Search This Blog

Monday, November 1, 2010

എന്റെ ആദ്യ പ്രണയം

ഒരു കൊച്ചു കുട്ടി ആദ്യമായി സ്കൂളില്‍ പോകുന്ന അതേ ഉത്ഖണ്ടയോടും ആതിയോടും അതിനെക്കാളേറെ ആകംഷയോടും കൂടെ ആണ് ഞാന്‍ ആദ്യം ആയി കോളേജില്‍ പോയത്.

പറഞ്ഞു കെട്ടും, വായിച്ചറിഞ്ഞും മാത്രം പരിചയം ഉള്ള കാല്പനികതയുടെ ആ മായിക ലോകം...

റാഗിങ്ങും മുതിര്‍ന്ന വിദ്യാര്‍തികളുടെ പീഡനവും എല്ലാം ഒരു പേടി സ്വപ്നം പോലെ മനസ്സില്‍ ഉരുണ്ടു കൂടി. . .

എങ്കിലും പ്രായത്തിന്റെ ചാപല്യങ്ങള്‍... വായിനോട്ടതിനു ഒരു കുറവും ഇല്ല. കണ്ണ് ഇങ്ങനെ കറങ്ങി നടന്നു..

കാണുന്ന പെണ്‍കുട്ടികള്‍ എല്ലാം സുന്ദരികള്‍. അല്ലെങ്കില്‍ തന്നെ ഈ സൌന്ദര്യം ആര്‍ക് define ചെയാന്‍ കഴിയും. എനിക്കറിയാവുന്ന വിവരണങ്ങള്‍ കഥകളിലും കവിതകളിലും വായിച്ചവയും കേട്ടവയും മാത്രം .. ഇതെല്ലം അത് തന്നെ എല്ലാം അവര് വര്‍ണ്ണിച്ചത് പോലെ തന്നെ.. ഒന്ന് ഒന്നിനേക്കാള്‍ മെച്ചം ..

ഹ ഹ സ്ഥലം കൊള്ളാം..

"ഇനി ഒരു ചെറിയ പ്രണയവും കൂടി ഒപ്പിച്ചു കഴിഞ്ഞാല്‍ നീ ശരിക്കും ഒരു കോളജു കുമാരന്‍ തന്നെ,, "ഞാന്‍ എന്നോട് തന്നെ പറഞ്ഞു. എവിടെ ഒളിച്ചിരിക്കുന്നു എന്റെ കാതല്‍, അല്ലങ്കില്‍ എന്റെ ലവ്.. അതുമല്ലങ്കില്‍ എന്റെ റോജ .....

കണ്ണുകള്‍ക് പിന്നീട് ഉള്ള ദിവസങ്ങളില്‍ വിശ്രമം ഇല്ലായിരുന്നു. (അല്ലെങ്കിലും ഇല്ല..) ഒടുക്കം ഞാന്‍ രണ്ടു മൂന്ന് പേരെ കണ്ടെത്തി,, ഇനി അവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയണം

മനസും ചിന്തയും ഒന്നിച്ചു പ്രവര്‍ത്തനം ആരംഭിച്ചു .. ഇത് വരെ വായിച്ച പുസ്തകങ്ങിലെ സൌന്ദര്യ സങ്കല്‍പം മുഴുവന്‍ മനസ് ചിന്തയുടെ മുന്‍പില്‍ നിരത്തി ചിന്ത അതിനെ കണ്ടെത്തിയ പെണ്‍കുട്ടികളിലേക്ക് കടത്തി വിട്ടു. ഓരോരുത്തരും ഓരോ സങ്കല്‍പം സൌന്ദര്യം ആയി സ്വീകരിച്ചു എന്റെ മുന്‍പില്‍ അണിഞ്ഞു ഒരുങ്ങി അങ്ങനെ ചമഞ്ഞു നിന്നു. എല്ലാവരും അതി സുന്ദരികള്‍. തീരുമാനം എടുക്കാനാവാതെ ഞാന്‍ കുഴഞ്ഞു.. ഞാന്‍ ഒരിക്കല്‍ കൂടി എല്ലാവരേം എന്റെ സങ്കല്പങ്ങളില്‍ അണിയിച്ചൊരുക്കി. വിവിധ രൂപത്തില്‍, വിവിധ വേഷത്തില്‍.. ശരിക്കും വിഷമം പിടിച്ച പണി തന്നെ എങ്കിലും ഒടുക്കം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി. അതില്‍ ഒരാളെ വിഷമിച്ചു ഞാന്‍ തിരെഞ്ഞെടുത്തു.



