Search This Blog

Friday, February 26, 2010

നീല കടലില്‍ മുങ്ങി പൊങ്ങി മഞ്ഞു കൊണ്ട് കുളിച്ചു ഇളം വെയിലില്‍ തോര്‍ത്തി
ചുവന്ന മേഘങ്ങള്‍ കൊണ്ട് പട്ടുടുത്തു വരുന്നു സൂര്യന്‍ അതിരാവിലെ ..
നീലാകാശത്ത് തന്റെ കളിക്കൂട്ടുകാരായ ഒരു പറ്റം നക്ഷത്രങ്ങളുമായി വരുന്നു,
ചില്ലപ്പോള്‍ വട്ടത്തിലും മിക്കവാറും തെങ്ങാപൂളായും വരുന്നൂ ചന്ദ്രന്‍ മൂവന്തിക്ക്‌ ..
ഹാ പ്രകൃതീ ഞാന്‍ ഒന്ന് ചോദിക്കട്ടെ നീലയാണോ നിന്റെ ഇഷ്ട നിറം ..
അതോ സായന്തനങ്ങളില്‍ നീ പുതയ്ക്കുന്ന ചുവപ്പോ ..
അതു മൂവന്തി മുതല്‍ പുലര്‍കാലം വരെ നീ അണിയുന്ന കറുത്ത പട്ടോ..
ആകാശത്തിനു നാലു കാലുകള്‍ അങ്ങ് അനന്തതിയില്‍ ഉണ്ട് എന്നാ വിശ്വാസം .. അത് ഒരു വല്ലാത്ത പ്രതീക്ഷ ആണ് .
അങ്ങ് അകലെ കണ്ണെത്ത ദൂരത്തു നമ്മുടെ കണ്ണിനു മുന്‍പില്‍ ഉള്ള ഈ മായിക പ്രപഞ്ചത്തിനു ഒരു അവസാനം ഉണ്ട് എന്നാ പ്രതീക്ഷ ..
ഇന്ന് ഇപ്പോള്‍ നടന്നു തുടങ്ങിയാല്‍ എന്ന് എപ്പോള്‍ അവിടെ ഇതും എന്ന് ആലോചിക്കുമ്പോള്‍ ഉള്ള ഒരു അനുഭൂതി ..
അവിടെ എത്തിയാല്‍ പിന്നെ എന്ത് എന്നുള്ള ചിന്തകള്‍ ... ഭാവനകള്‍ ..
താഴോട്ട് നീണ്ടു കിടക്കുന്ന ഒരു ഗര്‍ത്തം .. ചാടിയാല്‍ എന്നെന്നേക്കുമായി ..... ഹാവൂ വേണ്ട ചാടണ്ട ..
ഒരു നോട്ടം കണ്ടാല്‍ മതി ..
അങ്ങനെ അത് കാണാതെ കണ്ടും അനുഭവിക്കാതെ അനുഭവിച്ചു .. കാല്പനികതയുടെ ലോകത്ത് ..
അപ്പോളേക്കും വരും ഓരോ കാലമാടന്മാര്‍ . ഭൂമി ഉരുണ്ടാതനത്രേ .. ഇവിടുന്നു പുറപ്പെട്ടാല്‍ ഇവിടെ തന്നെ വരും അത്രേ ..
ഇവിടുന്നു പുറപ്പെട്ടു ഇവിടെ തന്നെ വരണമെങ്കില്‍ പിന്നെ ഇവിടുന്നു പുരപ്ടുന്നത് എന്തിനു ഇവിടെ തന്നെ നിന്നാല്‍ പോരെ ..

Wednesday, February 24, 2010

പ്രണയം

അവളുടെ കണ്ണുകളില്‍ ഇമ വെട്ടിക്കൊണ്ടിരുന്ന കുറുമ്പ്
ഞാന്‍ സ്നേഹത്തിന്റെ പ്രകടനങ്ങള്‍ ആകി
അവളുടെ കവിളില്‍ തുടിച്ചു നിന്ന മൗനം
ഞാന്‍ വാചാലമാക്കി .
അവളുടെ ചൊടികളിലെ നനവ്‌
എന്റെ ഹൃദയത്തില്‍ സ്നേഹത്തിന്റെ ആര്‍ദ്ര ഭാവങ്ങള്‍ ആയിരുന്നു ..
എങ്കിലും ഞാന്‍ സ്നേഹിച്ചത് അവളുടെ സൌന്ദര്യത്തെ അല്ലായിരുന്നു ..
ആയിരുന്നു എങ്കില്‍ ഞാന്‍ എന്ത് കൊണ്ട് ഐശ്വര്യാ റായിയെ സ്നേഹിച്ചില്ല
ഞാന്‍ സ്നേഹിച്ചത് അവളുടെ കിളിമോഴികളെ അല്ലായിരുന്നു ..
ആയിരുന്നു എങ്കില്‍ അവളുടെ കൂട്ടുകാരിയുടെ മൊഴികള്‍ എനിക്ക് അതിലും ഇഷ്ടം ആയിരുന്നു..
ഞാന്‍ ഇഷ്ടപെട്ടത് അവളിലെ പ്രണയത്തെ ആയിരിക്കാം .. അല്ല അതെ .. എനിക്കുറപ്പാണ് ..