നിന്റെ മൌനം എന്നില്‍ വാചാലം ആകുന്നു ..
അത് എന്നെ ആകുലതകളുടെ കാണാ കയങ്ങളിലേക്ക്
ചുഴറ്റി എറിയുന്നു ..
എനിക്ക് തുണയായി ഞാന്‍ നെഞ്ചോടു ചേര്‍ത്ത എന്റെ ആത്മവിശ്വാസം
പാതി വഴിയില്‍ എന്നെ തനിച്ചാകി പോകുമോ സഖീ
നിന്നെയും കൂട്ടി ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ എന്റെ തലയ്ക്കു മീതെ
എന്നെ കളിയാക്കുന്ന ഈഅനം മൂളി വട്ടത്തില്‍ പറക്കുന്നു .
എന്റെ ഇഷ്ടം എപ്പോളോ നിന്നോടുള്ള സ്നേഹം ആയി രൂപന്തരപെട്ടപ്പോള്‍
നിന്റെ ഭാവി എന്നില്‍ ശോഭനം അല്ല എന്ന് ആ സ്നേഹം എന്നോട് മന്ത്രിക്കുന്നു ..
നിന്റെ സ്വപ്നങ്ങളുടെ ചിറകു എന്റെ കയ്യാല്‍ അറകപെടാന്‍ പോകുന്നു എന്ന മുന്നറിയിപ്പും ..
അതെ ഞാന്‍ ഇന്ന് വീണ്ടും ചിന്തിക്കുന്നു ..
എന്റെ സ്നേഹിതേ,,,, നിന്റെ മനസ്സില്‍ ഞാന്‍ ഒരു ചാപല്യം ആകുന്നതിനു മുന്‍പ്
പ്രണയം പാതി വഴിയില്‍ ഉപേക്ഷിക്കൂ എന്ന് എന്റെ മനസ് മന്ത്രിക്കുന്നു
നിന്നോടുള്ള സ്നേഹത്താല്‍ എന്റെ മനസ് വരിഞ്ഞു മുറുകുമ്പോള്‍ ..
നിന്റെ ഭാവിക്കായി അത് എന്റെ ഇഷ്ടങ്ങളെ ബന്ധിക്കുന്നു
നിന്റെ തിരെഞ്ഞെടുപ്പില്‍ വീട്ടുകാര്‍ അനിഷ്ടം കൊള്ളുമ്പോള്‍
വീട്ടുകാരുടെ വിശ്വാസം നഷ്ടപ്പെട്ട് അപഹാസിതായി
ശിരസ്സ് നമിച്ചു നില്‍കുന്ന നിന്നെ എനിക്ക് സങ്കല്‍പ്പിക്കാന്‍ ആകില്ല പ്രിയേ ..
നിന്നില്‍ ആശകള്‍ മൊട്ടിടും മുന്‍പ്,, അങ്ങ് ദൂരെ നിന്റെ കാഴ്ചക്കും അകലെ
നിന്റെ പ്രണയം നിറച്ച ഭാണ്ടവും പേറി, ഞാന്‍ യാത്ര ആകുന്നു ..
എന്റെ പ്രണയം ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു എന്ന് നിന്നോട് കള്ളം പറഞ്ഞു ...
Search This Blog
Monday, November 22, 2010
കുട്ടയിയെ വിശ്വസിക്കരുത് ............. കുട്ടായിയുടെ ക്രൂര കൃത്യങ്ങളുടെ ഒരു ഇര
ഈ ഫേസ് ബുക്ക് അകൌണ്ടിനു ഉടമ ആയ വ്യക്തിയുടെ ഇതിനു തൊട്ടു മുന്‍പത്തെ "കുട്ടായി എന്നാ മോഷ്ടാവ്" എന്നാ നോട്ട് വായിച്ചു അതില്‍ പ്രജോതിതന്‍ ആയി ആണ് ഞാന്‍ എന്റെ ഈ അനുഭവം നിങ്ങളും ആയി പങ്കു വക്കുന്നത്
ഇനി ഞാന്‍ ആരാണ് എന്നല്ലേ ..
ഞാന്‍ മരിച്ചു പോയ ഒരു അരണയുടെ ആത്മാവ് ആണ് ..
ഓ നിങ്ങളുടെ ഭാഷയില്‍ ഞങ്ങള്‍ എല്ലാം ചത്തവര്‍ ആണല്ലോ. .. പക്ഷെ ഞാന്‍ ഒന്ന് പറയട്ടെ ഞങ്ങള്‍ ആത്മാകള്ക് മൃഗങ്ങള്‍ എന്നോ മനുഷ്യര്‍ എന്നോ ഇല്ല കേട്ടോ.. ഞങ്ങള്ക് മരണവും ചാവും ഒന്നും ഇല്ല.. ഞങ്ങള്‍ സ്വതന്ത്രര്‍ ആണ്.. ഈ ഭൂമിയില്‍ ഞങ്ങളെ തളച്ചിട്ട ദേഹത്തില്‍ നിന്ന് സ്വതന്ത്രരായവര്‍.
ഞാന്‍ ഈ പറയുന്നത് ഒരു പക്ഷെ നിങ്ങള്ക് ഇപ്പോള്‍ മനസിലാകില്ലയിരിക്കാം .. എന്നാല്‍ എല്ലാവര്ക്കും ഇതൊക്കെ മനസിലാകുന്ന ഒരു കാലം ഉണ്ട്.. പണ്ട് ഞാനും നിങ്ങള്‍ വിചാരിക്കുന്നത് പോലെ വിചാരിച്ച ഒരു കാലം ഉണ്ടായിരുന്നു.
ഞാന്‍ വല്ലാതെ കാട് കയറി അല്ലെ .. ശരി എങ്കില്‍ എന്നെ നിങ്ങള്ക് മനസിലാകുന്ന ഭാഷയില്‍ പറയാം ..
നിങ്ങള്‍ ഇന്നലെ വായിച്ച ആ കുട്ടായി ഇല്ലേ .. അതായത് ഈ ഫേസ് ബുക്കിന്റെ ഉടമ ... ആ കുട്ടായിയുടെ കൈ കൊണ്ട് വളരെ ദാരുണമായി കൊല ചെയ്യപെട്ട ഒരു അരണ..
കൊല്ലം ഏകദേശം 20 കഴിഞ്ഞു കാണും ഈ സംഭവം നടന്നിട്ട് ..
ഞങ്ങള്‍ ആത്മാകള്ക് കൊല്ലവും സമയവും ഒകെ ഉണ്ടോ എന്നാകും ഇപ്പോള്‍ നിങ്ങളുടെ സംശയം അല്ലെ.. തീര്‍ച്ചയായും ഇല്ല.. പക്ഷെ നിങ്ങളുടെ ലോകത്ത് ഞങ്ങള്ക് നിങ്ങളെ പോലെ ചിന്തിക്കാന്‍ കഴിയും.. ഇനി ജീവിചിരിക്കുന്നവര്ക് വേണ്ടി ഞാന്‍ മറ്റൊരു കാര്യം കൂടി പറയാം ഈ ചിന്ത എന്ന് പറയുന്നത് ഞങ്ങള്‍ ആത്മാകള്‍ ആണ് നിങ്ങള്ക് തരുന്നത്. ജീവിച്ചിരിക്കുന്ന കാലത്ത് ഞങ്ങള്ക് കിട്ടുന്ന ധെഹതിനനുസരിച്ചു ഞങ്ങള്‍ ചിന്തിക്കും. എന്നാല്‍ മരിച്ചാലോ,, ഞാന്‍ നേരത്തെ പറഞ്ഞില്ലേ ദേഹത്തില്‍ നിന്ന് ആത്മാവ് സ്വതന്ത്രം ആകും എന്ന്, അപ്പോള്‍ ആത്മാവ് ദേഹത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമായി സ്വതന്ത്രം ആയി ചിന്തിക്കും..
ഞാന്‍ വീണ്ടും കാട് കയറുകയാണ് അല്ലെ ...
ഇല്ല ഇനിയും ഞാന്‍ ആ സംഭവം നിങ്ങളില്‍ നിന്ന് മറച്ചു വക്കുന്നില്ല .... കുറച്ചു കാലങ്ങള്‍ക് മുന്‍പ് നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 20 കൊല്ലം മുന്‍പ് ഞാന്‍ അരണ എന്ന് നാമകരണം ചെയപെട്ട ഒരു ദേഹത്തില്‍ വസിക്കുന്ന കാലം ..
ഈ സംഭവം നടക്കുന്നതിന്റെ ഏതാനം ചില മാസങ്ങള്‍ മുന്‍പ് ആണ് .. സുന്ദരി ആയ മറ്റൊരു അരണയെ ഞാന്‍ കാണുകയും, ഞങ്ങള്‍ പ്രേമത്തില്‍ അകപെടുകയും, അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്തത് .. മനുഷ്യരെ പോലെ വിവാഹം ഞങ്ങള്‍ ഒരു ആചാരം ആയി നടതര്‍ ഇല്ലങ്കിലും ഞങ്ങളുടെ ഇടയിലും അനുരാഗവും പ്രണയവും സ്നേഹവും ദേഷ്യവും ഒകെ ഉണ്ട്. എന്റെ പ്രിയതമയും ആയി ഞാന്‍ പോകാത്ത ഇടങ്ങള്‍ ഇല്ല.. ഞങ്ങള്‍ അനുരാഗ പരവശരായി പരസ്പരം ഒരു നിഴലായി അങ്ങനെ നടക്കും .. ഉച്ച മയക്കങ്ങളില്‍ പോലും അവള്‍ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു.. കൊച്ചു കൊച്ചു സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഖങ്ങളും ഞങ്ങള്‍ പങ്കു വച്ചു.. ഇതിനിടയില്‍ എപ്പോളോ ഞങ്ങളുടെ ഇടയിലേക്ക് ഇതെല്ലം പങ്കു വെക്കാന്‍ മൂന്നാമത് ഒരാളെ കൂടി അയക്കാന്‍ പ്രകൃതി കനിവുണ്ടായി ..
ഞാന്‍ പറഞ്ഞത് നിങ്ങള്ക് മനസിലായില്ലേ ..?? ഞങ്ങള്ക് ഒരു ഉണ്ണി പിറക്കാന്‍ പോകുന്നു എന്ന്... ഇത് അറിഞ്ഞ നിമിഷം ഞാന്‍ എത്ര സന്തോഷിച്ചു എന്നറിയാമോ.. ഞാന്‍ എന്റെ വാല് കൊണ്ട് എന്റെ പ്രിയതമയെ തലോടി .. നാകുകള്‍ പുറത്തു നീട്ടി എന്റെ സ്നേഹം അവളെ അറിയിച്ചു. അവളോ .. തലതിരിച്ചു എന്നെ തന്നെ നോക്കി ആര്‍ദ്രം ആയി എന്റെ സ്നേഹത്തെ ഉള്‍ക്കൊണ്ട്.. ആ നിമിഷം ഈ ലോകത്ത് ഏറ്റവും സന്തോഷം ഉള്ളവര്‍ ഞങ്ങള്‍ ആയിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു ..
അങ്ങനെ ഉണ്ണിക്കയുള്ള കാത്തിരിപ്പും ഒരുക്കങ്ങളും ഞാങ്ങള്‍ തുടങ്ങി . വിശപ്പും ദാഹവും ഒകെ ഉപേക്ഷിച്ചു അവള്‍ ആ മുട്ടയ്ക്ക് അടയിരുന്നു ... ഞങ്ങളുടെ കൊച്ചു മാളം ഞാന്‍ മിനുസം ഉള്ള ഇലകള്കൊണ്ടും ചെറിയ മാദ്ദവം ഉള്ള കമ്പ് കൊണ്ടും എന്റെ ഉണ്ണിക്കു വേണ്ടിയുള്ള ഒരു കൊട്ടാരം ആക്കി.. ഞാന്‍ ശേഖരിച്ചു കൊടുക്കുന്ന കമ്പുകളും ഇലകളും വച്ചു എന്റെ പ്രിയതം ഒരു കൊച്ചു തോട്ടില്‍ പണിതു എന്റെ ഉണ്ണിക്കു. എന്റെ പ്രിയയെ വീട്ടില്‍ വിശ്രമിക്കാന്‍ അനുവദിച്ചു ഞാന്‍ രാപകലില്ലാതെ ഭക്ഷണം ശേഖരിച്ചു .. അതില്‍ എനിക്കൊരല്‍പം സ്വാര്‍ത്ഥതയും ഉണ്ടായിരുന്നു കേട്ടോ. കാരണം ഉണ്ണി വരുമ്പോള്‍ കൂടുതല്‍ നേരം അവനോടോ അവളോടോ കൂടെ ചിലവഴിക്കാന്‍ ഞാന്‍ കൂടുതല്‍ ഭക്ഷണം ശേഖരിച്ചു .. ഒടുക്കം എല്ലാ കാത്തിരിപ്പിനും വിരാമം ആയി.. ഞങ്ങള്ക് ഉണ്ണി പിറന്നു .. എന്റെ ഉണ്ണിയെ ആദ്യം തൊട്ടതു ഞാന്‍ ആയിരുന്നു. അതില്‍ അവള്‍ക് ഒരു ചെറിയ പരിഭവവും ഉണ്ടായിരുന്നു..
പെട്ടെന്നാണ് ഞാന്‍ ആ സത്യം മനസിലാക്കിയത് .. എന്റെ ഉണ്ണിക്കു വാല്‍ ഇല്ല. ഞാന്‍ പ്രതീക്ഷയോടെ വീണ്ടും വീണ്ടും നോക്കി .. ഇല്ല എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല .. എന്റെ ഉണ്ണി ..... വാലില്ലാതെ നീ .. ഞാന്‍ വിതുമ്പി .. ഇതിനിടയില്‍ സത്യം മനസിലാകിയ അവളും സ്തബ്ധയായി ..
എല്ലാ പ്രതീക്ഷകളും ഒരു ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു അടിഞ്ഞു .. വാലില്ലാത്ത അരണ നിങ്ങള്ക് ഒരു പക്ഷെ അതില്‍ വലിയ കാര്യം തോന്നില്ല. പക്ഷെ നിങ്ങള്കരിയാമോ അരണകള്‍ സ്നേഹം ആര്ജിക്കുന്നതും അത് പ്രകടിപ്പിക്കുന്നതും അവരുടെ വാല് ഉപയോഗിച്ചാണ് .. ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ എന്റേത് വളരെ വലുതും സുന്ദരവും ആയ കറുത്ത വാല്‍ ആയിരുന്നു.
വാലില്ലാതെ വിരൂപനായി ആരാലും സ്നേഹിക്കപെടാതെ ആരെയും സ്നേഹിക്കാന്‍ ആകാതെ എന്റെ ഉണ്ണി ഒറ്റപെടുന്നത് ഒര്കുന്തോറും എന്റെ സങ്കടം ഇരട്ടിച്ചു.. പര്യ്ത്യക്തന്‍ ആയി.. പരിഹാസിതന്‍ ആയി.. അവന്‍ .. എന്റെ സങ്കല്‍പ്പങ്ങള്‍ ഇവിടെ അവസാനിച്ചു എങ്കില്‍ !!...... കണ്ണില്‍ നിന്ന് ഒരിറ്റു കണ്ണീരു വീഴാതെ ഉണ്ണിയെ തന്നെ നോക്കി നില്‍കുന്ന അവളെ കണ്ടപ്പോള്‍ എനിക്ക് പേടി തോന്നി.. അവളുടെ മുന്‍പില്‍ അധികനേരം ഉണ്ണിയും നോക്കി ആ ഇരിപ്പ് തുടരാന്‍ എനിക്കായില്ല. ഞാന്‍ മാളത്തില്‍ നിന്ന് പുറത്തു ഇറങ്ങി. എങ്ങോട്ട്.. ? അതും എനിക്കറിയില്ല ?? ഹൃദയം കാര്‍ന്നു തിന്നുന്ന വേദനയും.. ഉരുണ്ടു കൂടുന്ന ആകുലതകളും എല്ലാം .. ഒരു വലിയ ഭാരം പോലെ എന്റെ ശരീരത്തെ ആക്രമിച്ചു .. ഒരു അഭയത്തിനായി ,, ആശ്രയത്തിനായി ഒടുക്കം ഞാന്‍ എത്തി ചേര്‍ന്നത് ബാലെശുഗിരി പള്ളിയില്‍ ആയിരുന്നു .. ഞങ്ങള്‍ അരണകള്‍ നിങ്ങള്‍ മനുഷ്യരെ പോലെ പള്ളികളിലോ അമ്പലങ്ങളിലോ പോയി പ്രാര്തിക്കാര്‍ ഇല്ല. എങ്കിലും ഇത്തവണ എനിക്ക് കേരാതിരിക്കാന്‍ കഴിഞ്ഞില്ല .. ഞാന്‍ പള്ളിയില്‍ കയറി.. ഹാവൂ പള്ളിയുടെ അകം തികച്ചും അപരിചിതം. മനോഹരമായി അലങ്കരിക്കപെട്ട ആ പള്ളിയിലെ ഒരു അലങ്കാരവും എനിക്ക് ആ സമയത്ത് ആശ്വാസ പ്രദം ആയിരുന്നില്ല .. ആ സമയം എന്റെ കണ്ണീരിനേക്കാള്‍ വലിയ പ്രാര്‍ത്ഥന ഇല്ല എന്ന് എനിക്കറിയാമായിരുന്നു .. ..
ആ സമയത്ത് ആണ് പള്ളിവക സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടയിയും സംഖവും പള്ളിയില്‍ കയറിയത് .. പരിസരം മറന്നു നിന്നിരുന്ന ഞാന്‍ ഈ കൂട്ടര്‍ വരുന്നത് അറിഞ്ഞതെ ഇല്ല. തങ്ങള്‍ വരുന്നത് കണ്ടിട്ടും ഓടാതെ അനങ്ങാതെ നിന്ന ഒരു അരണയെ കണ്ടപ്പോള്‍ കുട്ടയിക്കും കൂട്ടര്കും കൌതുകം .. അവരിലോരുവാന്‍ എന്റെ അടുത്ത് വന്നു നിലത്തു ചവിട്ടി എന്നെ പേടിപ്പിച്ചു നോക്കി. അപ്പോളാണ് എനിക്ക് പരസര ബോധം വന്നതും ഞാന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചതും .. മിനുസമുള്ള തറയില്‍ എന്റെ പതുപതുത്ത കാലും നഖവും വച്ച് ഓടാന്‍ ഞാന്‍ പാട് പെട്ടു.. ജീവന്റെയും മരണത്തിന്റെയും ഇടയില്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ എന്റെ നഖം നിലത്തു അമര്‍ത്തി മാന്തി പരമാവധി വേഗത്തില്‍ ഓടാന്‍ നോക്കി. പക്ഷെ കുരുത്തം കെട്ട കുട്ടയിയും അവന്റെ കുരുത്തം കെട്ട കൂട്ടുകാരും എന്നെ വിടാന്‍ ഭാവം ഇല്ല .. അവര് എന്നെ വളഞ്ഞു .. ഞാന്‍ ശരിക്കും അകപെട്ടു .. ജീവന് വേണ്ടി ഞാന്‍ ഓരോരുത്തരെയും മാറി മാറി നോക്കി .. അങ്ങേയറ്റം എളിമ പെട്ടു ഞാന്‍ നിലത്തു പറ്റി ചേര്‍ന്ന് കിടന്നു ..
"നമ്മുടെ ഈശോ കുരിശേല്‍ കിടന്നു വെള്ളം ചോദിച്ചപ്പോള്‍ അതിലെ പോയ ഒരു അരണ മുള്ളി കൊടുത്തു" കുട്ടായിയുടെ പ്രഖ്യാപനം ..
"അരണകള്‍ പിശാശിന്റെ കൂട്ടുകാര്‍ ആണ്" കുട്ടായിയുടെ ഒരു കൂട്ടുകാരന്റെ പ്രഖ്യാപനം ..
"ലോകത്ത് ഏറ്റവും വിഷം ഉള്ളത് അരണക് ആണ്" വേറെ ഒരുത്തന്റെ വക..
ഞങ്ങള്ക് ഇന്ന് വരെ വിഷം ഉള്ളതായി എനിക്കറിയില്ല . പക്ഷെ ഒന്നെനിക്കറിയാം,ഇപ്പോള്‍ ഈ ലോകത്ത് ഏറ്റവും വിഷമം ഉള്ളത് ഈ അരനക്ക് ആണ് അതായതു എനിക്ക് ..
" പക്ഷെ കടിക്കാന്‍ വരുമ്പോലെ ഇത് മറന്നു പോകും" അവന്‍ തന്നെ കൂട്ടി ചേര്‍ത്ത് .. വീണ്ടും വന്നു ആരോപണങ്ങള്‍ ...... ഓരോരുത്തരും അവരവരുടെ വക ..
പെട്ടെന്ന് കുട്ടായി ചോറ് പാത്രം പൊതിഞ്ഞ പ്ലാസ്റ്റിക് കൂട് കയ്യില്‍ ചുറ്റുന്നത് കണ്ടു, പെട്ടെന്ന് എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല എന്ടെഇക്കു മനസിലായപോലെക്കും നിലം ചേര്‍ന്ന് കിടന്നിരുന്ന എന്നെ പ്ലാസ്റ്റിക് കൂട് ചുറ്റിയ കൈ കൊണ്ട് പൊക്കി എടുത്തു .. " നിനക്ക് ഞങ്ങടെ ഈശോടെ മേതോട്ടു മുള്ളണം അല്ലെ " എന്റെ കഴുത് ഞെരിച്ചു കൊണ്ട് കുട്ടായി ചോദിച്ചു ..
"ഇതിന്റെ കഴുത്തേല്‍ ഒരു കയറിട്ടു നമ്മുക്ക് കെട്ടി വലിചാലോ"
"ഹാ എന്നിട്ട് തുമ്പിയെ പോലെ നമ്മു ഇവനെ കൊണ്ട് കല്ലെടുപ്പിക്കം "
"വാഴ നാരു മതി അതാ നല്ലത് "
മിമിഷങ്ങല്കുള്ളില്‍ എന്റെ വയറില്‍ ഒരു വാഴ നാരു മുറുകി, എങ്കിലും കഴുത്തിലെ പിടി വിട്ടതില്‍ എനിക്ക് ആശ്വാസം തോന്നി .. എന്റെ ഉണ്ണിയും മാളത്തിലെ അവസ്ഥയും എങ്ങനെ എങ്കിലും ഇവരോട് പറയണമെന്ന് എനിക്ക് തോന്നി,, എന്ത് ചെയാന്‍ .. ? "എടുക്കെടാ കല്ല് " "എടാ കല്ല് എടുക്കാന്‍ " "നിനക്ക് പറഞ്ഞാല്‍ കേക്കതില്ലേ " എനിക്കാവത് ഉണ്ടായിരുന്നു എങ്കില്‍ ഒരു കല്ല് ഞാന്‍ എടുത്തു കൊടുത്തു രക്ഷ പെടുമായിരുന്നു .. അരണകള്‍ എങ്ങനെ കല്ല് എടുക്കും . വാഴ നാരിന്റെ ഒരറ്റം പിടിച്ചിരുന്ന കുട്ടായി എന്നെ വായുവില്‍ ഒന്ന് ചുഴറ്റി നിലത്തു ഒരൊറ്റ അടി .. എന്റമ്മോ കണ്ണിനു ചുറ്റും പൊന്നീച്ച .. വയറു പിളര്‍ന്നു പോകുന്ന വേദന .....
കുട്ടായിയുടെ ഓരോ കൂട്ടുകാര്‍ ആയി കല്ലും കമ്പുകളും കൊണ്ട് എന്നെ നേരിടാന്‍ തുടങ്ങി .. എന്റെ ഉണ്ണിയും എനെറ്റ് പ്രിയ പത്നിയും മനസ്സില്‍ നിറഞ്ഞു നില്കുന്നു. എന്റെ കഴുത്തില്‍ നിന്നും തലയില്‍ നിന്നും രക്തം പൊടിക്കാന്‍ തുടങ്ങി .. എന്റെ ജീവന് വേണ്ടി ഞാന്‍ നഖങ്ങള്‍ ഉപയോഗിച്ച് നിലത്തു മാന്തി .. സര്‍വ ശക്തിയും എടുത്തു വാലിട്ടടിച്ചു.. അവസാനത്തെ ശ്വാസം എന്റെ മൂകില്‍ നിന്ന് പുറത്തു പോകുന്നത് വരെ ഞാന്‍ ജീവന് വേണ്ടി മണ്ണില്‍ അള്ളിപിടിച്ച്.. അവസാനം എന്റെ ദേഹത്തില്‍ നിന്ന് ഞാന്‍ സ്വതന്ത്രന്‍ ആയി .. ക്രൂരതക്ക് ഒടുവില്‍ ഞാന്‍ ചത്ത് എന്ന് ഉറപിച്ച കുട്ടയിയും കൂട്ടരും അടുത്ത പ്ലാന്‍ ഇട്ടു .. എന്റെ ദേഹം മനുഷ്യരുടെ ദേഹം മറവു ചെയുന്നത് പോലെ കുഴിച്ചിടുക ..
ദുഷ്ടന്മാര്‍ എന്റെ ദേഹം വെളിയില്‍ ഉപേക്ഷിക്കാ പെട്ടിരുന്നുവെങ്കില്‍ ഞാന്‍ മരിച്ചു എന്ന് എന്റെ ഭാര്യ അറിയുമായിരുന്നു .. അതിനും സമ്മതിക്കില്ല ഈ ദുഷ്ട പിശാശുകള്‍ ..
അവര്‍ കുറെ കുഞ്ഞു മരകൊമ്പ് അടുക്കി വച്ച് ശവ മഞ്ചം തീര്‍ത്തു ..
കുട്ടായിയുടെ തുവാല കൊണ്ട് അവര്‍ മഞ്ചല്‍ വിരിച്ചു എന്നെ അതില്‍ കിടത്തി
രണ്ടു പേര്‍ എന്റെ ബന്ടുക്കളും വേണ്ടപെട്ടവരും ആയി കരയുന്നു ..
രണ്ടു പേര്‍ ശവമഞ്ചം ചുമക്കുന്നു, ബാക്കി ഉള്ളവര്‍ അതിനെ അനുഗമിക്കുന്നു ,,
ഇതിനിടയില്‍ രണ്ടു പേര്‍ ഒരു ചെറിയ കുഴിയും തീര്‍ത്തിരുന്നു ..
ഞാന്‍ സ്വതന്ത്രന്‍ ആയെങ്കില്‍ കൂടി എന്റെ ഉണ്ണിയും എന്റെ പ്രിയതമയെയും പാതി വഴിയില്‍ ഉപേക്ഷിച്ചു വന്നതിന്റെ വേദന .. എന്നെ എന്റെ ദേഹതോടൊപ്പം ബന്ധിച്ചു .. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രന്‍ ആകാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ലയിരുന്നു കൂട്ടുകാരെ .. ആ ദേഹതോടൊപ്പം എന്നെയും എന്റെ ഓര്‍മ്മകള്‍ കുഴിച്ചു മൂടാന്‍ ഞാന്‍ ആഗ്രഹിച്ചു .. പക്ഷെ ഞങ്ങള്‍ ആത്മാകല്ക് ഒരിക്കല്‍ സ്വതന്ത്രര്‍ ആയാല്‍ പിന്നെ ബന്ധനം ഇല്ല, അവരുടെ ഓര്‍മകളില്‍ നിന്നോഴികെ .. എന്റെ പൂര്‍വ ദേഹം കുഴിച്ചിട്ടു ക്ലാസ്സില്‍ പൊയ് ഇരുന്ന കുട്ടായിയുടെയും കൂട്ടുകാരുടെയും കുരുതകെടുകള്‍ അവിടെ തീര്‍ന്നില്ല ആ ശവം പുഴു അരിച്ചു അത് ഒരു അസ്ഥി പഞ്ഞരം ആകുന്നതു വരെ ഉള്ള എല്ലാ ദിവസങ്ങളിലും അവര്‍ ആ കുഴി മാന്തുമായിരുന്നു .. ഒരു മോഷണത്തില്‍ നിന്നും പാഠം പഠിച്ചു പിന്നീട് ഞാന്‍ മോഷ്ടിച്ചില്ല എന്ന് പറയാതെ പറഞ്ഞ കുട്ടായി എന്നാ മാന്യന്റെ കഥ വായിച്ചപ്പോള്‍ രോഷം അടക്കാനാവാതെ ഞാന്‍ എഴുതിയതാണ് ഇത്രേം .. ഇനി ഞാന്‍ ഒരു കാര്യം കൂടി പറയാം കുട്ടയിയെ നിങ്ങള്‍ വിശ്വസിക്കരുത് കുട്ടായി വീണ്ടും മോഷ്ടിച്ച് പലതും .. ഞങ്ങള്‍ ആത്മാകല്ക് എല്ലാം അറിയാം .. അത് കൊണ്ട് ദയവു ചെയ്തു എന്നെ വിശ്വസിക്കുക .. കുട്ടായിയുടെ മുഖം മൂടി അഴിച്ചിടുന്ന സംഭവങ്ങള്‍ ഇനിയും ഉണ്ട് .. ..

കുട്ടായി എന്നാ മോഷ്ടാവ്
കുട്ടായിക്ക് പതിവ് പോലെ ഇന്നും ഉറക്കം വിട്ടു കിടക്ക പായയില്‍ നിന്ന് എഴുന്നെല്കാന്‍ ഭയങ്കര മടി
അമ്മ ഇതിനിടയില്‍ രണ്ടു തവണ കുട്ടായിയെ വന്നു വിളിചെഴുന്നെല്പിച്ചു, പപ്പാ ഒരു തവണയും എന്നിട്ടും കുട്ടായി കിടന്നു ഉറങ്ങുവാണ്, അമ്മയുടെ രണ്ടാമത്തെ വിളി കഴിഞ്ഞപ്പോള്‍ അതിനോട് പ്രതികരിക്കനെന്നോണം കുട്ടായി കിടപ്പിന്റെ രീതി ഒന്ന് മാറ്റി
ഇപ്പോള്‍ കുട്ടായി ഉടെ കിടപ്പ്, കമന്നു കിടന്നു, കാലു രണ്ടും മടക്കി തന്റെ പ്രിഷ്ടത്തില്‍ മുട്ടിച്ചു, പ്രിഷ്ടം ഒരല്പം ഉയര്‍ത്തി, നമ്മുടെ തന്മാത്രയില്‍ മോഹന്‍ലാല്‍ കിടക്കുന്നത് പോലെ ആണ് .
അങ്ങനെ കിടന്നും കുട്ടായി അറിയാതെ ഉറങ്ങി പോയി. പൊതുവേ അമ്മക്ക് ദേഷ്യം കൂടുതല്‍ ആണെന്ന് ആണ് കുട്ടായി ഉടെ കണ്ടു പിടിത്തം, അങ്ങനെ ഉള്ള അമ്മ മൂനാമത്തെ തവണ കുട്ടയിയെ വിളിക്കാന്‍ വന്നത്, കുട്ടായിയുടെ പപ്പാ ഷീറ്റ് പുകയത് ഇടാന്‍ ഉപയോഗിക്കുന്ന നീളമുള്ള ഈറ്റ കമ്പും കൊണ്ടായിരുന്നു. അങ്ങനെ കലി തുള്ളി വരുമ്പോളാണ് അടി കൊള്ളാന്‍ പാകത്തില്‍ കുട്ടായി തന്റെ പ്രിഷ്ടം പോക്കിവചിരിക്കുന്നത് അമ്മ കണ്ടത്. ...........ട്ടേ...........അമ്മക്ക് നല്ല ഉന്നം..
പിന്നെ നടന്നത് എല്ലാം ഒരു പുക മറ പോലെ മാത്രമേ കുട്ടായിക്ക് ഓര്‍മ്മ ഉള്ളൂ അങ്ങനെ അഭിമാനത്തിനും, ഉറക്കത്തിനും പിന്നെ പിന്നാമ്പുരത്തിനും ക്ഷതം ഏറ്റ കുട്ടായി സ്കൂളില്‍ എത്തുന്നത് വരെ അറിയാതെ പിന്നാമ്പുറം തടവുന്നുണ്ടായിരുന്നു .. ഇനി നടന്ന സംഭവങ്ങള്‍ ഒര്കണമെങ്കില്‍ കുട്ടായി തിരിച്ചു വീട്ടില്‍ എത്തണം. ക്ലാസ്സില്‍ കുട്ടായിക്ക് ഓര്‍കാനും പ്രവര്‍ത്തിക്കാനും വേറെ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്
കുട്ടായി ഇപ്പോള്‍ രണ്ടാം ക്ലാസ്സിന്റെ ആദ്യത്തെ ബെഞ്ചില്‍ ആദ്യത്തെ ആളായി നില ഉറപ്പിച്ചു.. ശരിക്കും മാന്യന്‍.... ഒരു പകല്‍ മാന്യന്‍ ...
ടീച്ചറിന്റെ മേശയില്‍ വടിയും, ബോര്‍ഡ് തുടക്കാന്‍ ഉള്ള സ്പോഞ്ചും, ചോക്കും ഒകെ ഉണ്ടോ എന്ന് നോക്കണ്ട ഉത്തരവാദിത്തവും ഈ കുട്ടയില്‍ നിക്ഷിപ്തം ആണ്. ആ കൊച്ചു ക്ലാസിലെ വലിയ നേതാവാണ് കുട്ടായി. കുബുദ്ധിക്കാരന്‍ ആയ കുട്ടായിക്ക് സഹാപാടികല്ക് അടി വാങ്ങിച്ചു കൊടുക്കുന്നതും ഒരു വിനോദം ആയിരുന്നു അങ്ങനെ പതിവ് മേല്‍നോട്ടവും പരിശോധനയും ഒകെ കഴിഞ്ഞു കുട്ടായി തന്റെ സ്ഥലത്ത് വന്നു ഉപവിഷ്ടനായി പതിയെ ആര്കെങ്ങിലും തല്ലു വാങ്ങി കൊടുക്കാന്‍ ഉണ്ടോ എന്ന് ഇങ്ങനെ സാകൂതം വീക്ഷിച്ചു..
പാവങ്ങള്‍ ഇന്ന് ഒന്നിനും വിധി ഇല്ല. കുട്ടായി പൊതുവേ ഒരു മൊട്ടായി കൊതിയന്‍ ആയതു കൊണ്ട് പിന്നീടെ ആരുടെ എങ്കിലും കയ്യില്‍ മൊട്ടായി ഉണ്ടോ എന്നായി നോട്ടം. പാവം കുട്ടായി ഇന്ന് മോട്ടയിക്കുള്ള വിധി കുട്ടായിക്കും ഇല്ല .. അങ്ങനെ നിരാശ പെട്ട് തന്റെ കായുടെ മറുപുറം കൊണ്ട് മൂക്കും മുഖവും അലസമായി ഒന്ന് തടവി, കുട്ടായി തന്റെ ബോക്സ് തുറന്നു എഴുതാന്‍ ഉള്ള പെന്‍സിലും മായിക്കാന്‍ ഉള്ള റബ്ബറും വെളിയില്‍ എടുത്തു. അപ്പോളാണ് കുട്ടായിക്ക് അടുത്ത സംശയം,, ഇന്ന് ഇതിലും വലിയ പെന്‍സില്‍ ആരെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ ?? അതും ഒന്ന് നിരീക്ഷിക്കുക തന്നെ, .. അങ്ങനെ നിരീക്ഷിക്കുമ്പോള്‍ ആണ് ടോമിന്റെ കയില്‍ ഇരിക്കുന്ന, ഞെക്കുമ്പോള്‍ ഞൊട്ട പൊട്ടുന്നത് പോലെ ശബ്ദം കേള്‍കുന്ന, (ഞങ്ങള്‍ അതിനെ ഞൊട്ട എന്ന് വിളിക്കും) ആ സാധനം കുട്ടായിയുടെ കണ്ണില്‍ പെട്ടത്. അതിന്റെ പുതുമ കുട്ടായിക്ക് നന്നേ ബോധിച്ചു..
ഈ ഒരു സാധനം കാരണം എല്ലാവരുടേം ശ്രദ്ധ ഇന്ന് ടോമിലേക്ക് തിരിയുന്നത് കുട്ടായിക്ക് ഒര്കാന്‍ കൂടി വയ്യ,,,
അസൂയയുടെ വിത്തുകള്‍ക് കുട്ടായിയുടെ മനസ്സില്‍ വേര് കിളുത്തു..
കുട്ടയിയിലെ കുശുമ്പ് അതിനു ആവിശ്യത്തിന് വെള്ളവും വളവും കോരി ..
കുട്ടായി ഞെളിപിരി കൊണ്ടു അത് എങ്ങനെ എങ്കിലും സ്വന്തം ആകുക തന്നെ..
കുട്ടായി തല പുകഞ്ഞു ആലോചിച്ചു .. സൂത്രങ്ങല്‍കാണോ കുട്ടായിയുടെ അടുത്ത് പഞ്ഞം .. !!
കുബുദ്ധികള്‍ കുട്ടായിയുടെ മനസ്സില്‍ കൂത്താടികളെ പോലെ കുതിച്ചു ചാടി ..കുട്ടായി ഒടുക്കം തന്ത്രം മെനഞ്ഞു ..
വളരെ ഒതുക്കത്തില്‍ ഉള്ള ഒരു തന്ത്രം.. ടീച്ചര്‍ ക്ലാസ്സില്‍ വരുന്നതിനു തൊട്ടു മുന്‍പ് കുട്ടായി ടോമിനോട് ഈ ഞൊട്ട നോക്കാന്‍ ചോദിച്ചു .. ടീച്ചര്‍ ക്ലാസ്സില്‍ വരുന്നത് വരെ ഒതുക്കത്തില്‍ ഇത് നോക്കി കൊണ്ടു നില്‍കുക,, ടീച്ചര്‍ വരുന്നത് കാണുമ്പോലെ ടോമിനെയും, ഞൊട്ട യെയും രക്ഷിക്കാനെന്ന വ്യാജേന ഞൊട്ട ഒളിപ്പിക്കുക.. ഒടുക്കം ടീച്ചര്‍ പൊയ് കഴിയുമ്പോള്‍ അത് കാണുന്നില്ല എന്ന് ടോമിനോട് പറയുക .. നല്ല ഒന്നാം ക്ലാസ്സ് തന്ത്രം ..
സംഭവം കുട്ടായി വിചാരിച്ചത് പോലെ നടന്നു .. ഞൊട്ട ചോദിച്ചു വന്ന ടോമിനെ ടീച്ചറോട് പറയും എന്ന് ഭീഷണി പെടുത്തി . . പക്ഷെ വീണ്ടും ഒരു പ്രശ്നം.. ഇതുമായി വീട്ടിലോട്ടു വെറുതെ അങ്ങ് കേറി ചെല്ലാന്‍ പറ്റില്ല .. അപ്പോള്‍ തുടങ്ങും ചോദ്യങ്ങളുടെ പെരുമഴ.. വീട്ടിലെ തന്റെ സ്വാതന്ത്രം ഇല്ലായ്മ കുട്ടയിയെ പലപ്പോഴും വിഷമിപിച്ചിരുന്നു .. എന്തിനും ഏതിനും വീട്ടുകാരെ കാരണം ബോധിപ്പിക്കണം.. കളിയ്ക്കാന്‍ പോനെങ്കില്‍ കാരണം, ഷര്‍ട്ടില്‍ ചെളി പറ്റിയാല്‍ അതിനും കാരണം .......
ടോമിനെ പറ്റിച്ചത് പോലെ അത്ര എളുപ്പത്തില്‍ വീട്ടുകാരെ പറ്റിക്കാന്‍ പറ്റില്ല എന്നറിയാമായിരുന്നു കുട്ടയിക്. അത് കൊണ്ടു കുറച്ചു ശക്തമായ തന്ത്രം വേണം മെനയാന്‍. സ്കൂള് വിട്ടു വരുന്ന വഴി മൊത്തം കുട്ടായി തന്ത്രങ്ങല്കായി ആലോചിച്ചു..
ഇത്തവണ കുബുദ്ധി കൂത്താടിയെ പോലെ ചാടിയില്ല.. വെറുതെ ഇഴഞ്ഞു ഇഴഞ്ഞു ആണ് വരുന്നത് .. എങ്കിലും ഒടുക്കം മെനഞ്ഞു നല്ല ഒന്നാംതരം ഒന്നാം ക്ലാസ്സ് തന്ത്രം ..
അമ്പലത്തില്‍ ഉത്സവം നടക്കുന്ന കാലം. കുട്ടായിയുടെ വീടിന്റെ മുന്‍പില്‍ കൂടി ഒരു പാട് പേര്‍ ഉത്സവം കാണാന്‍ പോകുരുണ്ട്. ഇതേ വഴിയില്‍ കൂടി ആണ് വീടിന്റെ മുന്‍പില്‍ കൂടി ഒഴുകുന്ന തോട്ടില്‍ കുട്ടായി വൈകുന്നേരങ്ങളില്‍ കുളിക്കാന്‍ പൊയ്കൊണ്ടിരുന്നതും .. കുട്ടായിയുടെ തന്ത്രം ഇതാണ്.. വഴിയുടെ സൈഡില്‍ ഞൊട്ട ഒളിപ്പിക്കുക.. കുളിക്കാന്‍ വരുമ്പോള്‍ ആരോ അമ്പലത്തില്‍ പോയവരുടെ കയ്യില്‍ നിന്ന് വീണു പോയതാണ് എന്ന് പറഞ്ഞു സാധനം വീട്ടില്‍ അവതരിപ്പിക്കുക.. തന്ത്രം ഭലിക്കതിരിക്കാന്‍ ഒരു സാധ്യധയും കുട്ടായി കണ്ടില്ല ..
ഇത്തവണ വീട്ടുകാര്‍ തോറ്റത് തന്നെ. സാധാരണ അങ്ങനെ അല്ലെങ്കിലും ..കുട്ടായി മനസ്സില്‍ ഉറപ്പിച്ചു .. തന്ത്രം മെനയുന്ന തിരക്കില്‍ രാവിലത്തെ അടിയും, വേദനയും, പരിഭവവും എല്ലാം കുട്ടായി മറന്നിരുന്നു. അമ്മയുടെ സ്നേഹവും പരിചരണവും ചോറ് ഉരുളകളായി വിഴുങ്ങുമ്പോഴും കുട്ടായിക്ക് മനസ്സില്‍ ഞൊട്ട മാത്രം.. പോരാത്തതിനു വീട്ടുകാരെ പറ്റിക്കാന്‍ പോകുന്നതിന്റെ ഒരു ഉത്സാഹവും .. ഒടുക്കം അത് സംഭവിക്കാന്‍ പോവാന്,
പതിവിലും നേരത്തെ പതിവിലും ഉത്സാഹത്തോടെ കുട്ടായി കുളിക്കാന്‍ പോവാണ്. പതിവിലും നേരത്തെ പതിവിലും ഉത്സാഹത്തോടെ കുളിച്ചു തീര്‍ന കുട്ടായി ഒളിപ്പിച്ചു വച്ച ഞൊട്ടയും ആയി വീട്ടിലോട്ടു ഓടി.. തന്ത്രങ്ങള്‍ മേനയുന്നതിന്റെ ഇടയില്‍ ഇത് പോലുള്ള ആവേശങ്ങള്‍ കുറയ്ക്കുന്ന കാര്യത്തെ പറ്റി കുട്ടായി ഒരിക്കല്‍ പോലും ആലോചിച്ചില്ല . എങ്ങനെ ആലോചിക്കാന്‍ കുട്ടായി രണ്ടില്‍ പഠിക്കുന്ന കൊച്ചു പയ്യന്‍ അല്ലെ .... !!!!
പതിവിലും നേരത്തെ പതിവിലും ഉത്സാഹത്തോടെ പതിവില്ലാത്ത ഒരു സാധനവും ആയി വന്ന കുട്ടയിയെ വീട്ടുകാര്‍ക് ഡൌട്ട് അടിച്ചു .. അമ്മ കുട്ടയിയെ പതിയെ അടുത്ത് വിളിച്ചു. "എന്താ മോനെ കയ്യില്‍"
കയ്യിലിരുന്ന ഞൊട്ട ഞെക്കി കാണിച്ചു കൊണ്ടു കുട്ടായി ഒറ്റ ശ്വാസത്തില്‍ പറഞ്ഞു " ഞൊട്ട ,, എനിക്ക് വഴീല്‍ കിടന്നു കിട്ടീത,, ആരോ അമ്പലത്തില്‍ പോയവര് ഇട്ടിട്ടു പോയതാ "
ഒറ്റ ശ്വാസത്തില്‍ ഉള്ള വിവരണവും നിസ്സംശയം ഉള്ള പ്രഖ്യാപനങ്ങളും വീട്ടുകാരെ വീണ്ടും ആലോസര പെടുത്തി ..
അമ്മ പറഞ്ഞു "സത്യം പറയട ഇത് എവിടുന്നാ ??????"
എന്തോ പന്തികേട് കുട്ടയിക്കും മണത്തു എങ്കിലും നേരത്തെ പറഞ്ഞ ഉത്തരത്തില്‍ തന്നെ കുട്ടായി ഉറച്ചു നിന്നു.. ഉടനെ അമ്മയുടെ മറു ചോദ്യം "അങ്ങനെ ആണെങ്കില്‍ ഇത് ഇങ്ങനെ ഞെക്കിയാല്‍ ഒച്ച വരും എന്ന് നീ എങ്ങനെ അറിഞ്ഞു.. "
കുട്ടായിയുടെ പ്ലാനിലും സ്ക്രിപ്ടിലും ഇല്ലാത്ത ചോദ്യം, കുട്ടായി തെല്ലൊന്നു പതറി. ഉത്തരത്തിനായി പരുതി.. ഉത്തരം കിട്ടാതെ ശങ്കിച്ച് നില്‍കുന്ന കുട്ടയിയെ നോക്കി പപ്പാ പറഞ്ഞു.. " നീ ചെന്ന് ആ മുല്ലെലെ ഒരു കമ്പ് വെട്ടികൊണ്ട് വാ " പപ്പാ വടി വെട്ടാന്‍ പറഞ്ഞത് തന്നെ അടിക്കാന്‍ ആണ് എന്ന് മനസിലായെങ്കിലും കുട്ടായി ആത്മവിശ്വാസം ചോരാതെ ഉത്തരത്തിനായി ആവേശത്തോടെ പരുതി പരുതി കിട്ടിയ ഉത്തരവും.. പാഴാകാന്‍ പോകുന്ന വടിയും ആയി കുട്ടായി വീണ്ടും പപ്പയുടെ അടുതെത്തി ..
"പിള്ളേര് ഇത് ചെയുന്നത് ഞാന്‍ കണ്ടിട്ടുണ്ട് " കുട്ടായി ഒരു കിതപ്പില്‍ പറഞ്ഞു നിര്‍ത്തി.. ഉത്തരത്തില്‍ തൃപ്തനായി പപ്പാ ഇപ്പോള്‍ വടി വാങ്ങി ഓടിച്ചു കളയും എന്ന് കുട്ടായി ആശിച്ചു.. എന്നിട്ട് വേണം വെറുതെ തന്നെ സംശയിച്ച അമ്മയ്ക്കും രണ്ടു വഴക്ക് വാങ്ങി കൊടുക്കാന്‍.. .. എന്ത് പറയാന്‍........ വെറും വ്യാമോഹം .. പപ്പാ വടി വാങ്ങിയപ്പോള്‍ കുട്ടായി ഓടിച്ചു കളയാനാണ് എന്ന് ആശിച്ചു എങ്കിലും,, വടി പിടിചിരികുന്നത് കണ്ടപ്പോള്‍ അതല്ല എന്ന് മനസിലായി..
കയ്യില്‍ വടിയും പിടിച്ചു പപ്പാ കുട്ടായിക്ക് ഒരു ഓഫര്‍ കൊടുത്തു
"ഇപ്പോള്‍ സത്യം പറഞ്ഞാല്‍ നിന്നെ തല്ലില്ല .. പറ ഇതെവിടുന്ന കിട്ടിയത് " കുട്ടായി ഒരു നിമിഷം ആലോചിച്ചു നല്ല ഓഫര്‍.. എങ്കിലും സത്യം പറഞ്ഞാല്‍ അടി ഉറപ്പാണ് .. മോഷണം അത് പൊറുക്കാനാവാത്ത തെറ്റ് ആണ് .. വേറെ എന്തെങ്കിലും പറഞ്ഞു അടിയില്‍ നിന്നു ഒഴിവാകുക തന്നെ.. "ഇത് സ്കൂളിലെ പറമ്പില്‍ കിടന്നു കിട്ടിയതാ " വിക്കി വിക്കി കുട്ടായി പറഞ്ഞു.. കുട്ടായി ഒന്ന് പാളി പപ്പയെ നോക്കി വിശ്വസിച്ചോ ആവോ .. ??
ഇല്ല അമ്പിനും വില്ലിനും അടുക്കുന്നില്ല "നീ ഇനീം കള്ളം പറഞ്ഞാല്‍ അടിച്ചു നിന്റെ തുട ഞാന്‍ പൊളിക്കും " ഇത്തവണ കുട്ടായിയുടെ ആത്മവിശ്വാസം അല്പം ഇടിഞ്ഞു .. അത് പുറത്തേക്കു ഒലിച്ചിറങ്ങാന്‍ ഉള്ള എല്ലാ ആരംഭവും കാണിച്ചു തുടങ്ങി .. ഹൃദയം പെരുമ്പറ കൊട്ടി .. കായും കാലും വിറക്കുന്നു വിയര്കുന്നു .. പോരാത്തതിനു മറ്റു പല മുട്ടലുകളും ..
കുബുദ്ധികളും കുതന്ത്രങ്ങളും യഥേഷ്ടം വിഹരിച്ച കുട്ടായിയുടെ തലച്ചോറ് ഇപ്പോള്‍ ശൂന്യം.. ഒന്നും ഇല്ല വെറും വട്ട പൂജ്യം .. "ബെഞ്ചിന്റെ അടിയില്‍ കിടന്നു കിട്ടിയതാ." വിശ്വസിക്കാനാവാത്ത ഒരു പാട് കള്ളങ്ങള്‍ കൂടി കുട്ടായി പറഞ്ഞു നോക്കി .
പപ്പയുടെ ഒരു കയ്യും അതില്‍ ഇരുന്ന വടിയും വായുവില്‍ പൊങ്ങി. മറ്റേ കയ്യി കുട്ടായിയുടെ നിക്കറില്‍ പിടിച്ചു പൊക്കി തുട അടി കൊള്ളാന്‍ പാകത്തിന് ഒരുക്കി.. വെറും രണ്ടു സെക്കന്റ് കൊണ്ടു വടി പൊങ്ങി താന് വായുവില്‍ ഒരു ശബ്ദത്തോടെ തുടയില്‍ പതിച്ചു .. ഇത്തവണ ആത്മ വിശ്വാസവും മറ്റു പലതും ചോര്‍ന്നു പൊയ്,, കുട്ടായി സത്യം പറഞ്ഞു .. "ഞാന്‍ കട്ടത ,, ടോമിന്റെ കയ്യീന് കട്ടത " ആദ്യത്തെ അടിയില്‍ തന്നെ കുട്ടായി കരഞ്ഞു ..
