ബെഞ്ചില്‍ കിടന്നോ .." ടീച്ചറിന്റെ വര്‍ത്തമാനം കുട്ടായിയെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി .. തികച്ചും അവശന്‍ ആയി അല്ലെങ്കില്‍ തികച്ചും അവശത നടിച്ചു കുട്ടായി ആ ബെഞ്ചില്‍ ആശുപത്രി കിടക്കയില്‍ ഗ്ലൂകസ് ഇട്ടു കിടക്കുന്ന രോഗിയെ പോലെ അനങ്ങാതെ കിടന്നു ..

വൈകുന്നേരം സ്കൂള് വിട്ടു വീട്ടിലോട്ടു നടക്കുമ്പോള്‍ ഒരു വിജയിയുടെ ഭാവം ആയിരുന്നു കുട്ടായിക്ക്‌ തന്റെ വേദനകള്‍ മനസിലാക്കാന്‍ കഴിയാത്ത സ്നേഹം ഇല്ലാത്ത വീട്ടുകാരുടെ മുന്‍പിലേക്ക് ഇതാ പനിച്ചു അവശനായി വരുന്നു ഞാന്‍. ഇത് കണ്ടു വീട്ടുകാര്‍ വിഷമിക്കണം,, രാവിലെ എന്നെ വഴക്ക് പറഞ്ഞതില്‍ അവരുടെ മനസ് വേദനിക്കണം പ്രത്യേകിച്ച് അമ്മയുടെ .. ദേഹം ചെറുതായി വെധനിക്കുന്നുണ്ട് എങ്കിലും കുട്ടായിക്ക്‌ പനി വന്നതില്‍ ചെറിയ സന്തോഷം തോന്നാതിരുന്നില്ല സാധാരണ വീട്ടിലേക്കു ഓടി കേറുക ആണ് പതിവ് .. പക്ഷെ ഇന്ന് അങ്ങനെ അല്ലല്ലോ .. ഇന്ന് താന്‍ അവശനാണ് .. അവശത കൊണ്ട് വീട്ടുകാരെ കരയിക്കണം.. വിഷമിക്കുന്ന അമ്മയെ ഇന്ന് മുഴുവന്‍ തന്റെ കട്ടിലില്‍ ഇരുത്തണം.. അമ്മ എന്റെ കൂടെ ഇരിക്കുന്നത് കണ്ടു ചേച്ചി അസൂയ പെടണം ... കാലില്‍ നിന്ന് പാതി ഊരിയ ചെരുപ്പും വലിച്ചു വലിച്ചു, തികച്ചും അവശനായി.. തല ഭൂമി വരെ താഴ്ത്തി ... കുനിഞ്ഞു.. ഇടയ്ക്കു ഒന്ന് ഞരങ്ങി .. ഒകെ കുട്ടായി പതിയെ വീട്ടിലോട്ടു നടക്കുവാന്.. മുറ്റത്ത്‌ എവിടെ എങ്കിലും അമ്മ നില്പുണ്ടോ എന്ന് കള്ള കണ്ണിട്ടു ഇടയ്ക്കു നോക്കുന്നുമുണ്ട് .. അമ്മ അതാ അടുക്കള വശത്ത് പാല് വാങ്ങിക്കാന്‍ വന്ന മോളിലെ വീട്ടിലെ ശയിലജ ചേച്ചിയും ആയി വര്‍ത്തമാനം പറഞ്ഞു നില്കുവാന് .. ഇപ്പോള്‍ എന്നെ കാണും .. ഇപ്പ കാണും .. കുട്ടായി ഒരു പാട് ആശിച്ചു .. കാലും ചെരിപ്പും കുറച്ചും കൂടി ശബ്ധത്തില്‍ വലിച്ചു .. ഇല്ല കാണുന്നില്ല .. അടുക്കള വശത്ത് കൂടി അമ്മ കാണാന്‍ വേണ്ടി മാത്രം പോകുന്നതിനു അഭിമാനം അനുവധിക്കുന്നില്ലങ്കില്‍ കൂടി കുട്ടായി പൊയ് .. അമ്മ ഭയങ്കര വര്‍ത്തമാനം ആണ്.. കുട്ടായിയെ കണ്ട പുറപാട് ഇല്ല.. തകര്‍ന്നു പോകുന്ന അഭിമാനവും ആയി കുട്ടായി വിളിച്ചു