എന്റെ മനസ് മഞ്ഞു പോലെ നിര്മാലവും

ഹൃദയം പഞ്ഞി പോലെ ലോലവും

സ്വഭാവം സുഗന്ധ വാഹി ആയ ഒരു പൂ പോലെയും

ആയതിനാല്‍ ഞാന്‍ മറ്റു രണ്ടു പേരയും മനസ്സില്‍ നിന്നു മായിച്ചു. ഇപ്പോള്‍ എന്റെ ഹൃദയം ശരിക്കും ഒരു കാമുകന് വേണ്ട എല്ലാ ഗുണങ്ങളോടും കൂടി ഞാന്‍ പരുവ പെടുത്തി എടുത്തു. ഇപ്പോള്‍ ശരിക്കും ഞാന്‍ ഒരു കാമുകന്‍ തന്നെ, വിശുദ്ധിയുടെ നിറകുടം പേറുന്ന കാമുകന്‍..

അവള്‍ക്, എന്റെ പ്രിയപെട്ടവല്ക് എന്നെ ഇഷ്ടപെടുമോ എന്ന് ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിക്കാര്‍ ഉണ്ടായിരുന്നു പക്ഷെ ഇഷ്ടപെടതിരിക്കാന്‍ ഒരു കാരണവും ഇല്ലാത്ത സുന്ദരുനും, സുമുഖനും, സുശീലനും, സത്സ്വഭാവിയും ആയ ഒരു കന്നി കാമുകന്‍ ആണെന്നുള്ള അഹങ്കാരം എന്നെ അതില്‍ നിന്നെല്ലാം ധൈര്യം തന്നു മുന്നോട്ടു നയിച്ച്‌ കൊണ്ടിരുന്നു .. സുന്ദരന്‍ ആണെങ്കില്‍ കൂടി, കസ്തൂരി മഞ്ഞളും, ചന്ദനവും ഞാന്‍ ദിവസവും തേനില്‍ ചാലിച്ച് കിടക്കുന്നതിനു മുന്‍പ് അരച്ച് മുഖത്ത് പുരട്ടി.. തേനിന്റെ മധുരം നുണയന്‍ വരുന്ന കുഞ്ഞന്‍ ഉറുബുകളോട് ഞാന്‍ ഗുസ്തി പിടിച്ചു .. എന്റെ മുറിയുടെ ചുവരുകളില്‍ കണ്ണാടികളുടെ എണ്ണം കൂടി . ഇപ്പോള്‍ ശരിക്കും എനിക്ക് ആത്മവിശ്വാസം വന്നു.. അനാവിശ്യം ആയ ഒരു സംശയവും എന്നെ അലട്ടിയില്ല.. ഇനി എന്റെ കാമുകി ആകാന്‍ പോകുന്ന കുട്ടിയോട് എന്റെ ഇന്ഗിതം അറിയിക്കണം. "അവള്‍ക് ഇഷ്ടപെടതിരിക്കില്ല " മനസ്സില്‍ ഒന്ന് കൂടി ഉറപ്പിച്ചു ..

പക്ഷെ അപ്പോളേക്കും ഹൃദയം ചതിച്ചു, രോമകൂപങ്ങള്‍ കാലു മാറി , ഹൃദയം പട പട ഇടിക്കാനും , ഞാന്‍ വിയര്‍ത്തു കുളിക്കാനും തുടങ്ങി അവളുടെ മുന്‍പില്‍ കൂടി നടക്കാന്‍ പോലും ഉള്ള ധൈര്യം ഇല്ല എനിക്ക് .. കര്‍ത്താവേ ഇനി ഇപ്പോള്‍ എന്താ ചെയുക ഞാന്‍ ഇനി എങ്ങനെ അവള്‍ക് എന്നെ പരിചയപെടുത്തി കൊടുക്കും .. ഞാന്‍ പലതവണ ശ്രമിച്ചു നോക്കി

അവളുടെ അടുത്ത് പോയിട്ട് അവളുടെ ക്ലാസ്സിന്റെ മുന്‍പില്‍ കൂടി പോകാന്‍ ഉള്ള ധൈര്യം പോലും എനിക്കില്ല, മനുഷ്യന്‍ എത്ര നിസ്സഹായന്‍,, കഷ്ടം !!! എനിക്ക് പുച്ഛം തോന്നി.