കുറ്റബോധം ആണോ അടിയുടെ വേദന ആണോ എങ്ങലായി കുട്ടയില്‍ വിങ്ങി പൊട്ടി. തന്റെ മകന്‍ കട്ടതില്‍ ദേഷ്യം പൂണ്ടു കുട്ടായിയുടെ പപ്പാ വീണ്ടും അടിക്കാന്‍ വടി ഓങ്ങി.. എന്തോ പെട്ടെന്ന് ആരോ പിടിച്ചു നിര്‍ത്തിയത് പോലെ പപ്പാ ഓങ്ങിയ കൈ പതിയെ താഴ്ത്തി വടി എടുത്തു ഒരേറു കൊടുത്തു.. എന്നിട്ട് കുട്ടയിയോടു പറഞ്ഞു. "പൊയ് ഷര്‍ട്ട് ഇട്ടോണ്ട് വാ, നിന്റെ ഞൊട്ടയും എടുക്കു......... ഞാനും വരം നിന്റെ കൂടെ .. നമ്മുക്ക് ടോമിന്റെ വീട്ടില്‍ പോകാം" ആ വടി കൊണ്ടു ഒരു അടിയും കൂടി കിട്ടിയിരുന്നെങ്കില്‍ കുട്ടായി ഇത്ര അധികം സങ്കട പെടില്ലയിരുന്നു .. ടോമിന്റെ വീട്ടില്‍, അവരുടെ നേതാവ്,, എല്ലാവരുടേം ഇടയില്‍ നല്ല പിള്ള...... കള്ളനായി ..... അപമാനിതനായി ഇതാ നനഞ്ഞ നിക്കറും ആയി വന്നു നില്‍ക്കുന്നു കുട്ടായിക്ക് പപ്പയുടെ കൈ വിദീച്ചു എന്നെന്നേക്കും ആയി ആരും കാണാത്ത എങ്ങോട്ടെങ്കിലും ഓടി രക്ഷ പെട്ടാലോ എന്ന് തോന്നി .. എന്തോ ഒന്നിനും ശക്തി ഇല്ല.
കുട്ടായി ടോമിന് ഞൊട്ട തിരിച്ചു കൊടുത്തു .. തികച്ചും ഒരു കള്ളനായി .. ഒരു മോഷ്ടാവായി.. അപമാനിതനായി .. ടോമിന്റെ മുന്‍പില്‍ നികുമ്പോള്‍ നനഞ്ഞ നിക്കര്‍ ടോം കാണാതെ കുട്ടായി പ്രത്യേകം ശ്രദ്ദിച്ചു..
ഒടുക്കം ഉറച്ച ഒരു തീരുമാനവും .. "നാളെ മുതല്‍ സ്കൂളില്‍ പോകുന്നില്ല " അല്ലെങ്കില്‍ തന്നെ പാരതന്ത്രത്തിന്റെ നടുവില്‍ കിടക്കുന്ന കുട്ടായിയുടെ തീരുമാനഗല്ക് എന്ത് വില ..
ഇനി വായന്കാരോട് രണ്ടു വാക് ..
1 . നിര്‍ഭാഗ്യ വശാല്‍ ആ കുട്ടായി ഞാന്‍ തന്നെ ആയിരുന്നു
2 . അന്ന് പപ്പാ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ ഇന്ന് ഈ കുട്ടായി ഒരു കോടിപതി ആയേനെ . അല്ലെങ്കില്‍ നാട് ഭരിക്കുന്ന ഒരു മന്ത്രി എങ്കിലും ആയേനെ ..

Wednesday, November 3, 2010
ഞാന്‍ ഒരു സോഷ്യലിസ്റ്റ്
മാസാവസാനം അല്ലെങ്കിലും ഇങ്ങെനെ ആണ് ആരുടേയും കയില്‍ കാശ് വലിയ കാര്യമായിട്ട് ഉണ്ടാകില്ല
അല്ലെങ്കില്‍ തന്നെ പഠിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളെ സംബണ്ടിച്ചടുതോളം നാളയെ പറ്റി ഉള്ള ചിന്തകളെ ഇല്ല .
ഇന്നെത്തെ കാര്യങ്ങള്‍ക് ആണ് പ്രാധാന്യം പഠിപ്പും,, ഹോം വര്‍കും ഒഴികെ
മാസാദ്യം വീട്ടില്‍ നിന്ന് കാശ് വരുമ്പോലെ ജീവിതം പിന്നെ സ്വര്‍ഗം ആണ് ..
താമസിക്കുന്ന വാടക വീട്ടിലെ ചുവരുകളില്‍ വിദേശ കമ്പനികളുടെ കുപ്പികളില്‍ ഒട്ടിച്ചിരിക്കുന്ന ലേബല്‍ കൂടികൊണ്ടിരിക്കും
അത് അന്ന് ഒരു ഹരം ആണ്, കുപ്പിയുടെ ചുവട്ടില്‍ കൈ മുട്ട് കൊണ്ട് ശക്തി ആയി ഇടിച്ചു, പിന്നെ അതിന്റെ തലയിലെ അടപ്പില്‍ കൈ വെള്ള കൊണ്ട് ഒന്ന് അടിച്ചു ആ ലേബല്‍ പറിച്ചു ചുവരില്‍ ഒട്ടിക്കുന്നതു വരെ ഉള്ള ചടങ്ങുകള്‍ ഒരു ആചാരം പോലെ എല്ലാ കുപ്പികളിലും ആവര്‍ത്തിച്ചു. ശേഷം ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിച്ചു ചീയേര്‍സ് പറയുന്നത് വരെ ഉള്ള കാര്യങ്ങള്‍ എല്ലാ കുപ്പിക്കും എല്ലാ ബ്രണ്ടിനും ഏകദേശം ഒരു പോലെ ആയിരുന്നു എങ്കിലും പിന്നീട് ഉള്ള കാര്യങ്ങള്‍ക് എല്ലാ കുപ്പികല്കും ബ്രണ്ടുകല്കും നേരിയ വ്യത്യസ്സങ്ങളും കാണപെട്ടിരുന്നു
മുന്തിയ ഇനം ബ്രാന്‍ഡുകള്‍ മാസത്തിന്റെ ആദ്യ ആഴ്ചകളില്‍ മാത്രമേ ഓടാര്‍ ഉള്ളൂ, പിന്നീട് ഏകദേശം കയിലെ പൈസ തീരുന്നത് വരെ ഒരേ വില നിലവാരത്തില്‍ ഉണ്ടായിരുന്നു ബ്രാന്‍ഡ് മാത്രം ആണ് വാങ്ങികൊണ്ടിരുന്നതും..
എന്നാല്‍ വലിച്ചും പുകച്ചും തീര്‍ക്കുന്ന സിഗരിറ്റിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല ..
അത് മാസാദ്യങ്ങളില്‍ കിങ്ങ്സും വിലസും പോലെ ഉള്ള ഫില്‍റ്റര്‍ സിഗരറ്റില്‍ തുടങ്ങി പിന്നെ ഫില്‍റ്റര്‍ ഇല്ലാത്ത സിഗരടിലൂടെ പതിയെ ബീഡി വരെ വന്നു നില്കും.
ഓരോ തവണയും ബീഡി വങ്ങുമ്പോള്‍ കടയിലെ സുകുമാരണ്ണന്‍ തന്റെ മക്കളെ ഉപദേശിക്കുന്നത് പോലെ പറയുമായിരുന്നു, "മക്കളെ നിങ്ങള്ക് വേണമെങ്കില്‍ സിഗരറ്റു ഞാന്‍ കടം ആയി തരാം എന്നാലും ഈ ബീഡി പരിപാടി നമ്മുക്ക് വേണ്ട "
ആര് കേള്‍ക്കാന്‍, കടം പറയുന്നത് അന്നും ഇന്നും അഭിമാനത്തിന് ക്ഷതം ആണ്, എന്തോ എന്റെ കൂടെ ഉള്ളവരും അങ്ങനെ ആയി പോയി ...
എന്നാല്‍ ഇത്തവണ സംഭവം കുറച്ചു കൂടി കടന്നു പോയി, ഇന്ന് മാസാവസാന ദിവസം കയില്‍ അഞ്ചിന്റെ പൈസ ഇല്ല ആകെ റൂമില്‍ മിച്ചം ഇരുന്ന ഒരു ബീഡി
സഹമുറിയന്‍ (room mate ) സുഖ ശോധനക്കായി രാവിലെ എടുത്തിട്ട് പോയി..
പണ്ടേ അബല കൂടാത്തതിനു ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞ പോലെ ആണ് ഇത്തവണത്തെ കാര്യം
കാര്യം ഒന്നാമത്തെ കാശ് ഇല്ല പോരാത്തതിനു ഇന്ന് ഞായറാഴ്ചയും .. ക്ലാസ്സ് ഉള്ള ദിവസങ്ങള്‍ ആയിരുന്നു എങ്കില്‍ മടിച്ചു മടിച്ചു ആണെങ്കിലും ചില ചില്ലറ സംഭാവനകള്‍ തരുന്ന തരുനീമനികളോട് ചോദിക്കാമായിരുന്നു ..
സമയം പത്തു ആയപോലെക്കും, ശരിക്ക് പറഞ്ഞാല്‍ പത്രം വായിച്ചു തീര്ന്നപോലെക്കും വിശപ്പ് പതിയെ തല പൊക്കി തുടങ്ങി
അത് അല്ലെങ്കിലും അങ്ങനെ ആണ്, ഇന്ന് ആഹാരത്തിന് വഴി ഒന്നും ഇല്ല എന്ന് തോന്നുന്ന ദിവസം ഒടുക്കത്തെ വിശപ്പ് ആണ് പോരാത്തതിനു ഇന്ന് വെറുതെ ഇരിപ്പും,
സമൃദ്ധിയുടെ കാലത്ത് എവിടെ എങ്കിലും അലസമായി വച്ച ചില്ലറ പൈസകലോ നോട്ടോ എന്തെങ്കിലും ഉണ്ടോ എന്ന് ഞാന്‍ ഒന്ന് പരുതി നോക്കി.
നോ രക്ഷ .. ഇന്ന് ഇനി ആകെ ഉള്ള പ്രതീക്ഷ "ചേച്ചി കട" ആണ്. ഒരു പ്രായം ഉള്ള ചേച്ചി നടത്തുന്ന കട ആയതു കൊണ്ട് ആണ് അതിന്റെ ചേച്ചി കട എന്ന് പറയാറ്, കാര്യമായ വൃത്തി ഒന്നും പറയാന്‍ ഇല്ലങ്കിലും ഇത് പോലെ ഉള്ള സമയങ്ങളില്‍ അത് പഞ്ച നക്ഷത്ര ഭോജന ശാലകലെകാലും മഹനീയം
ചേച്ചിയുടെ അടുത്ത് കടം പറയുമ്പോള്‍ അത് കടം ആയി ഒരിക്കലും തോന്നാര്‍ ഇല്ലായിരുന്നു, കാരണം ആഹാരത്തിന്റെ കൂടെ ചേച്ചി ഞങ്ങള്ക് സ്നേഹവും വിളമ്പിയിരുന്നു..
അമ്മയുടെ കൈ കൊണ്ട് വിളമ്പി കിട്ടുമ്പോള്‍ ഉള്ള ഒരു തൃപ്തി, .
പക്ഷെ കാശ് കയില്‍ ഉള്ളപ്പോള്‍ ആര്‍കും ഈ തൃപ്തിയോടു താല്‍പര്യവും ഇല്ല.. മനസാക്ഷി ഇല്ലാത്ത വര്‍ഗം !!
എന്തായാലും ഇന്ന് ഞങ്ങള്ക് അത് തന്നെ ശരണം. ഞങ്ങള്‍ പതിയെ ഉച്ചക്കതെയും രാവിലതെയും ആഹാരം ഒറ്റ നേരത്തില്‍ ചുരുക്കം എന്നാ ആഗ്രഹത്തോടെ ഒരു പതിനൊന്നു മണി ആയപോലെകും ചേച്ചി കടയിലോട്ടു നടന്നു..
ഇപ്പോള്‍ വെയിലിന്റെ ചൂടിനേക്കാള്‍ ആക്കം ഉണ്ട് വയറിന്റെ കാളലിന്..
അടഞ്ഞു കിടക്കുന്ന ചേച്ചി കട കണ്ടപ്പോള്‍ തന്നെ തല പെരുത്തു.
ദേഷ്യവും സങ്കടവും കൊണ്ട് തല വീണ്ടും പെരുത്തു ..
നിസ്സഹായതയില്‍ നിന്ന് വീണ്ടും നിസ്സഹായതയിലേക്ക് കൂപ്പു കുത്തി വീണ നിസ്സഹായരായ പാവം നിസ്സഹായര്‍ !!!!
തിരിച്ചു നടക്കുമ്പോള്‍ വെയിലിനു തന്നെ ആയിരുന്നു ചൂട് കൂടുതല്‍ ..
വീട്ടില്‍ വന്നു എല്ലാവരും ഒരു ചമ്മിയ ചിരിയോടെ തിണ്ണയിലെ കൂജയില്‍ വച്ചിരിക്കുന്ന തണുത്ത വെള്ളം വയറു നിറയെ കുടിച്ചു ..
ഞാന്‍ അവിടെ കിടന്നിരുന്ന ആഷ് സ്ട്രെയില്‍ വലിപ്പം കൂടിയ സിഗരറ്റു കുറ്റിക്കോ , ബീഡി കുറ്റിക്കോ വേണ്ടി ആവേശത്തോടെ പരുതി,,
ഹാവൂ കിട്ടി ഒരു ബീഡി കുറ്റി, പകുതിയോടടുത്തു വലിപ്പം ഉണ്ട്,
സിഗരറ്റു കുറ്റി ഇങ്ങനെ കിട്ടാന്‍ ഉള്ള സാദ്യത കുറവാണ് അതിനു ഒരു കാരണവും ഉണ്ട്
സിഗരറ്റിന്റെ അവസാനത്തെ പഫ് ഒരു പെണ്‍ കുട്ടിയുടെ അടുത്ത് നിന്ന് കിട്ടുന്നാ ആദ്യത്തെ ചുംബനത്തിനു സമം ആണെന്ന് ഒരു ചോല്ലുണ്ടായിരുന്നു ..
ആ സുഖം എല്ലാ സിഗരറ്റിലും കിട്ടിയിട്ടാണോ, അതോ ഇതിലെങ്കിലും കിട്ടും എന്നാ പ്രതീക്ഷ കൊണ്ടാണോ എന്നറിയില്ല എല്ലാവരും അതിന്റെ അവസാനം വരെ ആവേശത്തോടെ വലിക്കുമായിരുന്നു. അവസാനം കൈ പൊള്ളിയാലും വിടാതെ ആദ്യ ചുംബനത്തിന്റെ മധുരത്തിന് വേണ്ടി ..
കിട്ടിയ മുറിബീടി കത്തിച്ചു ആകാശത്തേക്ക് പുക ചുരുളുകലായും വട്ടത്തിലും വിട്ടു കൊണ്ടിരിക്കുന്ന എന്നെ കണ്ടു കൂട്ടുകാരും പരുതല്‍ ആരംഭിച്ചിരുന്നു. പാവങ്ങള്‍ അതില്‍ ആകെ ഉണ്ടായിരുന്ന ഒരെണ്ണം ആണ് ഞാന്‍ എടുത്തത്.
ആ പുത്തി ആദ്യമേ തോന്നിയതില്‍ എനിക്ക് എന്നെ പറ്റി തന്നെ അഭിമാനം തോന്നി ..
സമയം ഒച്ചിനെ പോലെ ഇഴഞ്ഞു വലിഞ്ഞു ഞരങ്ങി നീങ്ങുവാണ്, ഉച്ച മയക്കത്തിന് കിടന്നിട്ടനെങ്കില്‍ ഉറക്കവും വരുന്നില്ല. വയറു പെരുമ്പറ കൊട്ടികൊണ്ടും ഇരുന്നു..
സമയം മൂനോടാടുത്തു ഒടുക്കത്തെ വിശപ്പ്, പണ്ടാരം എല്ലാ നാ........... മക്കളും കിടന്നു ഉറക്കത്തില്‍ ആണ് .. എനിക്ക് ദേഷ്യം വന്നു ..
വിശപ്പ് നെല്ലിപ്പലകയോട് അടുത്തു, അത് ഒരു ചെറിയ നൊമ്പരം ആയി വയറിന്റെ ഒത്ത നടുക്ക് ഒരു ഗോളം പോലെ അങ്ങനെ ഉരുണ്ടു കൂടി ഇരിക്കുവാന്
ആലോചിച്ചിട്ട് ഒരു വഴിയും കിട്ടുന്നില്ല ..
പെട്ടെന്ന് ആണ് മനസ്സില്‍ ഒരു ബോധോദയം, പറമ്പിന്റെ മൂലയ്ക്ക് നില്‍കുന്ന ഒരു കപ്പ ചുവടു ഓര്മ വന്നു..
പിന്നെ താമസിച്ചില്ല ഉറങ്ങികിടന്ന എല്ലാവനെയും വിളിചെഴുന്നെല്‍പിച്ചു ഈ ആശയം കൈമാറി..
പെട്ടെന്ന് ലോട്ടറി അടിച്ചത് പോലെ എല്ലാം ചാടി എഴുന്നേറ്റു, ഞങ്ങള്‍ സംഘം ചേര്‍ന്ന് കപ്പ ചുവട്ടിലേക്ക് നടന്നു. ഒരു കണക്കില്‍ പറഞ്ഞാല്‍ ഒരു ഓട്ടം ആയിരുന്നു.
കപ്പ മാന്താന്‍ കമ്പും കൊള്ളിയും ഒകെ വന്ന വഴി അറിഞ്ഞു കൂടാ, പെട്ടെന്ന് കപ്പ ചുവട്ടില്‍.. എല്ലാവരുടേം കൈകള്‍ ആവേശത്തോടെ ഒത്തു ചേര്‍ന്നു
ഒടുക്കം കപ്പ ഞങ്ങള്‍ പൊക്കി എടുത്തു. ഹ ഹ സാമാന്യം തരകെടില്ലാത്ത ഒരു മൂട്.
താല്‍കാലിക ആശ്വാസത്തിന് കുറെ അവിടുന്ന് തന്നെ പൊളിച്ചു പച്ചക്ക് തിന്നു ..
ബാക്കി ഉള്ളവ തീകൂട്ടി ചുട്ടു തിന്നു .. ഹാവൂ ആശ്വാസം..
ജീവിതത്തില്‍ ഒരിക്കലും ഇത്രേം രുചികരമായി ഞങ്ങള്‍ ആരും കഴിച്ചിട്ടുണ്ടാകില്ല
മുഖത്തും കയ്യിലും പറ്റിപിടിച്ച കരി .. എല്ലാവരും പരസ്പരം നോക്കി ആവേശത്തോടെ ആശ്വാസത്തോടെ ചിരിച്ചു ..
നിറഞ്ഞ വയറില്‍ എനിക്ക് എന്തെന്നില്ലാത്ത ആവേശം..... ഞാന്‍ വിളിച്ചു പറഞ്ഞു .. അളിയാ നമ്മള്‍ ഇന്ന് യഥാര്‍ത്ഥ സോഷ്യലിസ്റ്റ് ആയടാ... എന്റെ രക്തം തിളച്ചു.
ദിവസവും വയറു നിറച്ചു കഴിക്കുന്ന എല്ലാ ബൂര്ഷാസി മക്കളോടും എനിക്ക് പുച്ഛം തോന്നി.. ആവേശത്തിന്റെ തിരതല്ലലില്‍ എന്റെ വായില്‍ വയലാറിന്റെ വിപ്ലവം തുളുമ്പുന്ന പാട്ടുകള്‍ ഒഴികി വന്നു.. എല്ലാവരും അതേറ്റു പാടി.

Monday, November 1, 2010
Swapnangal
വള്ളി നിക്കറിന്റെ താഴോട്ട് ഊര്‍ന്നു പോയ വള്ളിക്കായി പരുതി കൊണ്ടാണ് ഇന്നും പതിവ് പോലെ ഉണ്ണിക്കുട്ടന്‍ എഴുന്നേറ്റത് ഉണ്ണിക്കുട്ടന്‍ പതിയെ നിക്കറില്‍ തടവി നോക്കി ഇല്ല നനഞ്ഞിട്ടില്ല .. ഭാഗ്യം ,,, ചിലദിവസങ്ങളില്‍ രാവിലെ എഴുന്നെല്കുമ്പോള്‍ നിക്കര്‍ നനഞ്ഞിരിക്കും ., ചില സ്വപ്‌നങ്ങള്‍ ആണ് അതിനു കാരണം.. എന്നാണ് ഉണ്ണിക്കുട്ടന്റെ എളിയ മനസിന്റെ നിഗമനം, കാരണം പുസ്തകങ്ങളിലെ രാക്ഷസനും രാക്ഷസിയും ആനയും സിംഹവും ഒകെ പടങ്ങളില്‍ നിന്ന് പതിയെ ജീവന്‍ വച്ച് വരുന്നത് ഉണ്ണിക്കുട്ടനെ സംബണ്ടിച്ചടുതോളം രാത്രിയുടെ ഏതോ യാമങ്ങളില്‍ ആണ്. അത് ചിലപ്പോള്‍ ഉണ്ണിക്കുട്ടന്റെ മുന്‍പില്‍ ഉറഞ്ഞു തുള്ളും, കയിലെ നീണ്ട നഘങ്ങള്‍ നീട്ടി, മുടി നീട്ടി പറത്തി, നീണ്ട രണ്ടു പല്ലുകള്‍ പുറത്തേക്കു നീട്ടി........... അപ്പോളേക്കും ഉണ്ണിക്കുട്ടന്‍ പപ്പയുടെ വടി കയില്‍ എടുത്തിരിക്കും , കണ്ണുരുട്ടിയും, ഒച്ച എടുത്തും വടി ചുഴറ്റിയും അവറ്റകളെ ആട്ടി ഓടിക്കും. ചില ദിവസങ്ങളില്‍ മാലാഖമാരും ഉണ്ണിക്കുട്ടന്റെ മുന്‍പില്‍ വരാര്‍ ഉണ്ട്. പക്ഷെ അവനു മാലാഖമാരെക്കാള്‍ ഇഷ്ടം രാക്ഷസന്മാരെ സ്വപ്നം കാണുന്നതാണ്. ചിലപ്പോളെല്ലാം അവരോടൊപ്പം അവനും ഒരു കുഞ്ഞു ഉണ്ണിരാക്ഷസന്‍ ആയി പപ്പയുടെം അമ്മയുടെം സ്വപ്നത്തില്‍ കയറി അവരെ പേടിപ്പിക്കാര്‍ ഉണ്ട്.. പക്ഷെ ഇവകെല്ലാം ഇടയില്‍ എപ്പോളാണ് നിക്കര്‍ നനയുന്നത് എന്ന് ഇത് വരെ കണ്ടു പിടിക്കാന്‍ പറ്റിയിട്ടും ഇല്ല .. മുറ്റത്തെ മാവിന്റെ ചുവട്ടില്‍ നിക്കര്‍ പൊക്കി വെള്ളം കൊണ്ട് തലേന്ന് പഠിപ്പിച്ച അക്ഷരമാലയിലെ അക്ഷരങ്ങള്‍ തീര്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍ കടുത്ത ആലോചനയില്‍ ആയിരുന്നു കാരണം ഇതാണ് ഈ ഇടെയായി ഉണ്ണിക്കുട്ടന്‍ സ്വപ്നങ്ങളെ കാനാര്‍ ഇല്ല.. അഥവാ കണ്ടാല്‍ തന്നെ രാവിലെ ഓര്‍ത്തെടുക്കാന്‍ ആകുന്നുമില്ല ... സ്വപ്‌നങ്ങള്‍ എന്നോട് പിണക്കം ആയിരിക്കുമോ ?? ഈ ചോദ്യം ഒരു നൊമ്പരം ആയി ഉണ്നിക്കുട്ടനില്‍ അവശേഷിച്ചു
ഈ നൊമ്പരം ഒരു തേങ്ങലായി തൊണ്ടയിലും കണ്ണീരായി കണ്ണിലും അടിഞ്ഞു കൂടുന്നതിന് മുന്‍പ്, ഉണ്ണിക്കുട്ടന്റെ മനസ്സില്‍ എവിടെയോ പ്രതീക്ഷിചിരുന്നതും, കേള്‍കാന്‍ ഇഷ്ടപെടാത്തതും ആയ ഒരു വിളി കേട്ടു.
ഉണ്ണീ ദാ ബ്രഷും പേസ്റ്റും എടുത്തു വച്ചിരിക്കുന്നു വന്നു പല്ല് തേക്ക്, ഉണ്ണിക്കുട്ടന്റെ അമ്മ ആണ് എത്ര നേരമ ഈ ചെറുക്കന്‍ കിടന്നുറങ്ങുന്നത്,, സ്കൂളില്‍ പോനെമെന്നു ഒരു വിചാരുവുമില്ല ........ അമ്മ ആത്മഗതം ആയി ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതൊന്നും ശ്രദ്ടിക്കുന്നത് ഉണ്ണിക്കുട്ടന് തീരെ താല്പര്യം ഇല്ലങ്കില്‍ കൂടി ഏതോ ഒരു അദൃശ്യ ശക്തി ഉണ്നിക്കുട്ടനില്‍ ഉത്തരവാദിത്വ ബോധത്തിന്റെ വേര് കിളിര്‍പ്പിച്ചു സ്ചൂല് പുസ്തകം, പെന്‍സില്‍, ചോക്ക് ബെഞ്ച് ഡെസ്ക് .......... ചിന്തകള്‍ പല്ല് തെക്കുമ്പോലും മാറി മറിഞ്ഞു .. ടീച്ചറും,, കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരങ്ങളും ഉണ്ണിക്കുട്ടന്റെ മനസ്സില്‍ വീണ്ടും ഒരു നൊമ്പരം ആയി ഉരുണ്ടു കൂടി. ഇത്തവണ അവനു കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ഉണ്ണിക്കുട്ടന്‍ പല്ലുതെക്കല്‍ നിറുത്തി പതിയെ കരച്ചില്‍ ആരംഭിച്ചു .. അവനു ഇന്നും സ്കൂളില്‍ പോകാന്‍ കഴിയില്ല കാരണം മേല്പരഞ്ഞതാനെങ്കിലും അമ്മയോട് പറയാന്‍ അവന്‍ കാരണതിനായി പരതി
എന്തൊക്കെ കാരണം കാണിച്ചാലും നോ രക്ഷ ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോയെ പറ്റൂ അത് അവനും അറിയാം എന്നാലും അവന്‍ കരഞ്ഞു, ഏങ്ങി ഏങ്ങി കരഞ്ഞു.. അത് ഒരു ഒടുക്കം സ്കൂള്‍ എത്തുമ്പോള്‍ ഒരു തേങ്ങലില്‍ എത്തി അവസാനിക്കും. പിന്നെ സ്കൂള് പുസ്തകങ്ങള്‍, പുസ്തകങ്ങള്‍ക് ഉള്ളില്‍ അക്ഷരങ്ങള്‍, അവയ്ക്ക് ഓരോ വിളിപ്പേരുകള്‍, അക്ഷരങ്ങള്‍ക് ഓരോ പടങ്ങള്‍. അവ വരയ്ക്കാന്‍ ഒരു പെന്‍സില്‍, തെറ്റിയാല്‍ മായിക്കാന്‍ ഇറസര്‍, പിന്നേം തെറ്റിയാല്‍ ടീച്ചറുടെ കയിലെ വടി.. അത് കൊണ്ടുള്ള അടി .....