"അമ്മെ ....." "നഹാ നീ വന്നോ .. പൊയ് ഉടുപ്പ് മാറ് അപ്പോളേക്കും ഞാന്‍ വരം " ഇത്തവണ കുട്ടായി ശരിക്കും തകര്‍ന്നു പൊയ്.. ഇത്രേം നെരേം താന്‍ കാട്ടി കൂട്ടിയത് വെറുതെ ആയതിന്റെ വിഷമം അല്ല കുട്ടായിക്ക്‌ ഇപ്പോള്‍. ടീച്ചര്‍ പോലും എന്നെ കണ്ടിട്ട് പനി ആണോ എന്ന് ചോദിച്ചു എന്നിട്ടും അമ്മ ........... കുട്ടായിയുടെ കഴുത്തില്‍ രാവിലത്തെ തീഗോളം വന്നു നിറഞ്ഞു .. അത് തൊണ്ട പോട്ടിക്കുമാര് ശക്തിയില്‍ അവിടിരുന്നു കുട്ടായിയുടെ തോന്ടയെ അമര്‍ത്തുന്നു കുട്ടായിയുടെ കണ്ണില്‍ നിന്ന് അപ്പോളേക്കും കുട്ടായി പോലും അറിയാതെ നീര് എടുത്തു .. കുട്ടായി ബാഗ്‌ പോലും താഴെ വെക്കാതെ തുവാല കൊണ്ട് വായി പൊതി പിടിച്ചു കരഞ്ഞു .. ശബ്ദം പുറത്തു വരാതിരിക്കാന്‍ .. കരച്ചിലിനിടയില്‍ ഒരു കൈ കൊണ്ട് ബാഗ് കട്ടിലില്‍ തന്നെ വച്ച് ആ കട്ടിലില്‍ തന്നെ കയറി കമന്നു കിടന്നു മുഖം തലയണയോടെ അമര്‍ത്തി പിടിച്ചു തേങ്ങി തേങ്ങി കരഞ്ഞു .. ഏങ്ങലടിച്ചു കരഞ്ഞു .. അപ്പോഴും ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു ചിരിക്കുന്ന അമ്മയുടെ ഒച്ച കേള്കമായിരുന്നു അത് കേള്കുന്തോരും സങ്കടം ഇരട്ടിച്ചു

... എല്ലാം തകര്‍ന്നു .. സ്കൂളില്‍ ടീച്ചറുടെ കൈ തന്റെ നെറ്റിയില്‍ തൊട്ടപോള്‍ അത് അമ്മ ആയിരുന്നു എങ്കില്‍ എന്ന് കുട്ടായി ആശിച്ചതും.. ആ ബെഞ്ചില്‍ കിടന്നപ്പോള്‍ അമ്മയുടെ മടിയില്‍ ആയിരുന്നു എങ്കില്‍ എന്ന് കൊതിച്ചതും ..... എല്ലാം തകര്‍ന്നു ..

കുട്ടായി ഉറപ്പിച്ചു .. ആര്‍കും എന്നെ വേണ്ട .. ആര്‍കും എന്നോട് സ്നേഹം ഇല്ല .. എല്ലാവര്ക്കും ചേച്ചിയോട് ആണ് ഇഷ്ടം .. ചേച്ചി പറയുന്നത് മാത്രമേ അവര് കേള്‍ക്കൂ. .. ചേച്ചിക്ക് പുതിയ മാല വാങ്ങിച്ചു കൊടുത്തതും.. പുതിയ വള വാങ്ങിച്ചു കൊടുത്തതും.......... കുട്ടായിയുടെ മനസ്സില്‍ മിന്നല്‍ പോലെ മിന്നി മറഞ്ഞു .. അത് ഒരു ഇടി ഹൃദയത്തില്‍ സമ്മാനിച്ച്‌ പൊയ് മറന്നു .. കാലിന്റെ ചുവട്ടില്‍ കിടന്ന പുതപ്പു കൊണ്ട് ശരീരവും മുഖവും മൂടി കുട്ടായി കിടന്നു .. കുട്ടായിയെ ആരും കാണാതിരിക്കാനും.. കുട്ടായി ആരേം കാണാതിരിക്കാനും.

അമ്മയുടെ ഒച്ച കേള്കാതിരിക്കാന്‍ ചെവി പൊതി പിടിച്ചു നോക്കി.. ഓരോ തവണ ചെവി പൊത്തി പിടിക്കുംബോലും ഇപ്പോള്‍ എങ്ങാനും തന്നെ വിളിച്ചാലോ എന്ന് കരുതി അപ്പോള്‍ തന്നെ ചെവി തുറന്നു പിടിച്ചു .. ഇല്ല എന്നിട്ടും അമ്മ വിളിക്കുന്നുവില്ല വര്‍ത്തമാനം നിര്തുന്നുമില്ല.. ആ ടീചെരുടെ മോനായി ജനിച്ചിരുന്നുവെങ്കില്‍ ശബ്ദം ഇല്ലാതെ കരഞ്ഞു കൊണ്ട് കുട്ടായി ഓര്‍ത്തു .. പ്രതീക്ഷ അറ്റ് .. കരഞ്ഞു തളര്‍ന്നു ,, കണ്ണ് നീര്‍ വറ്റിയ കണ്ണുമായി .. നിര്‍വികാരന്‍ ആയി കുട്ടായി തല മൂടി കിടന്നു .. ഈ കിടപ്പില്‍ തന്‍ മരിച്ചു പോയിരുന്നു എങ്കില്‍ .. തടഞ്ഞു വെക്കപെട്ട ഖണ്ടതോടെ കുട്ടായി ഓര്‍ത്തു .. അമ്മയും ചേച്ചിയും പപ്പയും ഒകെ തന്റെ പെട്ടി ചുറ്റും ഇരുന്നു അലമുറയിട്ടു കരയുന്നത് സ്വപ്നം കണ്ടപ്പോള്‍ കുട്ടായിക്ക്‌ തെല്ലൊരാശ്വാസം കിട്ടി അല്ല അവരിനി എന്നെ ഓര്‍ത്തു കരയുമോ .. വീണ്ടും സംശയം .. ആശംഗ .. കരച്ചില്‍ .. ഏങ്ങലടി..