ഇനി ഇപ്പോള്‍ ഒരേ ഒരു വഴിയെ ഉള്ളൂ എന്റെ പെണ്‍ സുഹൃത്തുക്കളോട് കാര്യം പറയുക. ഇങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാകട്ടെ അവരേം കൊണ്ട് .. ..

" ഛീ ... ഒരു കാമുകന്‍ വന്നിരിക്കുന്നു..!!" അവര്‍ കളിയാകി .. എന്റെ ആത്മവിശ്വാസം പകുതി ചോര്‍ന്നു പോയി.. എങ്കിലും ഒടുക്കം അവര്‍ എന്നെ സഹായിക്കാം എന്ന് പറഞ്ഞു.. പോകുന്നതിനു മുന്‍പ് അവര്‍ ഒരു ചോദ്യം കൂടി എന്നോട് ചോദിച്ചു. "അല്ല അവള്‍ക് നിന്നെ അറിയാമോ ......" ?

ഇതെന്തൊരു ചോദ്യം . ഇത്രേം ഫേമസ് ആയ എന്നെ അറിയാത്ത ഏത് ജാഡ തെണ്ടിയ ഉള്ളത് എന്ന് തിരിച്ചു ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും ഒരു കാര്യ സാധ്യത്തിനു എങ്കിലും ഞാന്‍ അവരോടു വിധേയപെട്ടിരുന്നു എന്നുള്ളത് കൊണ്ട് "കണ്ടിട്ടുണ്ടാകും " എന്ന് വളരെ ഭാവ്യതയോട് കൂടി പറഞ്ഞു..

കസ്തൂരി മഞ്ഞളും, ചന്ദനവും തേനും എല്ലാം വെറുതെ ആയി. എന്റെ മുഖം ടെന്‍ഷന്‍ കാരണം വാടി കരിഞ്ഞു .. കണ്ണുകള്‍ കുഴിഞ്ഞു .. ഉത്തരത്തിനായി ഞാന്‍ കാത്തിരുന്നു (അത് എനിക്ക് അനുകൂലം ആകും എന്നറിയാമെങ്കില്‍ കൂടി മനസ്സില്‍ ഒരു ആദിയും പേടിയും ഉരുണ്ടു കൂടി) ഉച്ചക്ക് ചോറുണ്ട് വന്ന എന്നെ നോക്കി ഞാന്‍ ഈ ഉദ്യമം ഏല്‍പിച്ച മഹത് വ്യക്തികള്‍ ചിരിക്കാന്‍ തുടങ്ങി..

"എടാ അവള് നിന്നെ കണ്ടിട്ട് പോലും ഇല്ല എന്ന് പറയുന്നു. .. " ലവളുമാരുടെ ചിരി ഒരു ഇടിത്തീയായി എന്റെ ചങ്കില്‍ ആണ് വന്നു കൊള്ളാന്‍ പോകുന്നത് എന്ന് എനിക്ക് അപ്പോളാണ് മനസിലായത്.. ഛെ അങ്ങനെ വരന്‍ വഴിയില്ല .. ജാടതെണ്ടി എന്നെ പറ്റിക്കുവാന് ഞാന്‍ മനസ്സില്‍ പറഞ്ഞു എങ്കിലും കുനിഞ്ഞ ശിരസും ആയി മണവാട്ടി അടിച്ച ഒരുത്തനെ പോലെ ഞാന്‍ നിന്നു ചിന്താധീനനായി പരാജയ ഭാരത്താല്‍ എന്റെ തല കുനിഞ്ഞു കുനിഞ്ഞു എന്റെ വാരിയെല്ലുകളില്‍ കീഴ്ത്താടി തുളഞ്ഞു കയറുന്നിടം വരെ എത്തി. ..

"നീ ഒരു കാര്യം ചെയ് കുറച്ചു സ്മാര്‍ട്ട് ആയിട്ട് ഇവിടെ നില്ക് ഞാന്‍ അവളെ വിളിച്ചു ഇറക്കി കൊണ്ട് വരം അവള് നിന്നെ ഒന്ന് കാണട്ടെ " ഡും !!!! മനസ്സില്‍ അടുത്ത വെടി പൊട്ടി. ഇത് പറയുന്നതിന് മുന്‍പേ തന്നെ അവളുടെ മുന്‍പില്‍ കൂടി പോകാന്‍ പറ്റാത്ത ഞാന്‍ ഇവിടെ സ്മാര്‍ട്ട്‌ ആയി നില്കണം അത്രേ .......... കര്‍ത്താവേ .. എന്റെ കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടോ ?? വിയര്‍ത്തു കുളിച്ചു വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു "അത് വേണ്ട എനിക്ക് അവളോട്‌ സംസാരികണ്ട"