പക്ഷെ ഈ അക്ഷരങ്ങളില്‍ ഒരിക്കല്‍ പോലും ഉണ്ണിക്കുട്ടന് രാക്ഷസനിലെയോ രാക്ഷസിയിലെയോ സിംഹതിന്റെയോ ആനയുടെയോ ഒന്നും ഭാവം കാണാന്‍ കഴിഞ്ഞില്ല. ഓരോ പടവും ഉണ്ണിക്കുട്ടന് ഓരോ കഥകള്‍ ആയിരുന്നു, ഓരോ കഥയും ഓരോ സ്വപ്നങ്ങളും. ഓരോ പടവും അതിനു ഇഷ്ടമുള്ള പോലെ എല്ലാം, ചിലപ്പോള്‍ നടന്നു, ചിലപ്പോള്‍ ഓടി, ചിലപ്പോള്‍ പറന്നു നടക്കുമായിരുന്നു, പക്ഷെ അക്ഷരങ്ങള്‍ വടിവൊത്തു പുസ്തകങ്ങളില്‍ ഒതുങ്ങി, സ്വപ്നങ്ങളുടെ വാതിലില്‍ വലിയ കുന്തങ്ങളും ആയി അവ കാവല്‍ നിന്നു കഥകളിലെ പാറാവ് കാരനെ പോലെ. സ്വപ്നങ്ങളുടെ സ്വതന്ത്ര വ്യവഹാരം നിലച്ചതോടെ ഭാവനകള്‍ പണി മുടക്കി, മടിയന്മാര്‍, മനസിന്റെ മൂലയില്‍ ചടഞ്ഞു കൂടി. ഉണ്ണിക്കുട്ടന്‍ പോലും ഇപ്പോള്‍ അവയെ പറ്റി ആലോചികാരെ ഇല്ല. വന്ധീകരണം ചെയ്യപെട്ട സ്വപ്നങ്ങളും, കുഷ്ടം പിടിച്ച ഭാവനകളും ആയി അങ്ങനെ ഉണ്ണിക്കുട്ടന്‍ പുസ്തകങ്ങളിലേക്ക്, അക്ഷരങ്ങളിലേക്ക് ഉള്‍ വലിഞ്ഞു.

തുടക്കത്തിലേ തിരിച്ചടികള്‍
ഇന്നലെ ഒരു exam കഴിഞ്ഞു ഇറങ്ങിയപ്പോള്‍ മുതല്‍ ആലോചിക്കുന്നതാ ഉള്ള പൊതു വിജ്ഞാനം ഒന്നും കൂടി കൂട്ടണം എന്ന്
കാരണം മറ്റൊന്നും അല്ല ദിവസവും മൂന്ന് പത്രത്തിന്റെ പടം എങ്കിലും നോക്കുന്ന എനിക്ക് ഇന്നലെ വന്ന പല ചോദ്യങ്ങളും
ഏതോ അന്യഗ്രഹതിലെ അന്തേവാസികള്‍ ഇട്ടതു പോലെ തോന്നി..
എങ്കിലും നമ്മള്‍ അങ്ങനെ തോറ്റു കൊടുക്കരുതല്ലോ ..
നാളെ മുതല്‍ ഹിന്ദു പത്രം മുഴുവനും മനസ് നിറയെ വായിക്കണം ഞാന്‍ ഉറപ്പിച്ചു ..
തീരുമാനം വളരെ ധ്രിടം..
മനസിന്റെ ഘടികാരത്തില്‍ നാളെ ഓഫീസില്‍ പോകുമ്പോള്‍ പത്രം എടുക്കാന്‍ ഒര്കണം എന്ന ഒരു അലാറം ഞാന്‍ അപ്പോളെ തിട്ടപെടുത്തി
ഇന്ന് രാവിലെ പിറന്നു,
രാവിലത്തെ ഒഴിവാകനാവാത്ത കാര്യങ്ങള്‍ ഒകെ തീര്‍ത്തു പ്രഭാത ഭക്ഷണം ഉള്‍പെടെ ..
മേശയില്‍ നാല് മടക്കായിരുന്ന ഹിന്ദു പത്രം ഒന്നും കൂടി മടക്കി കക്ഷത്തില്‍ തിരുകുമ്പോള്‍ എനിക്ക് എന്നെ പറ്റി തന്നെ അഭിമാനം തോന്നി കള്ളന്‍ ഒന്നും മറന്നില്ല,
നന്നാകണം എന്ന് വച്ച് കഴിഞ്ഞാല്‍ നമ്മുക്ക് നന്നാകം എന്നുല്ലാതെ ഉള്ളൂ എന്ന തത്വം മനസ്സില്‍ പറഞ്ഞു ഞാന്‍ കമ്പനി ബസ് വരുന്ന സ്റൊപിലേക്ക് പതിയെ നടന്നു,,
കൂട്ടത്തില്‍ കോട്ടും സ്യൂട്ടും ഇട്ടു കാറില്‍ വന്നു ഇറങ്ങുന്ന എന്നെയും ഞാന്‍ കണ്ടു ..
ബസ് വന്നു. അഭിമാനത്തോടെ കക്ഷത്തില്‍ ഇരുന്ന ഹിന്ദു എടുത്തു കയില്‍ പിടിച്ചു ഇരിപിടതിലേക്ക് നടന്നു ..
ഇരിപിടത്തില്‍ ഇരുന്നു സഹപ്രവര്‍ത്തകരെ സാകൂതം വീക്ഷിച്ചു പതിയെ കയിലെ പത്രം എടുത്തു വായിക്കാന്‍ തുടങ്ങി..
അഹങ്കാരികള്‍ !!! നമ്മുടെ ഈ കൊച്ചു കേരളത്തിലെ election വാര്‍ത്ത എന്താ ലവന്മാര് മുന്‍പിലത്തെ പേജില്‍ ഇടാത്തത് എന്ന് മനസ്സില്‍ പറഞ്ഞു തീര്‍ന്നില്ല ദെ നില്കുന്നു നമ്മടെ കൊടീം പിടിച്ചോണ്ട് നാല് പെണ്പില്ലെരു 4 *400 m റിലേ ഫസ്റ്റ് പോലും !!!!!!!!
ദേണ്ടെ കിടക്കുന്നു ചട്ടീം കലോം ..
ഡേറ്റ് നോക്കീപ്പോള്‍ കഴിഞ്ഞ ആഴ്ചത്തെ പത്രം ..
പഹയന്മാര് റൂമില്‍ ആര്‍കും ഒരു ഉത്തരവാദിത്വം ഇല്ല പഴയ പത്രങ്ങള്‍ ഒന്ന് എടുത്തു വച്ച് കൂടെ ലവന്മാര്ക് .. അല്ലെങ്കില്‍ മിനിമം ഒന്നും നിവര്‍ത്തി നോക്കികൂടെ ..
വെറുതെ മനുഷ്യന്റെ മൂട് കളയാനായിട്ട് ..

എന്റെ ആദ്യ പ്രണയം
ഒരു കൊച്ചു കുട്ടി ആദ്യമായി സ്കൂളില്‍ പോകുന്ന അതേ ഉത്ഖണ്ടയോടും ആതിയോടും അതിനെക്കാളേറെ ആകംഷയോടും കൂടെ ആണ് ഞാന്‍ ആദ്യം ആയി കോളേജില്‍ പോയത്.
പറഞ്ഞു കെട്ടും, വായിച്ചറിഞ്ഞും മാത്രം പരിചയം ഉള്ള കാല്പനികതയുടെ ആ മായിക ലോകം...
റാഗിങ്ങും മുതിര്‍ന്ന വിദ്യാര്‍തികളുടെ പീഡനവും എല്ലാം ഒരു പേടി സ്വപ്നം പോലെ മനസ്സില്‍ ഉരുണ്ടു കൂടി. . .
എങ്കിലും പ്രായത്തിന്റെ ചാപല്യങ്ങള്‍... വായിനോട്ടതിനു ഒരു കുറവും ഇല്ല. കണ്ണ് ഇങ്ങനെ കറങ്ങി നടന്നു..
കാണുന്ന പെണ്‍കുട്ടികള്‍ എല്ലാം സുന്ദരികള്‍. അല്ലെങ്കില്‍ തന്നെ ഈ സൌന്ദര്യം ആര്‍ക് define ചെയാന്‍ കഴിയും. എനിക്കറിയാവുന്ന വിവരണങ്ങള്‍ കഥകളിലും കവിതകളിലും വായിച്ചവയും കേട്ടവയും മാത്രം .. ഇതെല്ലം അത് തന്നെ എല്ലാം അവര് വര്‍ണ്ണിച്ചത് പോലെ തന്നെ.. ഒന്ന് ഒന്നിനേക്കാള്‍ മെച്ചം ..
ഹ ഹ സ്ഥലം കൊള്ളാം..
"ഇനി ഒരു ചെറിയ പ്രണയവും കൂടി ഒപ്പിച്ചു കഴിഞ്ഞാല്‍ നീ ശരിക്കും ഒരു കോളജു കുമാരന്‍ തന്നെ,, "ഞാന്‍ എന്നോട് തന്നെ പറഞ്ഞു. എവിടെ ഒളിച്ചിരിക്കുന്നു എന്റെ കാതല്‍, അല്ലങ്കില്‍ എന്റെ ലവ്.. അതുമല്ലങ്കില്‍ എന്റെ റോജ .....
കണ്ണുകള്‍ക് പിന്നീട് ഉള്ള ദിവസങ്ങളില്‍ വിശ്രമം ഇല്ലായിരുന്നു. (അല്ലെങ്കിലും ഇല്ല..) ഒടുക്കം ഞാന്‍ രണ്ടു മൂന്ന് പേരെ കണ്ടെത്തി,, ഇനി അവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയണം
മനസും ചിന്തയും ഒന്നിച്ചു പ്രവര്‍ത്തനം ആരംഭിച്ചു .. ഇത് വരെ വായിച്ച പുസ്തകങ്ങിലെ സൌന്ദര്യ സങ്കല്‍പം മുഴുവന്‍ മനസ് ചിന്തയുടെ മുന്‍പില്‍ നിരത്തി ചിന്ത അതിനെ കണ്ടെത്തിയ പെണ്‍കുട്ടികളിലേക്ക് കടത്തി വിട്ടു. ഓരോരുത്തരും ഓരോ സങ്കല്‍പം സൌന്ദര്യം ആയി സ്വീകരിച്ചു എന്റെ മുന്‍പില്‍ അണിഞ്ഞു ഒരുങ്ങി അങ്ങനെ ചമഞ്ഞു നിന്നു. എല്ലാവരും അതി സുന്ദരികള്‍. തീരുമാനം എടുക്കാനാവാതെ ഞാന്‍ കുഴഞ്ഞു.. ഞാന്‍ ഒരിക്കല്‍ കൂടി എല്ലാവരേം എന്റെ സങ്കല്പങ്ങളില്‍ അണിയിച്ചൊരുക്കി. വിവിധ രൂപത്തില്‍, വിവിധ വേഷത്തില്‍.. ശരിക്കും വിഷമം പിടിച്ച പണി തന്നെ എങ്കിലും ഒടുക്കം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി. അതില്‍ ഒരാളെ വിഷമിച്ചു ഞാന്‍ തിരെഞ്ഞെടുത്തു.
എന്റെ മനസ് മഞ്ഞു പോലെ നിര്മാലവും
ഹൃദയം പഞ്ഞി പോലെ ലോലവും
സ്വഭാവം സുഗന്ധ വാഹി ആയ ഒരു പൂ പോലെയും
ആയതിനാല്‍ ഞാന്‍ മറ്റു രണ്ടു പേരയും മനസ്സില്‍ നിന്നു മായിച്ചു. ഇപ്പോള്‍ എന്റെ ഹൃദയം ശരിക്കും ഒരു കാമുകന് വേണ്ട എല്ലാ ഗുണങ്ങളോടും കൂടി ഞാന്‍ പരുവ പെടുത്തി എടുത്തു. ഇപ്പോള്‍ ശരിക്കും ഞാന്‍ ഒരു കാമുകന്‍ തന്നെ, വിശുദ്ധിയുടെ നിറകുടം പേറുന്ന കാമുകന്‍..
അവള്‍ക്, എന്റെ പ്രിയപെട്ടവല്ക് എന്നെ ഇഷ്ടപെടുമോ എന്ന് ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിക്കാര്‍ ഉണ്ടായിരുന്നു പക്ഷെ ഇഷ്ടപെടതിരിക്കാന്‍ ഒരു കാരണവും ഇല്ലാത്ത സുന്ദരുനും, സുമുഖനും, സുശീലനും, സത്സ്വഭാവിയും ആയ ഒരു കന്നി കാമുകന്‍ ആണെന്നുള്ള അഹങ്കാരം എന്നെ അതില്‍ നിന്നെല്ലാം ധൈര്യം തന്നു മുന്നോട്ടു നയിച്ച് കൊണ്ടിരുന്നു .. സുന്ദരന്‍ ആണെങ്കില്‍ കൂടി, കസ്തൂരി മഞ്ഞളും, ചന്ദനവും ഞാന്‍ ദിവസവും തേനില്‍ ചാലിച്ച് കിടക്കുന്നതിനു മുന്‍പ് അരച്ച് മുഖത്ത് പുരട്ടി.. തേനിന്റെ മധുരം നുണയന്‍ വരുന്ന കുഞ്ഞന്‍ ഉറുബുകളോട് ഞാന്‍ ഗുസ്തി പിടിച്ചു .. എന്റെ മുറിയുടെ ചുവരുകളില്‍ കണ്ണാടികളുടെ എണ്ണം കൂടി . ഇപ്പോള്‍ ശരിക്കും എനിക്ക് ആത്മവിശ്വാസം വന്നു.. അനാവിശ്യം ആയ ഒരു സംശയവും എന്നെ അലട്ടിയില്ല.. ഇനി എന്റെ കാമുകി ആകാന്‍ പോകുന്ന കുട്ടിയോട് എന്റെ ഇന്ഗിതം അറിയിക്കണം. "അവള്‍ക് ഇഷ്ടപെടതിരിക്കില്ല " മനസ്സില്‍ ഒന്ന് കൂടി ഉറപ്പിച്ചു ..
പക്ഷെ അപ്പോളേക്കും ഹൃദയം ചതിച്ചു, രോമകൂപങ്ങള്‍ കാലു മാറി , ഹൃദയം പട പട ഇടിക്കാനും , ഞാന്‍ വിയര്‍ത്തു കുളിക്കാനും തുടങ്ങി അവളുടെ മുന്‍പില്‍ കൂടി നടക്കാന്‍ പോലും ഉള്ള ധൈര്യം ഇല്ല എനിക്ക് .. കര്‍ത്താവേ ഇനി ഇപ്പോള്‍ എന്താ ചെയുക ഞാന്‍ ഇനി എങ്ങനെ അവള്‍ക് എന്നെ പരിചയപെടുത്തി കൊടുക്കും .. ഞാന്‍ പലതവണ ശ്രമിച്ചു നോക്കി
അവളുടെ അടുത്ത് പോയിട്ട് അവളുടെ ക്ലാസ്സിന്റെ മുന്‍പില്‍ കൂടി പോകാന്‍ ഉള്ള ധൈര്യം പോലും എനിക്കില്ല, മനുഷ്യന്‍ എത്ര നിസ്സഹായന്‍,, കഷ്ടം !!! എനിക്ക് പുച്ഛം തോന്നി.
ഇനി ഇപ്പോള്‍ ഒരേ ഒരു വഴിയെ ഉള്ളൂ എന്റെ പെണ്‍ സുഹൃത്തുക്കളോട് കാര്യം പറയുക. ഇങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാകട്ടെ അവരേം കൊണ്ട് .. ..
" ഛീ ... ഒരു കാമുകന്‍ വന്നിരിക്കുന്നു..!!" അവര്‍ കളിയാകി .. എന്റെ ആത്മവിശ്വാസം പകുതി ചോര്‍ന്നു പോയി.. എങ്കിലും ഒടുക്കം അവര്‍ എന്നെ സഹായിക്കാം എന്ന് പറഞ്ഞു.. പോകുന്നതിനു മുന്‍പ് അവര്‍ ഒരു ചോദ്യം കൂടി എന്നോട് ചോദിച്ചു. "അല്ല അവള്‍ക് നിന്നെ അറിയാമോ ......" ?
ഇതെന്തൊരു ചോദ്യം . ഇത്രേം ഫേമസ് ആയ എന്നെ അറിയാത്ത ഏത് ജാഡ തെണ്ടിയ ഉള്ളത് എന്ന് തിരിച്ചു ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും ഒരു കാര്യ സാധ്യത്തിനു എങ്കിലും ഞാന്‍ അവരോടു വിധേയപെട്ടിരുന്നു എന്നുള്ളത് കൊണ്ട് "കണ്ടിട്ടുണ്ടാകും " എന്ന് വളരെ ഭാവ്യതയോട് കൂടി പറഞ്ഞു..
കസ്തൂരി മഞ്ഞളും, ചന്ദനവും തേനും എല്ലാം വെറുതെ ആയി. എന്റെ മുഖം ടെന്‍ഷന്‍ കാരണം വാടി കരിഞ്ഞു .. കണ്ണുകള്‍ കുഴിഞ്ഞു .. ഉത്തരത്തിനായി ഞാന്‍ കാത്തിരുന്നു (അത് എനിക്ക് അനുകൂലം ആകും എന്നറിയാമെങ്കില്‍ കൂടി മനസ്സില്‍ ഒരു ആദിയും പേടിയും ഉരുണ്ടു കൂടി) ഉച്ചക്ക് ചോറുണ്ട് വന്ന എന്നെ നോക്കി ഞാന്‍ ഈ ഉദ്യമം ഏല്‍പിച്ച മഹത് വ്യക്തികള്‍ ചിരിക്കാന്‍ തുടങ്ങി..
"എടാ അവള് നിന്നെ കണ്ടിട്ട് പോലും ഇല്ല എന്ന് പറയുന്നു. .. " ലവളുമാരുടെ ചിരി ഒരു ഇടിത്തീയായി എന്റെ ചങ്കില്‍ ആണ് വന്നു കൊള്ളാന്‍ പോകുന്നത് എന്ന് എനിക്ക് അപ്പോളാണ് മനസിലായത്.. ഛെ അങ്ങനെ വരന്‍ വഴിയില്ല .. ജാടതെണ്ടി എന്നെ പറ്റിക്കുവാന് ഞാന്‍ മനസ്സില്‍ പറഞ്ഞു എങ്കിലും കുനിഞ്ഞ ശിരസും ആയി മണവാട്ടി അടിച്ച ഒരുത്തനെ പോലെ ഞാന്‍ നിന്നു ചിന്താധീനനായി പരാജയ ഭാരത്താല്‍ എന്റെ തല കുനിഞ്ഞു കുനിഞ്ഞു എന്റെ വാരിയെല്ലുകളില്‍ കീഴ്ത്താടി തുളഞ്ഞു കയറുന്നിടം വരെ എത്തി. ..
"നീ ഒരു കാര്യം ചെയ് കുറച്ചു സ്മാര്‍ട്ട് ആയിട്ട് ഇവിടെ നില്ക് ഞാന്‍ അവളെ വിളിച്ചു ഇറക്കി കൊണ്ട് വരം അവള് നിന്നെ ഒന്ന് കാണട്ടെ " ഡും !!!! മനസ്സില്‍ അടുത്ത വെടി പൊട്ടി. ഇത് പറയുന്നതിന് മുന്‍പേ തന്നെ അവളുടെ മുന്‍പില്‍ കൂടി പോകാന്‍ പറ്റാത്ത ഞാന്‍ ഇവിടെ സ്മാര്‍ട്ട് ആയി നില്കണം അത്രേ .......... കര്‍ത്താവേ .. എന്റെ കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടോ ?? വിയര്‍ത്തു കുളിച്ചു വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു "അത് വേണ്ട എനിക്ക് അവളോട് സംസാരികണ്ട"
"നീ സംസാരികണ്ട..... ഇവിടെ നില്കാമല്ലോ..... അവള് വന്നിട്ട് കണ്ടിട്ട് പൊക്കോളും " .....(മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി .....) കൊള്ളാല്ലോ വീഡിയോണ്‍ !!!! ഈ പെന്പില്ലെര്ക് അല്ലേലും ഫയങ്കര പുത്തി ആണ് .. ഞാന്‍ സമ്മതിച്ചു .. അങ്ങനെ ആദ്യ പെണ്ണ് കാണല്‍. ഛെ അല്ല ചെറുക്കന്‍ കാണല്‍ ..
ഞാനെന്ന കാമുകന്‍ എന്റെ കാമുകി ആകാന്‍ പോകുന്ന പെണ്ണിന് കാണാന്‍ വേണ്ടി പാന്റിനെ പോകറ്റില്‍ കൈ കുത്തി ഇറക്കി അല്പം പൌരുഷം ഒകെ മുഖത്ത് വരുത്തി അവിടെ തൂണില്‍ ചാരി നിന്നു (ചാരി നിന്നത് ശരീരം വിറക്കുന്നതു അവള് കാണണ്ട എന്ന് കരുതി ആണ്)
എന്റെ രാജ കുമാരി പതിയെ ക്ലാസ്സില്‍ നിന്നു ഇറങ്ങി എന്നെ കാണാന്‍ ക്ലാസിനു വെളിയിലോട്ട് വന്നു .. എന്റെ കൂട്ടുകാരികളുടെ കൂടെ എന്നാലും എന്റെ പെണ്ണെ നീ ഭാഗ്യവതി തന്നെ ഞാന്‍ മനസ്സില്‍ പറഞ്ഞു .. തന്റെ കടകണ്ണുകളാല്‍ നോട്ടം എറിഞ്ഞു വേറെ എന്തോ നോക്കുന്നു എന്ന് ഭാവിച്ചു എന്നെ അടിമുടി നോക്കി അവള്‍ അവരോടു കൂടി ക്ലാസിനു അകത്തു കയറി പോയി. അവളുടെ ഓരോ നോട്ടത്തിലും ഓരോ പുഷ്പശരം കല്പിച്ച.... ഞാന്‍ അത് കൊണ്ട് തളര്‍ന്നു....... കൂട്ടുകാരികളുടെ വരവിനായി വെളിയില്‍ കാത്തു നില്‍കുകയാണ് ..
അത്യധികം ഉത്കണ്ടജനകന്‍ ആയി നില്‍കുന്ന എന്റെ അടുത്തേക്ക് ആശ്വാസ വചനങ്ങളും ആയിട്ടാണ് കൂട്ടുകാര്‍ തിരിച്ചു വന്നത് .. നമ്മുക്ക് അവളെക്കാള്‍ നല്ല ഒരുത്തിയെ കണ്ടു പിടിക്കമെടാ.. .. ആ ആശ്വാസ വാക്കുകള്ക് നീറുന്ന എന്റെ കാമുക ഹൃദയത്തെ തണുപ്പിക്കാന്‍ ആകില്ലായിരുന്നു .. ഹൃദയത്തില്‍ എവിടെയോ എന്തോ തറച്ച ഒരു വേദനയോടെ .. അഹങ്കാരം കൊണ്ട് ഞാന്‍ പടുത്തുയര്‍ത്തിയ,,, തകര്‍ന്ന മണിമാളികയുടെ അവശിഷ്ടങ്ങള്‍ക് ഇടയില്‍ നില്‍കുമ്പോള്‍ .. ഭൂമി പിളര്‍ന്നു നിര്‍ണായക ഘട്ടത്തില്‍ നിന്നിലേക്ക് എടുത്ത സീത ദേവിയുടെ വിധി എനിക്കും തരണമേ എന്ന് ഒരു നിമിഷം ആത്മാര്‍ഥമായി ആശിച്ചു.. ഇട്ട കൈ പോകറ്റില്‍ നിന്നു എടുക്കാതെ ഇതികര്തവ്യാമൂടന്‍ ആയി ഞാന്‍ നിന്നു ..

ഞാന്‍ ഒരു അന്തര്‍ മുഖന്‍
എന്റെ ഹൃദയം ഒരു മരുഭൂമി ആണ്
മനസ്സ് അതിലെ ജീവ ജാലങ്ങളും ..
ഒറ്റപെടലിന്റെ ചൂട് എന്നെ തളര്‍ത്തുന്നു
അതിന്റെ നാളങ്ങള്‍ എന്നെ വിഴുങ്ങുന്നു . ..
തലയ്ക്കു മീതെ കത്തി നില്‍കുന്ന തീഗോളം .. ..
ഒടുങ്ങാത്ത ചൂട് കുരുക്കളായി പൊങ്ങി
അവ പൊട്ടി ഒടുക്കം വൃണങ്ങള്‍ ആയി ..
അവയില്‍ പുഴുക്കള്‍ പ്രജനനം നടത്തി .
തീരാത്ത വിശപ്പും ആയി പെറ്റു പെരുകി
എന്നില്‍ അവശേഷിക്കുന്ന രക്തം ആദ്യവും
പിന്നെ എന്‍ മാംസവും, അസ്ഥിയും, മജ്ജയും ..
ഒടുക്കം എന്റെ പ്രാണനും .

Subscribe to:
Comments (Atom)