"കുട്ടായീ" ... അമ്മ വിളിക്കുന്നു .. കുട്ടായി ഒന്നും കുടി ചെവി ഓര്‍ത്തു നേരാണ് അമ്മ വിളിച്ചതാണ് .. കുട്ടായി വിളി കേട്ടില്ല .. അങ്ങനെ സ്നേഹം ഇല്ലാത്തൊരു വിളിച്ചാല്‍ കുട്ടായി വിളികെല്കില്ല .. കുട്ടായി വിളി കേള്കാതെ അമ്മയോട് പകരം വീട്ടി "എടാ കുട്ടായി ".. ഇത്തവണ വിളി ഒരല്പം പരുക്കന്‍ ആയി .. എങ്കിലും സാരമില്ല .. കുട്ടായി അങ്ങനെ വിളി കേള്‍കില്ല .. കേള്കണോ ? ഒന്നും കൂടി ആലോചിച്ചു. വേണ്ട എന്നോട് ചെയ്തതിനു ഇത് പകരം ആകില്ല .. കുട്ടായി തല മൂടി തന്നെ കിടന്നു .. "ഈ ചെറുക്കന്‍ ഇത് എവിടെ പൊയ്.." ഇത്തവണ സംഭവം വഷളാകും .. വിളി കേട്ടില്ലങ്കില്‍ ആകെ കുഴപ്പം ആകും .. ചട്ടുകം.... വടി ... "ഞാന്‍ ഇവിടെ ഉണ്ട് ............." കട്ടിലില്‍ കിടന്നു കുട്ടായി ഞരങ്ങി . "നീ എന്നാ വന്നതേ കെടക്കുന്നെ " .. കുട്ടായി ഉത്തരം കൊടുത്തില്ല എന്തോ പന്തികേട്‌ തോന്നിയ അമ്മ പുതപ്പു പൊക്കി കുട്ടായിയുടെ നെറ്റിയില്‍ തൊട്ടു ..പിന്നെ കഴുത്തിലും

"അയ്യോ എന്റെ കൊച്ചിനെ പനിക്കുന്നുണ്ടല്ലോ "



എന്റെ കൊച്ചു എന്ന് വിളിച്ചത് കേട്ടതും കുട്ടായിക്ക്‌ സഹിച്ചില്ല.. സകല നിയന്ത്രണവും നഷ്ടപെട്ടു.. കണ്ണില്‍ നിന്ന് വെള്ളം കുടു കുട ഒഴുകി .. അമ്മയുടെ ഒരു ഉമ്മ തിരുനെറ്റിയില്‍ കിട്ടിയപ്പോള്‍ .. കുട്ടായിയുടെ കരച്ചില്‍ ഉച്ചത്തില്‍ ആയി .. അമ്മ കട്ടിലില്‍ ഇരുന്നു തല എടുത്തു മടിയില്‍ വച്ച് ആ തലയിലൂടെ കൈ ഓടിക്കുമ്പോള്‍ അത് പതിയെ പതിയെ ഇല്ലാണ്ടായി .. മനസിലെ കാറും കോളും എരിഞ്ഞടങ്ങി .. അവശേഷിക്കുന്നത് ഇടയ്ക്കിടയ്ക്ക് വലിച്ചു കയറ്റുന്ന മൂക്കള മാത്രം.. ആ മൂക്കള അമ്മയുടെ കൈ കൊണ്ട് തന്നെ പിഴിഞ്ഞ് കളഞ്ഞപ്പോള്‍ .. അവശേഷിക്കുന്ന പക കൂടി എരിഞ്ഞടങ്ങി .. അമ്മയുടെ മടിയില്‍ തല വച്ച് കിടക്കുന്ന ഒരു വല്ലാത്ത സുഖത്തില്‍ കുട്ടായി ഉറങ്ങി .. 

No comments: