നിന്റെ മൌനം എന്നില്‍ വാചാലം ആകുന്നു ..
അത് എന്നെ ആകുലതകളുടെ കാണാ കയങ്ങളിലേക്ക്
ചുഴറ്റി എറിയുന്നു ..
എനിക്ക് തുണയായി ഞാന്‍ നെഞ്ചോടു ചേര്‍ത്ത എന്റെ ആത്മവിശ്വാസം
പാതി വഴിയില്‍ എന്നെ തനിച്ചാകി പോകുമോ സഖീ
നിന്നെയും കൂട്ടി ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ എന്റെ തലയ്ക്കു മീതെ
എന്നെ കളിയാക്കുന്ന ഈഅനം മൂളി വട്ടത്തില്‍ പറക്കുന്നു .
എന്റെ ഇഷ്ടം എപ്പോളോ നിന്നോടുള്ള സ്നേഹം ആയി രൂപന്തരപെട്ടപ്പോള്‍
നിന്റെ ഭാവി എന്നില്‍ ശോഭനം അല്ല എന്ന് ആ സ്നേഹം എന്നോട് മന്ത്രിക്കുന്നു ..
നിന്റെ സ്വപ്നങ്ങളുടെ ചിറകു എന്റെ കയ്യാല്‍ അറകപെടാന്‍ പോകുന്നു എന്ന മുന്നറിയിപ്പും ..
അതെ ഞാന്‍ ഇന്ന് വീണ്ടും ചിന്തിക്കുന്നു ..
എന്റെ സ്നേഹിതേ,,,, നിന്റെ മനസ്സില്‍ ഞാന്‍ ഒരു ചാപല്യം ആകുന്നതിനു മുന്‍പ്
പ്രണയം പാതി വഴിയില്‍ ഉപേക്ഷിക്കൂ എന്ന് എന്റെ മനസ് മന്ത്രിക്കുന്നു
നിന്നോടുള്ള സ്നേഹത്താല്‍ എന്റെ മനസ് വരിഞ്ഞു മുറുകുമ്പോള്‍ ..
നിന്റെ ഭാവിക്കായി അത് എന്റെ ഇഷ്ടങ്ങളെ ബന്ധിക്കുന്നു
നിന്റെ തിരെഞ്ഞെടുപ്പില്‍ വീട്ടുകാര്‍ അനിഷ്ടം കൊള്ളുമ്പോള്‍
വീട്ടുകാരുടെ വിശ്വാസം നഷ്ടപ്പെട്ട് അപഹാസിതായി
ശിരസ്സ് നമിച്ചു നില്‍കുന്ന നിന്നെ എനിക്ക് സങ്കല്‍പ്പിക്കാന്‍ ആകില്ല പ്രിയേ ..
നിന്നില്‍ ആശകള്‍ മൊട്ടിടും മുന്‍പ്,, അങ്ങ് ദൂരെ നിന്റെ കാഴ്ചക്കും അകലെ
നിന്റെ പ്രണയം നിറച്ച ഭാണ്ടവും പേറി, ഞാന്‍ യാത്ര ആകുന്നു ..
എന്റെ പ്രണയം ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു എന്ന് നിന്നോട് കള്ളം പറഞ്ഞു ...
No comments:
Post a Comment