നീല കടലില്‍ മുങ്ങി പൊങ്ങി മഞ്ഞു കൊണ്ട് കുളിച്ചു ഇളം വെയിലില്‍ തോര്‍ത്തി
ചുവന്ന മേഘങ്ങള്‍ കൊണ്ട് പട്ടുടുത്തു വരുന്നു സൂര്യന്‍ അതിരാവിലെ ..
നീലാകാശത്ത് തന്റെ കളിക്കൂട്ടുകാരായ ഒരു പറ്റം നക്ഷത്രങ്ങളുമായി വരുന്നു,
ചില്ലപ്പോള്‍ വട്ടത്തിലും മിക്കവാറും തെങ്ങാപൂളായും വരുന്നൂ ചന്ദ്രന്‍ മൂവന്തിക്ക് ..
ഹാ പ്രകൃതീ ഞാന്‍ ഒന്ന് ചോദിക്കട്ടെ നീലയാണോ നിന്റെ ഇഷ്ട നിറം ..
അതോ സായന്തനങ്ങളില്‍ നീ പുതയ്ക്കുന്ന ചുവപ്പോ ..
അതു മൂവന്തി മുതല്‍ പുലര്‍കാലം വരെ നീ അണിയുന്ന കറുത്ത പട്ടോ..
No comments:
Post a Comment