"നീ സംസാരികണ്ട..... ഇവിടെ നില്കാമല്ലോ..... അവള് വന്നിട്ട് കണ്ടിട്ട് പൊക്കോളും " .....(മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി .....) കൊള്ളാല്ലോ വീഡിയോണ്‍ !!!! ഈ പെന്പില്ലെര്ക് അല്ലേലും ഫയങ്കര പുത്തി ആണ് .. ഞാന്‍ സമ്മതിച്ചു .. അങ്ങനെ ആദ്യ പെണ്ണ് കാണല്‍. ഛെ അല്ല ചെറുക്കന്‍ കാണല്‍ ..

ഞാനെന്ന കാമുകന്‍ എന്റെ കാമുകി ആകാന്‍ പോകുന്ന പെണ്ണിന് കാണാന്‍ വേണ്ടി പാന്റിനെ പോകറ്റില്‍ കൈ കുത്തി ഇറക്കി അല്പം പൌരുഷം ഒകെ മുഖത്ത് വരുത്തി അവിടെ തൂണില്‍ ചാരി നിന്നു (ചാരി നിന്നത് ശരീരം വിറക്കുന്നതു അവള് കാണണ്ട എന്ന് കരുതി ആണ്)



എന്റെ രാജ കുമാരി പതിയെ ക്ലാസ്സില്‍ നിന്നു ഇറങ്ങി എന്നെ കാണാന്‍ ക്ലാസിനു വെളിയിലോട്ട്‌ വന്നു .. എന്റെ കൂട്ടുകാരികളുടെ കൂടെ എന്നാലും എന്റെ പെണ്ണെ നീ ഭാഗ്യവതി തന്നെ ഞാന്‍ മനസ്സില്‍ പറഞ്ഞു .. തന്റെ കടകണ്ണുകളാല്‍ നോട്ടം എറിഞ്ഞു വേറെ എന്തോ നോക്കുന്നു എന്ന് ഭാവിച്ചു എന്നെ അടിമുടി നോക്കി അവള്‍ അവരോടു കൂടി ക്ലാസിനു അകത്തു കയറി പോയി. അവളുടെ ഓരോ നോട്ടത്തിലും ഓരോ പുഷ്പശരം കല്പിച്ച.... ഞാന്‍ അത് കൊണ്ട് തളര്‍ന്നു....... കൂട്ടുകാരികളുടെ വരവിനായി വെളിയില്‍ കാത്തു നില്‍കുകയാണ്‌ ..



അത്യധികം ഉത്കണ്ടജനകന്‍ ആയി നില്‍കുന്ന എന്റെ അടുത്തേക്ക് ആശ്വാസ വചനങ്ങളും ആയിട്ടാണ് കൂട്ടുകാര്‍ തിരിച്ചു വന്നത് .. നമ്മുക്ക് അവളെക്കാള്‍ നല്ല ഒരുത്തിയെ കണ്ടു പിടിക്കമെടാ.. .. ആ ആശ്വാസ വാക്കുകള്ക് നീറുന്ന എന്റെ കാമുക ഹൃദയത്തെ തണുപ്പിക്കാന്‍ ആകില്ലായിരുന്നു .. ഹൃദയത്തില്‍ എവിടെയോ എന്തോ തറച്ച ഒരു വേദനയോടെ .. അഹങ്കാരം കൊണ്ട് ഞാന്‍ പടുത്തുയര്‍ത്തിയ,,, തകര്‍ന്ന മണിമാളികയുടെ അവശിഷ്ടങ്ങള്‍ക് ഇടയില്‍ നില്‍കുമ്പോള്‍ .. ഭൂമി പിളര്‍ന്നു നിര്‍ണായക ഘട്ടത്തില്‍ നിന്നിലേക്ക്‌ എടുത്ത സീത ദേവിയുടെ വിധി എനിക്കും തരണമേ എന്ന് ഒരു നിമിഷം ആത്മാര്‍ഥമായി ആശിച്ചു.. ഇട്ട കൈ പോകറ്റില്‍ നിന്നു എടുക്കാതെ ഇതികര്തവ്യാമൂടന്‍ ആയി ഞാന്‍ നിന്നു ..

No comments: