Search This Blog

Monday, February 28, 2011

ഒരു ചെറിയ കഥ

നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചുക് ചുക് ശബ്ദവും, നിശ്ചിതമല്ലാത്ത ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന ചൂളം വിളികളും, യാത്രയുടെ പരമമായ വിരസതയിലേക്ക്‌ എന്നെ വലിച്ചിഴച്ചു കൊണ്ട് പൊയ്കൊണ്ട്‌ ഇരിക്കുമ്പോളാണ്, ഓമനത്തവും ലാളിത്യവും തുടിക്കുന്ന ഒരു കുഞ്ഞു ചുന്ദര കുട്ടനേം കൊണ്ട് ഒരു അച്ഛനും അമ്മയും കൂടി കയറി വന്നു എന്റെ മുന്‍പില്‍ എനിക്ക് അഭിമുഖം ആയി ഇരിപ്പുരപ്പിച്ചത്

ശക്തിയായി കുലുക്കുമ്പോള്‍ "കൊഞ്ഞ ... കൊഞ്ഞ ..... കൊഞ്ഞ .." എന്ന് മനുഷ്യനോ, ഏതോ മൃഗത്തിനോ സമാനമായ രീതിയില്‍ ശബ്ദം ഉണ്ടാക്കുന്ന ഒരു പച്ച പിടിയോടു കൂടിയ ചുവപ്പ് കിലുക്കിയും ഉണ്ടായിരുന്നു അവന്റെ കയ്യില്‍. കിലുക്കിയോടുള്ള പുതുമ നഷ്ടപെടാതെ ആവേശത്തോടെ, തന്റെ മാമ്സളം ആയ കുഞ്ഞി കയില്‍ പിടിച്ചു, ഇപ്പോള്‍ താഴെ വീഴും എന്നാ രീതിയില്‍ തുറന്നു പിടിച്ച കണ്ണ് കൊണ്ട് തുറിച്ചു നോക്കി കിലുക്കി കൊണ്ടിരിക്കുകയായിരുന്ന അവന്റെ കയില്‍ നിന്നും അത് തട്ടിപറിച്ചു വാങ്ങി ജനാലയിലൂടെ കളയുന്നതായി കാണിച്ചു അവന്റെ അച്ഛന്‍ അവനെ നോക്കി ചിരിച്ചു കൊണ്ട്, തന്റെ കൈ മലര്‍ത്തി കൊണ്ട് പറഞ്ഞു



"കാക്ക കൊണ്ട് പോയി .. "

ബല്ലൂനിനു കാറ്റ് കുത്തി വിട്ടിരിക്കുന്ന പോലെ ഇരിക്കുന്ന അവനെ കാണിക്കാതെ ആ പിതാവ് തന്ത്രത്തില്‍ അത് അവന്റെ അമ്മയുടെ ബാഗില്‍ ഒളിപ്പിച്ചു..

ചുക്ക് ചുക്ക് ശബ്ദം .. ചൂളം വിളി,,,,

ചൂളം വിളി ചുക്ക് ചുക്ക് ശബ്ദം ..

സമയം കുറച്ചു അങ്ങ് മാറി

യാത്രയുടെ വിരസത കൊണ്ടോ, അപരിചിതത്വത്തിന്റെ അനാഥത്വം കൊണ്ടോ അതോ വിശപ്പ്‌ കൊണ്ടോ .. അവന്‍ കരയാന്‍ തുടങ്ങി. ..

അപ്പന്‍ ഘോഷ്ടി കാട്ടി,, അമ്മ പാട്ട് പാടി ..കുട്ടി അടങ്ങിയില്ല, ഒടുക്കം ഒളിപ്പിച്ചു വച്ചിരുന്ന കിലുക്കി എടുത്തു കൊച്ചിന്റെ കയില്‍ കൊടുത്തു അവന്‍ അടങ്ങി ..

കിലുക്കി പിന്നെയും കരയാന്‍ തുടങ്ങി... കൊഞ്ഞ.... .കൊഞ്ഞ..... കൊഞ്ഞ ..........

കിലുക്കിയുടെ ശബ്ദം അരോചകം ആയി തോന്നിയപ്പോള്‍ അപ്പന്‍ കുഞ്ഞിനോട് യാചിച്ചു മോനെ അതിങ്ങു താ ..

ഓടികൊണ്ടിരിക്കുന്ന വണ്ടിയുടെ ജനലില്‍ കൂടി കിലുക്കി പുരതോട്ടു എറിഞ്ഞിട്ടു അവന്‍ പാല്‍ പല്ലുകളില്‍ തുളുമ്പി നില്‍കുന്ന നിഷ്കളങ്കത കാണിച്ചു, തന്റെ ഇളം കൈ മലര്‍ത്തി കൊണ്ട് പറഞ്ഞു ..



"കാക്ക കൊണ്ട് പോയി.... "


ഉയര്‍ത്തിപിടിച്ച ചൂലും കൊണ്ട് ഒരു പൂച്ചയുടെ പുറകെ അടിക്കാന്‍ ഓടിയ കുഞ്ഞിനെ തടഞ്ഞു നിര്‍ത്തി കാതില്‍ ഞാന്‍ ചോദിച്ചു

"കുഞ്ഞേ ആരാണ് നിന്റെ ഇളം മനസ്സില്‍ വിഷം കുത്തിവച്ചത് ",,

ക്രുദ്ധമായി ഒന്ന് നോക്കി കുഞ്ഞു മന്ത്രിച്ചു"എന്റെ അമ്മ പറഞ്ഞിട്ടാ"

പാപ പങ്കിലമായ ഈ ലോകത്ത് ജീവിക്കാന്‍ നിഷ്കളങ്കതയിലേക്ക് കുത്തിയിറക്കിയ ആദ്യത്തെ ബാല പാഠം..

ചൂല് തട്ടി പറിച്ചു ഞാന്‍ ഊക്കത്തോടെ എറിഞ്ഞു പൂച്ചയുടെ മുതുകിലേക്കു,

കാരണം ഞാനും പഠിച്ചിരുന്നു ഈ പാഠങ്ങള്‍.....

a typical sharun and a typical day

കുളിച്ചു കുട്ടപ്പന്‍ ആയി ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ കോരി ചൊരിയുന്ന മഴ

ഹാവൂ ഇന്ന് പൊടി പിടിച്ചു മൂലക്കിരിക്കുന്ന എന്റെ ചെരുപ്പും, ഉറുമ്ബരിച്ചു തുളകളുടെ എണ്ണം കുറഞ്ഞു വരുന്ന എന്റെ കുടക്കും ആശ്വാസം

മഴ എന്നോടും എന്റെ ഉണങ്ങിയ ഉടുപ്പിനോടും വാശി പിടിച്ചു പെയുകയാണ്, മഴയോട് ദേഷ്യം തോന്നി ചൂട് പിടിച്ച എന്റെ തലയെ തണുപ്പിക്കാന്‍ കുടയുടെ സുഷിരത്തില്‍ നിന്ന് ധാര ധാര ആയി ഒഴുകുന്ന തണുത്ത വെള്ള തുള്ളികള്‍ ധാരാളം .. മാത്രവും അല്ല ആന ചെവിയെ പോലെ ആടികൊണ്ടിരിക്കുന്ന ഒടിഞ്ഞ ഒരു കമ്പിയുടെ ചീലക്ക് അത്യാവിശ്യം കാറ്റും തരാന്‍ കഴിയുന്നുണ്ട്.. ആശ്വാസം .... നിരത്തില്‍

പാതവക്കത് കൂടി നടന്നു പോകുന്ന കാല്‍ നട യാത്രക്കാരന്റെ മേലെ വണ്ടി ഉരുട്ടി കൊണ്ട് പോകുന്നവന്റെ അഹങ്കാരം, ചെളി കുണ്ടുകളില്‍ നിന്ന് ചെളിയായി തെറിക്കുന്നു .. അഹങ്കാരികള്‍ ആയ ഈ ഉരുളന്മാരോട് രണ്ടെണ്ണം പറയണം എന്ന് വിചാരിച്ചപ്പോള്‍ ആണ്, അതില്‍ കുറെ ചെളി എന്റെ ദേഹത്തേക്കും ഒരുത്തന്‍ തെറിപ്പിച്ചത്...... മലയാള നിഖണ്ടുവില്‍ ഇല്ലാതെ കുറെ വാക്കുകള്‍ പെട്ടെന്ന് ഓര്‍ത്തെടുക്കാനും അത് യഥോചിതം അവന്റെ മൂന്ന് തലമുറകള്‍ക് അപ്പുരതുള്ളവരെ വിളിക്കുവാന്‍ സാധിച്ചതിലും എനിക്ക് എന്റെ ഓര്‍മയെ പറ്റിയും തലസ്ഥാനത് തന്നെ അത് ഉപയോഗിക്കാന്‍ സാധിച്ചതിനെ പറ്റിയും അഭിമാനം തോന്നി ..... ഹാവോ നിരത്ത് തിരക്കെരിയപ്പോലെക്കും മഴ നിന്നു, എന്റെ കുടയുടെ ദയനീയാവസ്ഥ തരുണീ മണികള്‍ കാണുകയും അങ്ങനെ അവര്‍ എന്നെ കളിയാകുകയും ചെയുന്ന ഭീകരമായ അവസ്ഥ ഒഴിവാകപെട്ടത്തില്‍ ഒരാശ്വാസം. കുട മടക്കിയപ്പോള്‍ തന്നെ ഈ കള്ളാ കാക്ക പണി പറ്റിച്ചത് നന്നായി, അല്ലെങ്കില്‍ ഈ തലയില്‍ വീണ കാക്ക കാഷ്ടം കുടയില്‍ വീഴുകയും, കുട മടക്കണോ നിവര്താണോ കഴിയാതെ ഞാന്‍ ബുദ്ധി മുട്ടുകയും ചെയ്തേനെ.. ഇതാകുമ്പോള്‍ തലയുടെ ഒരു ഒഴിഞ്ഞ കോണില്‍ കഴുകി കളയുന്നത് വരെ ആരും കാണാതെ കിടന്നു കൊള്ളുമല്ലോ.. ഇത്രയധികം മഴ പെയ്തിട്ടും കോര്പോരഷന്‍ പൈപ്പില്‍ വെള്ളം ഇല്ലാത്തതും ഒരു കണക്കില്‍ നന്നായി. അത് കൊണ്ട് ഞാന്‍ ഇന്ന് തൊട്ടടുത്ത ഹോടലില്‍ കയറുകയും, തല കഴുകിയതിനു ശേഷം അവിടെ നിന്നു ഇന്ന് ഒഴിവാകാന്‍ ഇരുന്ന പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു .. എന്നെ ഇത്രയധികം നടത്തിച്ച കാക്കയെ മനസ്സില്‍ പോലും ഒരു കുഞ്ഞു തെറി പോലും വിളിക്കാതിരുന്ന എന്റെ നിഷ്കളങ്കതയെ തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ തന്നെ ഒന്ന് അഭിനന്ദിച്ചു.. "കൊള്ളാട മോനെ..!!" മഴയുടെ രണ്ടാം ഘട്ടം തുടങ്ങിയപ്പോള്‍ തന്നെ കമ്പനി വണ്ടി വന്നു .... ആശ്വാസം...... നെടുവീര്‍പ്.......... ഷട്ടര്‍ ഇട്ടതിനാല്‍,, കോളേജു പിള്ളേരെ നോക്കി പലപ്പോഴും ക്ഷീണിച്ച അവശനാകുന്ന എന്റെ കണ്ണിനു ഇന്ന് വിശ്രമം .... ഈ സംഭവങ്ങള്‍ എല്ലാം തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട തേന്‍ മുട്ടായി നുണയുന്നത് പോലെ ഞാന്‍ ആസ്വദിച്ചു എന്നാ ദുഃഖ സത്യം നിങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം .. എന്റെ ഈ അനുഭവം വായിച്ചു എന്നോട് സഹതാപമോ, പരിഹാസമോ കാണിക്കാന്‍ മാത്രം നിങ്ങളുടെ മനസ് സങ്കുചിതം അല്ലല്ലോ എന്നാ തിരിച്ചറിവ് വീണ്ടും ആശ്വാസം .... അങ്ങനെ തികച്ചും തൃപ്തന്‍ ആയി സംതൃപ്തന്‍ ആയി .. ............ ഞാന്‍ വീണ്ടും ഒരു പ്രഭാതത്തെ വരവേല്‍കാന്‍ എന്റെ കിടക്ക വിരിച്ചു കഴിഞ്ഞു 

a typical sharun and a typical day

കുളിച്ചു കുട്ടപ്പന്‍ ആയി ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ കോരി ചൊരിയുന്ന മഴ

ഹാവൂ ഇന്ന് പൊടി പിടിച്ചു മൂലക്കിരിക്കുന്ന എന്റെ ചെരുപ്പും, ഉറുമ്ബരിച്ചു തുളകളുടെ എണ്ണം കുറഞ്ഞു വരുന്ന എന്റെ കുടക്കും ആശ്വാസം

മഴ എന്നോടും എന്റെ ഉണങ്ങിയ ഉടുപ്പിനോടും വാശി പിടിച്ചു പെയുകയാണ്, മഴയോട് ദേഷ്യം തോന്നി ചൂട് പിടിച്ച എന്റെ തലയെ തണുപ്പിക്കാന്‍ കുടയുടെ സുഷിരത്തില്‍ നിന്ന് ധാര ധാര ആയി ഒഴുകുന്ന തണുത്ത വെള്ള തുള്ളികള്‍ ധാരാളം .. മാത്രവും അല്ല ആന ചെവിയെ പോലെ ആടികൊണ്ടിരിക്കുന്ന ഒടിഞ്ഞ ഒരു കമ്പിയുടെ ചീലക്ക് അത്യാവിശ്യം കാറ്റും തരാന്‍ കഴിയുന്നുണ്ട്.. ആശ്വാസം .... നിരത്തില്‍

പാതവക്കത് കൂടി നടന്നു പോകുന്ന കാല്‍ നട യാത്രക്കാരന്റെ മേലെ വണ്ടി ഉരുട്ടി കൊണ്ട് പോകുന്നവന്റെ അഹങ്കാരം, ചെളി കുണ്ടുകളില്‍ നിന്ന് ചെളിയായി തെറിക്കുന്നു .. അഹങ്കാരികള്‍ ആയ ഈ ഉരുളന്മാരോട് രണ്ടെണ്ണം പറയണം എന്ന് വിചാരിച്ചപ്പോള്‍ ആണ്, അതില്‍ കുറെ ചെളി എന്റെ ദേഹത്തേക്കും ഒരുത്തന്‍ തെറിപ്പിച്ചത്...... മലയാള നിഖണ്ടുവില്‍ ഇല്ലാതെ കുറെ വാക്കുകള്‍ പെട്ടെന്ന് ഓര്‍ത്തെടുക്കാനും അത് യഥോചിതം അവന്റെ മൂന്ന് തലമുറകള്‍ക് അപ്പുരതുള്ളവരെ വിളിക്കുവാന്‍ സാധിച്ചതിലും എനിക്ക് എന്റെ ഓര്‍മയെ പറ്റിയും തലസ്ഥാനത് തന്നെ അത് ഉപയോഗിക്കാന്‍ സാധിച്ചതിനെ പറ്റിയും അഭിമാനം തോന്നി ..... ഹാവോ നിരത്ത് തിരക്കെരിയപ്പോലെക്കും മഴ നിന്നു, എന്റെ കുടയുടെ ദയനീയാവസ്ഥ തരുണീ മണികള്‍ കാണുകയും അങ്ങനെ അവര്‍ എന്നെ കളിയാകുകയും ചെയുന്ന ഭീകരമായ അവസ്ഥ ഒഴിവാകപെട്ടത്തില്‍ ഒരാശ്വാസം. കുട മടക്കിയപ്പോള്‍ തന്നെ ഈ കള്ളാ കാക്ക പണി പറ്റിച്ചത് നന്നായി, അല്ലെങ്കില്‍ ഈ തലയില്‍ വീണ കാക്ക കാഷ്ടം കുടയില്‍ വീഴുകയും, കുട മടക്കണോ നിവര്താണോ കഴിയാതെ ഞാന്‍ ബുദ്ധി മുട്ടുകയും ചെയ്തേനെ.. ഇതാകുമ്പോള്‍ തലയുടെ ഒരു ഒഴിഞ്ഞ കോണില്‍ കഴുകി കളയുന്നത് വരെ ആരും കാണാതെ കിടന്നു കൊള്ളുമല്ലോ.. ഇത്രയധികം മഴ പെയ്തിട്ടും കോര്പോരഷന്‍ പൈപ്പില്‍ വെള്ളം ഇല്ലാത്തതും ഒരു കണക്കില്‍ നന്നായി. അത് കൊണ്ട് ഞാന്‍ ഇന്ന് തൊട്ടടുത്ത ഹോടലില്‍ കയറുകയും, തല കഴുകിയതിനു ശേഷം അവിടെ നിന്നു ഇന്ന് ഒഴിവാകാന്‍ ഇരുന്ന പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു .. എന്നെ ഇത്രയധികം നടത്തിച്ച കാക്കയെ മനസ്സില്‍ പോലും ഒരു കുഞ്ഞു തെറി പോലും വിളിക്കാതിരുന്ന എന്റെ നിഷ്കളങ്കതയെ തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ തന്നെ ഒന്ന് അഭിനന്ദിച്ചു.. "കൊള്ളാട മോനെ..!!" മഴയുടെ രണ്ടാം ഘട്ടം തുടങ്ങിയപ്പോള്‍ തന്നെ കമ്പനി വണ്ടി വന്നു .... ആശ്വാസം...... നെടുവീര്‍പ്.......... ഷട്ടര്‍ ഇട്ടതിനാല്‍,, കോളേജു പിള്ളേരെ നോക്കി പലപ്പോഴും ക്ഷീണിച്ച അവശനാകുന്ന എന്റെ കണ്ണിനു ഇന്ന് വിശ്രമം .... ഈ സംഭവങ്ങള്‍ എല്ലാം തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട തേന്‍ മുട്ടായി നുണയുന്നത് പോലെ ഞാന്‍ ആസ്വദിച്ചു എന്നാ ദുഃഖ സത്യം നിങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം .. എന്റെ ഈ അനുഭവം വായിച്ചു എന്നോട് സഹതാപമോ, പരിഹാസമോ കാണിക്കാന്‍ മാത്രം നിങ്ങളുടെ മനസ് സങ്കുചിതം അല്ലല്ലോ എന്നാ തിരിച്ചറിവ് വീണ്ടും ആശ്വാസം .... അങ്ങനെ തികച്ചും തൃപ്തന്‍ ആയി സംതൃപ്തന്‍ ആയി .. ............ ഞാന്‍ വീണ്ടും ഒരു പ്രഭാതത്തെ വരവേല്‍കാന്‍ എന്റെ കിടക്ക വിരിച്ചു കഴിഞ്ഞു 

ചോര കണ്ണന്‍ അഥവാ റിപ്പര്‍ കണ്ണന്‍ അഥവാ കണ്ണേട്ടന്‍

നോമ്പ് സമയം ആയതു കൊണ്ട് ഞാന്‍ പഠിച്ചിരുന്ന കോളേജു ഉച്ചവരയെ ഉണ്ടാകാരുണ്ടായിരുന്നുള്ളൂ

ഉച്ച കഴിഞ്ഞു കാന്റീനും അടവാണ്. അത് കൊണ്ട് വിശപ്പിന്റെ വിളി കാരണം കോളേജു വിട്ടാലും വലിയ ചുറ്റി കളിക്കൊന്നും നില്‍കാതെ നേരെ വീട്ടിലോട്ടു വരികയാണ് പതിവ് .. ബസ്‌ ഇറങ്ങുന്ന സ്ഥലവും വീടും തമ്മില്‍ നമ്മുടെ വള്ളുവനാടന്‍ ശയിലിയില്‍ പറഞ്ഞാല്‍ 'ശ്ശീ' ദൂരം ഉണ്ട് .. ഇങ്ങനെ നട്ടുച്ചയ്ക്ക് റോഡിലൂടെ വെയില് കൊണ്ട് കുറെ ദൂരം നടന്നു കഴിഞ്ഞാല്‍, മരങ്ങളും, ചെടികളും നിറഞ്ഞ ഊട് വഴികള്‍ ആയി. വെയിലേറ്റു വാടി കുറെ ദൂരം നടന്നു കഴിഞ്ഞു പെട്ടെന്ന് തണല്‍ മരങ്ങള്കിടയിലൂടെ നടക്കുമ്പോള്‍ ഒരു വല്ലാത്ത സുഖം ആണ് പെട്ടെന്ന് ശരീരം ഒന്ന് തണുക്കുന്നത് പോലെ തോന്നും, അതിനെല്ലാം പുറമേ നമ്മുക്കെല്ലാം മുകളില്‍ നമ്മളെ സംരക്ഷിക്കാന്‍ ആരോ ഉണ്ട് എന്ന് ഒരു സുരക്ഷിതത്വം ബോധം.. ഇതിലെല്ലാം എനിക്കിഷ്ട്ടപെട്ടത്‌ ഞങ്ങളുടെ തന്നെ പറമ്പായ ഒരു കണ്ടത്തില്‍ (പാടം) കൂടിയുള്ള നടത്തം ആണ്, കണ്ടം എന്ന് പേരെ ഉള്ളൂ, എന്റെ ചെറുപ്പത്തില്‍ അവിടെ നെല്‍കൃഷി നടന്നതായി എനിക്ക് ഓര്മ ഉണ്ട്, പുഞ്ചപാടവും നെല്‍ കൃഷിയും കേള്‍കാനും വായികാനും മാത്രമേ രസം ഉള്ളൂ എന്ന് മനസിലാക്കിയ പപ്പാ നെല്‍ കൃഷി നിറുത്തി അവിടെ കൌങ്ങ്‌ നട്ടു.. ഈ പാടത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, അതിന്റെ രണ്ടു വശവും തോട് ആണ്.. ഒന്ന് ഒരു ചെറിയ ചില്ലി തോടും, പിന്നെ മറ്റേതു എന്റെ പ്രിയപ്പെട്ട വലിയ തോടും .. എന്റെ വീട്ടിലോട്ടു ഊട് വഴികളില്‍ ഈ പാടത്തിന്റെ വരമ്പത്ത് കൂടി ഉള്ള യാത്ര ആണ് എനിക്കേറ്റവും ഇഷ്ടം.....



നിങ്ങള്‍ ഒന്ന് സങ്കല്പിച്ചു നോക്കൂ, ഉച്ച വെയിലിന്റെ ചൂടേറ്റു, ക്ഷീണിച്ചു, ദാഹിച്ചു വരുമ്പോള്‍, തണുത്ത തെളിനീരു ഒഴുകുന്ന രണ്ടു തോടുകല്ക് നടുവിലൂടെ ഉള്ള നടപ്പ്,, വെള്ളം കല്ലില്‍ തട്ടി പതക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒച്ച മാത്രം മതിയായിരുന്നു ശരീരവും മനസും ഉണര്‍വ് ഏകാന്‍. ഇങ്ങനെ നടക്കുമ്പോള്‍ പാട വരമ്പത്ത് നിന്ന് ചാടി ചില്ലി തോട്ടിലെ തെളിനീരില്‍ കയ്യും കാലും മുഖവും ഒകെ കഴുകാന്‍ തുടങ്ങുമ്പോള്‍ ആണ് പെട്ടെന്ന് ഞങ്ങളുടെ പറമ്പില്‍ ഒരു അനക്കം ഞാന്‍ കണ്ടത് .. ആരോ അടക്ക കട്ട് പെറുക്കാന്‍ വന്നതാണ്.. ഞാന്‍ ഒന്ന് സൂക്ഷിച്ചു നോക്കി ..... ന്ഹെ" ചോര കണ്ണന്‍ " കറുത്ത ദേഹവും, അഴുക്കു പിടിച്ചു മുഷിഞ്ഞു നാറുന്ന മുറികയ്യന്‍ ബനിയനും, മുണ്ടും ഒരു ചുവന്ന തോര്‍ത്തും ,, പിന്നെ ചുക ചുക ചുവന്ന കണ്ണുകളും ഉള്ള ചോര കണ്ണന്‍, കുട്ടി കാലത്ത് ഈ ചോര കണ്ണനെ ഞങ്ങള്ക് ഭയം ആയിരുന്നു.. അതിന്റെ പ്രധാന ഉത്തരവാദികള്‍ ചോറ് ഉണ്ണാന്‍ വേണ്ടി പേടിപെടുത്തുന്ന കഥകളില്‍ ചോര കന്നനേം കൂടി ഉള്പെടുതുന്ന അമ്മമാരും ആ കഥകള്‍ കേട്ട് വീണ്ടും കഥകള്‍ മെനെഞ്ഞു എടുക്കുന്ന ഞങ്ങളുടെ കൂട്ടത്തിലെ കൊച്ചു ഭാവന ജീവികളും, പിന്നെ കാണുമ്പോള്‍ തന്നെ പേടി തോന്നിക്കുന്ന അയാളുടെ രൂപവും, എല്ലാത്തിനും പുറമേ അടുത്ത് ചെല്ലുമ്പോള്‍ ഉള്ള ആ മുഷിഞ്ഞ നാറ്റവും..



വാഴ ഇല വെട്ടിയും, ഇത് പോലെ അടക്ക മോഷ്ടിച്ചും ഒകെ ജീവിക്കുന്ന ചോര കണ്ണന്റെ നിസ്സഹായത പിന്നീട് എപ്പോളോ ആ പേടി മാറി ഒരു വിധം അവന്ജയില്‍ കൊണ്ട് ചെന്ന് എത്തിച്ചിരുന്നു. സമൂഹത്തിലെ ഒരു നിസ്സഹായനോട് തോന്നുന്ന ഒരു തരാം പുച്ഛം .. ആ ചോര കണ്ണന്‍ ഞങ്ങടെ കണ്ടത്തിലെ അടക്ക മോഷ്ടിക്കുന്നത് കണ്ടപ്പോള്‍, ഒരിക്കല്‍ പോലും സ്വമനസ കാല്‍ ചുവട്ടില്‍ കിടക്കുന്ന അടക്ക പോലും പെറുക്കി വീട്ടില്‍ കൊണ്ട് ചെന്ന് ഇടാത്ത എന്റെ രക്തം തിളച്ചു.. തൊട്ടടുത്ത പറമ്പില്‍ നിന്ന് ഒരു തെങ്ങും മടല്‍ ഓടിച്ചു എടുത്തു ഞാന്‍ ചോര കണ്ണന്റെ നേരെ ആക്രോശിച്ചു അടുത്തു..

" ആരെടാ അടക്ക കക്കുന്നെ .......... കള്ളാ കള്ളാ " കയ്യില്‍ ഇരുന്ന മടല്‍ ഒരു കൌങ്ങിനു അടിച്ചു ഉച്ചയുണ്ടാകി ഞാന്‍ ഉച്ചത്തില്‍ ആക്രോശിച്ചു .. എന്റെ ഈ പരാക്രമം കണ്ടു കണ്ടത്തില്‍ പതുങ്ങിയിരുന്ന കണ്ണന്‍ ഇറങ്ങി ഓടി .. അയാള്‍ ഓടുംതോറും വാശി മൂത്ത് ഞാന്‍ കൂടതല്‍ വേഗത്തില്‍ കൂടതല്‍ ഉച്ച വച്ച് ഓടി.. അയാളുടെ ഭാഗ്യം ഞാന്‍ ഓടി എതിയപ്പോലെക്കും അയാള്‍ ഏറെ ദൂരം പിന്നിട്ടിരുന്നു .. ഒരു കുറ്റവാളിയെ പിടിക്കാന്‍ പറ്റിയില്ലങ്കിലും അയാളെ ഓടിച്ചു വിട്ടതിനു ഇന്ന് പപ്പയുടെ മുന്‍പില്‍ എനിക്ക് അഭിമാന പൂര്‍വ്വം നില്‍കാം .. അയല്കിട്ടു രണ്ടെണ്ണം കൊടുക്കാത്തതിന്റെ പേരില്‍ എന്നെ വഴക്ക് പറയുമോ എന്നായിരുന്നു അപ്പോള്‍ എന്റെ പേടി. എന്തായാലും വേണ്ടില്ല കുട്ടികാലത്ത് മനസിന്റെ കോണുകളില്‍ ഒളിച്ചിരുന്ന ആ ഭീകരനെ ഇങ്ങനെ നിഷ്കരുണം ഓടിച്ചു വിട്ടതില്‍ എനിക്ക് എന്റെ ധൈര്യത്തില്‍ അഭിമാനം തോന്നി. അല്ലെങ്കിലും കോളേജില്‍ പഠിക്കുന്ന കാലയളവുകളില്‍ ഇത് പോലെ എന്തെങ്കിലും ചെയുന്നത് തന്നെ താന്‍ മുതിരുന്നു എന്നാ തോന്നല്‍ മറ്റുള്ളവര്കും സ്വയവും തോന്നാന്‍ ആണ് എന്ന് എനിക്ക് ഇപ്പോള്‍ തോന്നാര്‍ ഉണ്ട്.



എന്തായാലും വീട്ടിലോട്ടു നടക്കുമ്പോള്‍ ഞാന്‍ കുറച്ചു വലുതായ പോലെ എനിക്ക് തോന്നി.. തല ഉയര്‍ത്തി പിടിച്ചു ഒരു യോദ്ധാവിനെ പോലെ ഞാന്‍ വീട്ടില്‍ എത്തി. അമ്മ വീടിന്റെ മുട്ടത്തു നില്കുന്നത് ഞാന്‍ ദൂരെ നിന്ന് തന്നെ കണ്ടു .. മുഖത്ത് പതിവില്ലാത്ത ഒരു ഗൌരവം ഒകെ വരുത്തി ഞാന്‍ മുറ്റത്തേക്ക് കയറി ..

"പപ്പാ എന്ത്യേ അമ്മെ "..ഗൌരവം ഒരല്പം പോലും കുറക്കാതെ ഞാന്‍ ചോദിച്ചു ..

"പറമ്പില്‍ ഉണ്ടെട .. എന്നാ ??" .. ആ ചോദ്യം എനിക്ക് അത്ര രസിച്ചില്ല .. ഞങ്ങള്‍ ആണുങ്ങള്‍ തമ്മില്‍ പറയണ്ട കാര്യം ആണ് ,,, അതിന്റെ ഇടയ്ക്കു അമ്മ ഇടപെടുന്നതില്‍ എനിക്ക് ഒരു സുഖം തോന്നിയില്ല ..

"ഒന്നും ഇല്ല ,, പപ്പാ എവിടെയാ കുളത്തിന്റെ അടുത്തു ആണോ "

"പപ്പാ ആ തൊഴുത്തിന്റെ അപ്പുറം നിപ്പുണ്ട് നീ കാര്യം പറ "

ആ ചോദ്യത്തെ അവഗണിച്ചു ഞാന്‍ തൊഴുത്തിന്റെ അടുത്തേക്ക് നടന്നു .. ഹം വേണമെങ്കില്‍ എന്റെ വീര കഥ വന്നു കേട്ടോ എന്നുള്ള ഭാവേന അമ്മയെ തിരിഞ്ഞു നോക്കി. സ്ത്രീ സഹജമായ ഉത്കന്ടയില്‍ അമ്മയും എന്റെ കൂടെ തന്നെ വന്നു .. ഇവന്‍ വല്ല കുരുതകെടും ഒപ്പിച്ചോ എന്നായിരിക്കും അമ്മ ചിന്തിച്ചു കാണുക .. പോകുന്ന വഴി ഞാന്‍ മുഖം കുറച്ചും കൂടി ഗൌരവം കൊണ്ടും, ഉത്കണ്ട കൊണ്ടും ഒകെ നിറച്ചു ..

"പപ്പേ .... ആ ചോര കണ്ണന്‍ ഞാന്‍ നോക്കുമ്പോള്‍, കണ്ടതീന്നു അടക്ക കക്കുന്നു........"

"ഹം ." ..... പപ്പാ ഒന്ന് മൂളി ..

പപ്പയുടെ ഈ നിസ്സംഗത ഭാവം ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ല ..

"എന്നിട്ടോ .. " അമ്മ ചോദിച്ചു ,, ഇപ്പോള്‍ ശരിക്ക് അമ്മയെ കൂടെ കൂടെ കൂട്ടിയതില്‍ എനിക്ക് സന്തോഷം തോന്നി മുഖത്തെ ഭാവങ്ങളില്‍ ഒട്ടും കുറവ് വരുത്താതെ ഞാന്‍ തുടര്‍ന്ന് ..

"ഞാന്‍ ഒരു മടലെടുത്ത് അടിക്കാന്‍ ഓടിച്ചു ... പക്ഷെ അടിക്കാന്‍ പറ്റിയില്ല "



ഇത്തവണ എന്തായാലും പപ്പാ എന്നെ ഒന്ന് അഭിനന്ദിക്കും ഞാന്‍ മനസ്സില്‍ കരുതി .. തെങ്ങിന് തടം തുറന്നു കൊണ്ടിരുന്ന പപ്പാ തൂമ്പ അവിടെ വച്ചിട്ട് എന്റെ നേരെ തിരിഞ്ഞു ..

"നീ ഇത് വരെ ആ കണ്ടത്തില്‍ നിന്ന് എത്ര അടക്ക ആരും പറയാതെ പെരുക്കിയിട്ടുണ്ടാട " ഇതിലും ഭേദം ആ തൂമ്പ വച്ച് എന്റെ തലക്കിട്ടു ഒന്ന് തരുന്നതായിരുന്നു നല്ലത് എന്നെനിക്കു തോന്നി .. ഒരു നല്ല കാര്യം ചെയ്തിട്ട് വരുമ്പോള്‍ ഇങ്ങനെ നിരുല്സാഹ പെടുത്തിയാല്‍ .. എനിക്ക് ദേഷ്യവും സങ്കടവും വന്നു .. മനുഷ്യനെ കൊച്ചാക്കുന്ന ഇമ്മാതിരി ചോദ്യങ്ങള്‍ എനിക്ക് വെറുപ്പാണ് .. എന്റെ ഉള്ളിലെ വിപ്ലവം തിളക്കുവായിരുന്നു ..നുരഞ്ഞു പൊന്തിയ അമര്‍ഷം പതിയെ അടക്കി, അല്ലെങ്കിലും മുന്‍കോപം ഒരു പോരാളിക്ക് ചേര്‍ന്നതല്ല, ഞാന്‍ പറഞ്ഞു ..

"ഒന്നും പെറുകീട്ടില്ല " ഇനി പെരുക്കിയാല്‍ തന്നെ ഞാന്‍ അതൊട്ട്‌ പറയാന്‍ ഉദ്ദേശിക്കുന്നില്ല ഞാന്‍ മനസ്സില്‍ പറഞ്ഞു ..

"അവിടെ കിടന്നു ചീഞ്ഞു മഴയത് വെള്ളത്തി കൂടി പോകുന്ന ആ അടക്കക്ക് വേണ്ടി നീ എന്തിനാട ആ പാവത്തിനെ ..............." അമ്മയുടെ വക ..

എന്റെ കണ്ണ് തള്ളി പോയി... വിപ്ലവം കിടന്നു തിളക്കുന്നുന്ടെങ്കിലും ഈ അടികള്‍ എനിക്ക് താങ്ങാവുന്നതില്‍ ഏറെ ആയിരുന്നു ..

"നിന്റെ വല്യപ്പന്റെ പ്രായം ഉണ്ടല്ലോട അങ്ങേര്‍ക്കു,, " ഇത് പപ്പയുടെ വക ..

അപമാനിതനായി പാഴായ വിപ്ലവും ആയി ഞാന്‍ പതിയെ എന്റെ മുറിയിലേക്ക് നടന്നു .. പപ്പയുടെം അമ്മയുടെം മാനുഷികതയില്‍ എനിക്ക് ഒരു ചൊരുക്ക് അനുഭവപെട്ടു. അത് പിന്നെ കുറച്ചു ദിവസത്തേക്കും കൂടി മനസ്സില്‍ കിടന്നെങ്കിലും .. പിന്നീടെ ചോര കണ്ണനെ, വേണ്ട ഞാന്‍ കണ്ണേട്ട എന്ന് പറയട്ടെ, ഒര്കുമ്പോള്‍ എന്റെ ചാച്ചനെ, അതായതു പപ്പാ പറഞ്ഞ എന്റെ വല്യപ്പനെ കൂടി ഒര്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. ചെറുപ്പത്തിലെ അനാഥന്‍ ആയി, എവിടെ നിന്നൂ ഞങ്ങളുടെ നാട്ടിലോട്ടു വന്ന കണ്ണേട്ടന്‍ .. ജീവിത കാലം മുഴുവന്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ വിധിക്കപെട്ട കണ്ണേട്ടന്‍ .. വീട്ടുകാരുടേം, സ്നേഹിതരുടെം സ്നേഹം ആവോളം കിട്ടുമ്പോളും, സ്നേഹത്തിനു വേണ്ടി അന്ഗീകാരത്തിന് വേണ്ടി കൊതിക്കുന്ന എനിക്ക്, എല്ലാവരാലും പര്യ്ത്യക്തന്‍ ആയി സ്നേഹിക്കണോ കാത്തിരിക്കണോ ആരും ഇല്ലാത്ത ഈ മനുഷ്യന്‍ ശരിക്കും ഒരു അനുഭവം ആണ്. ദിവസവും രാവിലെ അന്നന്നത്തെ ആഹാരത്തിന് വേണ്ടി ഏറിയാല്‍ തൊട്ടടുത്ത രണ്ടു ദിവസത്തെ ആഹാരത്തിന് വേണ്ടി മാത്രം അധ്വാനിക്കുന്ന ഈ എന്തായിരിക്കാം നാളയെ പറ്റി വിചാരിക്കുന്നത് .. മനസ് നിറയെ ഉള്ള ആഗ്രഹങ്ങള്‍ ആണ് പലപ്പോഴും എന്റെ ജീവിതത്തില്‍ എനിക്ക് എന്റെ നാളെ.. ജീവിതത്തില്‍ ഒരു സ്നേഹിതനെ പോലും സബാതിക്കാത്ത ഈ മനുഷ്യന്‍, കുടുംബമോ കുട്ടികളോ ഇല്ലാത്ത ഇയാള്‍,, ജീവിതത്തില്‍ ഒന്നും സ്വന്തം ആയി ഇല്ലാത്ത ഇയാള്‍, എങ്ങനെ ജീവിക്കുന്നു .... ഒരു പക്ഷെ ആത്മ ഹത്യം ചെയാന്‍ ഉള്ള പേടി ആയിരിക്കുമോ ഇയാള്‍ക് ജീവിതം ....



കണ്ണേട്ടന്റെ നിസ്സഹായതയെ നിങ്ങളുടെ മുന്‍പില്‍ തുറന്നു കാട്ടുക എന്നത് എന്റെ ഉദ്ദേശം അല്ല.. പക്ഷെ നിസ്സാര കാര്യങ്ങള്‍ക് ജീവിതം തകര്‍ന്നു പോകുന്ന നമ്മളെ പോലുള്ളവര്‍ക്ക്, ഇയാള്‍ ശരിക്കും ഒരു അത്ഭുതം തന്നെ ആണ് എന്ന് എനിക്ക് തോന്നുന്നു. പരാതികള്‍ ഇല്ലാതെ, ഇനി ഉണ്ടെങ്കില്‍ തന്നെ അത് ആരോടും പറയാന്‍ ഇല്ലാതെ, ഇപ്പോളും ജീവിക്കുന്നു.. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോലും കയ്യില്‍ ഒരു കേട്ട് വാഴ ഇലയും ആയി ജരാ നരകള്‍ ബാധിച്ചു,, ആ പഴയ തുണിയുടെ പുറംതോടില്‍ ജീവിച്ചു തീര്‍ക്കുന്ന ഒരു പാവം മനുഷ്യന്‍. ഇന്നും അമ്മമാര്‍ക് കുട്ടികളെ ഊട്ടാന്‍ ഉള്ള ഒരു ഭയത്തിന്റെ പ്രതീകമായി, തന്റെ വാര്ധിക്ക സഹജമായ അവശതകള്‍ടെ മാത്രം ചുമടും ചുവന്നു അയാള്‍ എന്റെ മുന്‍പില്‍ കൂടി നടന്നു നീങ്ങി .. 

സ്നേഹ സ്പര്‍ശം

ഇന്ന് മധുരം ഉള്ള ഒരു ചെറിയ ഓര്‍മ്മയും ആയി നിങ്ങളുടെ അടുത്തേക്ക് വരം എന്ന് തോന്നുന്നു.

ഈ സംഭവം നടക്കുമ്പോളും കുട്ടായി രണ്ടില്‍ തന്നെ ആണ് കേട്ടോ, എന്ന് കരുതി കുട്ടായി രണ്ടില്‍ തോറ്റത് ഒന്നും അല്ല .

അന്നും പതിവ് പോലെ മടിയോടും അമ്മയോടും മല്ലിട്ട് ആണ് കുട്ടായി സ്കൂളില്‍ പോയത്. കാരണം കുട്ടായിക്ക്‌ സ്കൂളില്‍ പോകാന്‍ കഴിയില്ല അത്ര തന്നെ.

സാധാരണ പപ്പാ ആണ് ഒടുക്കം ഇടപെടാറു, ഇന്ന് കുട്ടായിയുടെ ഭാഗ്യം കൊണ്ടോ, വീടിന്റെ മുന്‍പിലെ കമ്മുനിസ്റ്റ്‌ പച്ചകല്ക് ആയുസ് കൂടുതല്‍ ഉള്ളത് കൊണ്ടോ പപ്പാ ഇടപെടണ്ടി വന്നില്ല. പക്ഷെ എന്നെത്തെയും പോലെ അല്ല ഇന്ന് കുട്ടായിക്ക്‌ ശരിക്കും എവിടെ ഒകെയോ വേദന ഉണ്ട് . അമ്മയോട് കുട്ടായി നൂറു തവണ പറഞ്ഞു നോക്കി " അമ്മെ എനിക്ക് ദെ ഇവിടെ വേദന ഉണ്ട് ,," "പുതിയ ഓരോ വേദനേം കണ്ടു പിടിച്ചു കൊണ്ട് വരുവാണ്‌, വേഗം കുളിച്ചു സ്കൂളില്‍ പോടാ "

" അല്ല അമ്മെ സത്യമായിട്ടും ദെ എന്റെ ഈ കൈ പൊക്കുമ്പോള്‍ എനിക്ക് ഇവിടെ ഒകെ വേദനിക്കുന്നു" പുറം തടവികൊണ്ട്‌ കുട്ടായി പറഞ്ഞു

"നീ എന്തിനാ കൈ പോക്കുന്നത്" അടുക്കളയില്‍ ചോറ് വാര്ത് കൊണ്ടിരുന്ന അമ്മ ഇതൊന്നും കാര്യമാകാതെ ഇതിനിടയില്‍ കുട്ടയിയെ കളിയാകുകയും കൂടി ചെയ്തു, കളിയാകലിന്റെ അമര്‍ഷം നുരച്ചു പൊന്തി എങ്കിലും അത് അടക്കി വച്ച് ഒരു തവണ കൂടി ഒന്ന് ശ്രമിച്ചു നോക്കാന്‍ കുട്ടായി തീരുമാനിച്ചു .

" ങ്ങ് .. ങ്ങ് .... അമ്മെ ദെ ചുമക്കുമ്പോള്‍ എനിക്ക് തലവെദനേം ഉണ്ട് " ഇത്തവണ അമ്മക്ക് കലി വന്നു. ചോറ് വാര്‍ക്കാന്‍ വച്ചിട്ട് ദോശ മറിച്ചിടാന്‍ ചട്ടുകം എടുത്ത അമ്മ, ചട്ടുകം കുട്ടായിയുടെ നേരെ പൊക്കി കൊണ്ട് ചീറി അടുത്തു. വേദനെയെ പറ്റിയോ.. സ്കൂളിനെ പറ്റിയോ ആലോചിക്കാതെ കുട്ടായി ഓടി.. കുളിക്കാന്‍ ..

ആവി പുക പോലെ പൊന്തി വരുന്ന തോട്ടിലെ വെള്ള പരപ്പില്‍ ഇങ്ങനെ വിഷമത്തോടെ നോക്കി നിന്നപ്പോള്‍ കുട്ടായിയുടെ മനസിലെ എല്ലാ ദേഷ്യവും കൂടി നുരച്ചു പൊന്തി. കുട്ടായിക്ക്‌ എല്ലാവരോടും വെറുപ്പ്‌ തോന്നി .. തോട്,,, സോപ് .. തോര്‍ത്ത്‌ .. ചട്ടുകം .. പിന്നെ അമ്മ.. പിന്നെ പപ്പാ .. അങ്ങനെ എല്ലാവരോടും . ആലോചിക്കും തോറും കുട്ടായിയുടെ വേദനകള്‍ കൂടി കൂടി വന്നു .. എന്നോട് ഒരു സ്നേഹോം ഇല്ലാത്ത പപ്പേം അമ്മേം, കുട്ടായി ഓര്‍ത്തു .. ഇപ്പൊ ചേച്ചി എങ്ങാനും ആണ് ഇത് പറഞ്ഞിരുന്നു എങ്കില്‍ .. എന്തായാലും ചേച്ചിയെ ഇന്ന് സ്കൂളില്‍ വിടതില്ലയിരുന്നു .. കുട്ടായി വീണ്ടും ഓര്‍ത്തു

എന്നോട് ഇവിടെ ആര്‍കും ഒരിഷ്ടോം ഇല്ല ...... ഞാന്‍ പറയുന്നത് ആര്‍കും കേള്‍ക്കയും വേണ്ട .. കുട്ടായിയുടെ കണ്ണുകള്‍ നനവാര്‍ന്നു .. തോട്ടിലെ വെള്ളത്തിന്റെ തണുപ്പിനും കുട്ടയുടെ പക തണുപ്പിക്കാന്‍ കഴിഞ്ഞില്ല.. അത് ഒരു തീഗോളം പോലെ തുണ്ടയുടെ തൊട്ടു താഴെ ഇങ്ങനെ വന്നു ഉരുണ്ടിരിക്കുവാന്. അവിടം ശരിക്ക് പൊള്ളുന്നത് പോലെ തോന്നി കുട്ടായിക്ക്‌. ഇല്ല ഇനി എന്നോട് ഇഷ്ടം ഇല്ലാത്ത ആരോടും മിണ്ടണ്ട .. കുട്ടായി തീരുമാനിച്ചു.. അങ്ങനെ പതിവ് പോലെ വീര്‍ത്ത മുഖവും ആയി കുട്ടായി ഇന്നും സ്കൂളില്‍ പൊയ്.. പതിവില്ലാത്തത് ആയി ഒന്നും കുട്ടായിയുടെ പപ്പേം അമ്മേം ഒട്ടു കണ്ടതും ഇല്ല. പക്ഷെ കുട്ടായി അങ്ങനെ അല്ല പതിവില്ലാത്ത എന്തോ വേദന തന്റെ ശരീരത്തിന് ഉണ്ട് എന്ന് കുട്ടായിക്ക്‌ അറിയാമായിരുന്നു.. കണ്ണുകള്‍ കനം വെക്കുന്നു.. കാലുകള്‍ വലിയുന്നു .. എങ്കിലും എല്ലാവരോടും ഉള്ള പകയും അമര്‍ഷവും , കുട്ടായി കാലു വലിച്ചു വലിച്ചു നടന്നു സ്കൂളില്‍ എത്തി ..

ഏകദേശം ഉച്ച കഴിഞ്ഞു ഒരു മൂന്ന് മണി ആയപോളെക്കും കുട്ടായിക്ക്‌ തണുക്കാന്‍ തുടങ്ങി .. ദേഹം മുഴുവന്‍ വേദന .. കണ്ണ് ചുമന്നു.. വലിയൊരു ഭാരം തലയില്‍ എടുത്തു വച്ചത് പോലെ ഇങ്ങനെ ഇരിക്കുവാന് കുട്ടായി. എന്താ ഷാരുനെ.. വയ്യേ നിനക്ക് .. ടീച്ചര്‍ ചോദിച്ചു .. കുട്ടായി എന്തെങ്കിലും പറയുന്നതിന് മുന്‍പേ ടീച്ചറുടെ കൈ കുട്ടായിയുടെ നെറ്റിയില്‍ തൊട്ടിരുന്നു,, "അയ്യോ ഷാരുണിനെ പനിക്കുന്നുണ്ടല്ലോ ... വയിരല്‍ ഫീവര്‍ ആയിരിക്കും ,,, കൊച്ചിന് ദേഹം ഒകെ വേദനിക്കുന്നുണ്ടോ " ഒരു അസുഖകാരനോട് കാണിക്കുന്ന എല്ലാ പരിഗണനയും വച്ച് ടീച്ചര്‍ സ്നേഹത്തോടെ ചോദിച്ചു ..

"ഹ്ഉം..." ഒരു അസുഖ കാരന്റെ എല്ലാ വേദനയോടും കൂടി കുട്ടായി ഞരങ്ങി ..

പനി ആണ് എന്ന് കേട്ട നിമിഷം തൊട്ടു കുട്ടായിക്ക്‌ അമ്മേനെ കാണാന്‍ തോന്നി.. കുട്ടായി ഒരു ലോല ഹൃദയന്‍ രാവിലത്തെ പകയും അമര്‍ഷവും ഒകെ മറന്നു .. അമ്മയുടെ കൈ തന്റെ നെറ്റിയില്‍ ഒന്ന് തൊടാന്‍ കുട്ടായി അതിയായി ആഗ്രഹിച്ചു .. "കൊച്ചു ഒരു കാര്യം ചെയ് ഈ ബെഞ്ചില്‍ കിടന്നോ .." ടീച്ചറിന്റെ വര്‍ത്തമാനം കുട്ടായിയെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി .. തികച്ചും അവശന്‍ ആയി അല്ലെങ്കില്‍ തികച്ചും അവശത നടിച്ചു കുട്ടായി ആ ബെഞ്ചില്‍ ആശുപത്രി കിടക്കയില്‍ ഗ്ലൂകസ് ഇട്ടു കിടക്കുന്ന രോഗിയെ പോലെ അനങ്ങാതെ കിടന്നു ..

വൈകുന്നേരം സ്കൂള് വിട്ടു വീട്ടിലോട്ടു നടക്കുമ്പോള്‍ ഒരു വിജയിയുടെ ഭാവം ആയിരുന്നു കുട്ടായിക്ക്‌ തന്റെ വേദനകള്‍ മനസിലാക്കാന്‍ കഴിയാത്ത സ്നേഹം ഇല്ലാത്ത വീട്ടുകാരുടെ മുന്‍പിലേക്ക് ഇതാ പനിച്ചു അവശനായി വരുന്നു ഞാന്‍. ഇത് കണ്ടു വീട്ടുകാര്‍ വിഷമിക്കണം,, രാവിലെ എന്നെ വഴക്ക് പറഞ്ഞതില്‍ അവരുടെ മനസ് വേദനിക്കണം പ്രത്യേകിച്ച് അമ്മയുടെ .. ദേഹം ചെറുതായി വെധനിക്കുന്നുണ്ട് എങ്കിലും കുട്ടായിക്ക്‌ പനി വന്നതില്‍ ചെറിയ സന്തോഷം തോന്നാതിരുന്നില്ല സാധാരണ വീട്ടിലേക്കു ഓടി കേറുക ആണ് പതിവ് .. പക്ഷെ ഇന്ന് അങ്ങനെ അല്ലല്ലോ .. ഇന്ന് താന്‍ അവശനാണ് .. അവശത കൊണ്ട് വീട്ടുകാരെ കരയിക്കണം.. വിഷമിക്കുന്ന അമ്മയെ ഇന്ന് മുഴുവന്‍ തന്റെ കട്ടിലില്‍ ഇരുത്തണം.. അമ്മ എന്റെ കൂടെ ഇരിക്കുന്നത് കണ്ടു ചേച്ചി അസൂയ പെടണം ... കാലില്‍ നിന്ന് പാതി ഊരിയ ചെരുപ്പും വലിച്ചു വലിച്ചു, തികച്ചും അവശനായി.. തല ഭൂമി വരെ താഴ്ത്തി ... കുനിഞ്ഞു.. ഇടയ്ക്കു ഒന്ന് ഞരങ്ങി .. ഒകെ കുട്ടായി പതിയെ വീട്ടിലോട്ടു നടക്കുവാന്.. മുറ്റത്ത്‌ എവിടെ എങ്കിലും അമ്മ നില്പുണ്ടോ എന്ന് കള്ള കണ്ണിട്ടു ഇടയ്ക്കു നോക്കുന്നുമുണ്ട് .. അമ്മ അതാ അടുക്കള വശത്ത് പാല് വാങ്ങിക്കാന്‍ വന്ന മോളിലെ വീട്ടിലെ ശയിലജ ചേച്ചിയും ആയി വര്‍ത്തമാനം പറഞ്ഞു നില്കുവാന് .. ഇപ്പോള്‍ എന്നെ കാണും .. ഇപ്പ കാണും .. കുട്ടായി ഒരു പാട് ആശിച്ചു .. കാലും ചെരിപ്പും കുറച്ചും കൂടി ശബ്ധത്തില്‍ വലിച്ചു .. ഇല്ല കാണുന്നില്ല .. അടുക്കള വശത്ത് കൂടി അമ്മ കാണാന്‍ വേണ്ടി മാത്രം പോകുന്നതിനു അഭിമാനം അനുവധിക്കുന്നില്ലങ്കില്‍ കൂടി കുട്ടായി പൊയ് .. അമ്മ ഭയങ്കര വര്‍ത്തമാനം ആണ്.. കുട്ടായിയെ കണ്ട പുറപാട് ഇല്ല.. തകര്‍ന്നു പോകുന്ന അഭിമാനവും ആയി കുട്ടായി വിളിച്ചു

"അമ്മെ ....." "നഹാ നീ വന്നോ .. പൊയ് ഉടുപ്പ് മാറ് അപ്പോളേക്കും ഞാന്‍ വരം " ഇത്തവണ കുട്ടായി ശരിക്കും തകര്‍ന്നു പൊയ്.. ഇത്രേം നെരേം താന്‍ കാട്ടി കൂട്ടിയത് വെറുതെ ആയതിന്റെ വിഷമം അല്ല കുട്ടായിക്ക്‌ ഇപ്പോള്‍. ടീച്ചര്‍ പോലും എന്നെ കണ്ടിട്ട് പനി ആണോ എന്ന് ചോദിച്ചു എന്നിട്ടും അമ്മ ........... കുട്ടായിയുടെ കഴുത്തില്‍ രാവിലത്തെ തീഗോളം വന്നു നിറഞ്ഞു .. അത് തൊണ്ട പോട്ടിക്കുമാര് ശക്തിയില്‍ അവിടിരുന്നു കുട്ടായിയുടെ തോന്ടയെ അമര്‍ത്തുന്നു കുട്ടായിയുടെ കണ്ണില്‍ നിന്ന് അപ്പോളേക്കും കുട്ടായി പോലും അറിയാതെ നീര് എടുത്തു .. കുട്ടായി ബാഗ്‌ പോലും താഴെ വെക്കാതെ തുവാല കൊണ്ട് വായി പൊതി പിടിച്ചു കരഞ്ഞു .. ശബ്ദം പുറത്തു വരാതിരിക്കാന്‍ .. കരച്ചിലിനിടയില്‍ ഒരു കൈ കൊണ്ട് ബാഗ് കട്ടിലില്‍ തന്നെ വച്ച് ആ കട്ടിലില്‍ തന്നെ കയറി കമന്നു കിടന്നു മുഖം തലയണയോടെ അമര്‍ത്തി പിടിച്ചു തേങ്ങി തേങ്ങി കരഞ്ഞു .. ഏങ്ങലടിച്ചു കരഞ്ഞു .. അപ്പോഴും ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു ചിരിക്കുന്ന അമ്മയുടെ ഒച്ച കേള്കമായിരുന്നു അത് കേള്കുന്തോരും സങ്കടം ഇരട്ടിച്ചു

... എല്ലാം തകര്‍ന്നു .. സ്കൂളില്‍ ടീച്ചറുടെ കൈ തന്റെ നെറ്റിയില്‍ തൊട്ടപോള്‍ അത് അമ്മ ആയിരുന്നു എങ്കില്‍ എന്ന് കുട്ടായി ആശിച്ചതും.. ആ ബെഞ്ചില്‍ കിടന്നപ്പോള്‍ അമ്മയുടെ മടിയില്‍ ആയിരുന്നു എങ്കില്‍ എന്ന് കൊതിച്ചതും ..... എല്ലാം തകര്‍ന്നു ..

കുട്ടായി ഉറപ്പിച്ചു .. ആര്‍കും എന്നെ വേണ്ട .. ആര്‍കും എന്നോട് സ്നേഹം ഇല്ല .. എല്ലാവര്ക്കും ചേച്ചിയോട് ആണ് ഇഷ്ടം .. ചേച്ചി പറയുന്നത് മാത്രമേ അവര് കേള്‍ക്കൂ. .. ചേച്ചിക്ക് പുതിയ മാല വാങ്ങിച്ചു കൊടുത്തതും.. പുതിയ വള വാങ്ങിച്ചു കൊടുത്തതും.......... കുട്ടായിയുടെ മനസ്സില്‍ മിന്നല്‍ പോലെ മിന്നി മറഞ്ഞു .. അത് ഒരു ഇടി ഹൃദയത്തില്‍ സമ്മാനിച്ച്‌ പൊയ് മറന്നു .. കാലിന്റെ ചുവട്ടില്‍ കിടന്ന പുതപ്പു കൊണ്ട് ശരീരവും മുഖവും മൂടി കുട്ടായി കിടന്നു .. കുട്ടായിയെ ആരും കാണാതിരിക്കാനും.. കുട്ടായി ആരേം കാണാതിരിക്കാനും.

അമ്മയുടെ ഒച്ച കേള്കാതിരിക്കാന്‍ ചെവി പൊതി പിടിച്ചു നോക്കി.. ഓരോ തവണ ചെവി പൊത്തി പിടിക്കുംബോലും ഇപ്പോള്‍ എങ്ങാനും തന്നെ വിളിച്ചാലോ എന്ന് കരുതി അപ്പോള്‍ തന്നെ ചെവി തുറന്നു പിടിച്ചു .. ഇല്ല എന്നിട്ടും അമ്മ വിളിക്കുന്നുവില്ല വര്‍ത്തമാനം നിര്തുന്നുമില്ല.. ആ ടീചെരുടെ മോനായി ജനിച്ചിരുന്നുവെങ്കില്‍ ശബ്ദം ഇല്ലാതെ കരഞ്ഞു കൊണ്ട് കുട്ടായി ഓര്‍ത്തു .. പ്രതീക്ഷ അറ്റ് .. കരഞ്ഞു തളര്‍ന്നു ,, കണ്ണ് നീര്‍ വറ്റിയ കണ്ണുമായി .. നിര്‍വികാരന്‍ ആയി കുട്ടായി തല മൂടി കിടന്നു .. ഈ കിടപ്പില്‍ തന്‍ മരിച്ചു പോയിരുന്നു എങ്കില്‍ .. തടഞ്ഞു വെക്കപെട്ട ഖണ്ടതോടെ കുട്ടായി ഓര്‍ത്തു .. അമ്മയും ചേച്ചിയും പപ്പയും ഒകെ തന്റെ പെട്ടി ചുറ്റും ഇരുന്നു അലമുറയിട്ടു കരയുന്നത് സ്വപ്നം കണ്ടപ്പോള്‍ കുട്ടായിക്ക്‌ തെല്ലൊരാശ്വാസം കിട്ടി അല്ല അവരിനി എന്നെ ഓര്‍ത്തു കരയുമോ .. വീണ്ടും സംശയം .. ആശംഗ .. കരച്ചില്‍ .. ഏങ്ങലടി..



"കുട്ടായീ" ... അമ്മ വിളിക്കുന്നു .. കുട്ടായി ഒന്നും കുടി ചെവി ഓര്‍ത്തു നേരാണ് അമ്മ വിളിച്ചതാണ് .. കുട്ടായി വിളി കേട്ടില്ല .. അങ്ങനെ സ്നേഹം ഇല്ലാത്തൊരു വിളിച്ചാല്‍ കുട്ടായി വിളികെല്കില്ല .. കുട്ടായി വിളി കേള്കാതെ അമ്മയോട് പകരം വീട്ടി "എടാ കുട്ടായി ".. ഇത്തവണ വിളി ഒരല്പം പരുക്കന്‍ ആയി .. എങ്കിലും സാരമില്ല .. കുട്ടായി അങ്ങനെ വിളി കേള്‍കില്ല .. കേള്കണോ ? ഒന്നും കൂടി ആലോചിച്ചു. വേണ്ട എന്നോട് ചെയ്തതിനു ഇത് പകരം ആകില്ല .. കുട്ടായി തല മൂടി തന്നെ കിടന്നു .. "ഈ ചെറുക്കന്‍ ഇത് എവിടെ പൊയ്.." ഇത്തവണ സംഭവം വഷളാകും .. വിളി കേട്ടില്ലങ്കില്‍ ആകെ കുഴപ്പം ആകും .. ചട്ടുകം.... വടി ... "ഞാന്‍ ഇവിടെ ഉണ്ട് ............." കട്ടിലില്‍ കിടന്നു കുട്ടായി ഞരങ്ങി . "നീ എന്നാ വന്നതേ കെടക്കുന്നെ " .. കുട്ടായി ഉത്തരം കൊടുത്തില്ല എന്തോ പന്തികേട്‌ തോന്നിയ അമ്മ പുതപ്പു പൊക്കി കുട്ടായിയുടെ നെറ്റിയില്‍ തൊട്ടു ..പിന്നെ കഴുത്തിലും

"അയ്യോ എന്റെ കൊച്ചിനെ പനിക്കുന്നുണ്ടല്ലോ "



എന്റെ കൊച്ചു എന്ന് വിളിച്ചത് കേട്ടതും കുട്ടായിക്ക്‌ സഹിച്ചില്ല.. സകല നിയന്ത്രണവും നഷ്ടപെട്ടു.. കണ്ണില്‍ നിന്ന് വെള്ളം കുടു കുട ഒഴുകി .. അമ്മയുടെ ഒരു ഉമ്മ തിരുനെറ്റിയില്‍ കിട്ടിയപ്പോള്‍ .. കുട്ടായിയുടെ കരച്ചില്‍ ഉച്ചത്തില്‍ ആയി .. അമ്മ കട്ടിലില്‍ ഇരുന്നു തല എടുത്തു മടിയില്‍ വച്ച് ആ തലയിലൂടെ കൈ ഓടിക്കുമ്പോള്‍ അത് പതിയെ പതിയെ ഇല്ലാണ്ടായി .. മനസിലെ കാറും കോളും എരിഞ്ഞടങ്ങി .. അവശേഷിക്കുന്നത് ഇടയ്ക്കിടയ്ക്ക് വലിച്ചു കയറ്റുന്ന മൂക്കള മാത്രം.. ആ മൂക്കള അമ്മയുടെ കൈ കൊണ്ട് തന്നെ പിഴിഞ്ഞ് കളഞ്ഞപ്പോള്‍ .. അവശേഷിക്കുന്ന പക കൂടി എരിഞ്ഞടങ്ങി .. അമ്മയുടെ മടിയില്‍ തല വച്ച് കിടക്കുന്ന ഒരു വല്ലാത്ത സുഖത്തില്‍ കുട്ടായി ഉറങ്ങി .. 

ആന കാര്യം സാധിക്കുന്നത് കണ്ടിട്ട് അണ്ണാന്‍ പിന്നാംപുറത്തിരുന്നു മുക്കിയിട്ടു വല്ല കാര്യോം ഉണ്ടോ.. ..
ഇല്ലാന്ന് മാത്രവും അല്ല അണ്ണാന്റെ ജീവന്‍ ഭൂമിയുടെ ഗുരുത്വകര്‍ഷണ ബലത്തിനും, ആനയുടെ ഉയരത്തിനും, പിണ്ടതിനും (mass ) പിന്നെ അങ്ങനെ കുറെ കാര്യങ്ങല്കും ഒക്കെ ആശ്രയിച്ചിരിക്കും ..
ഊര്‍ജ്ജ തന്ത്രത്തില്‍ ബിരുതാനന്തര ബിരുതം എടുത്തത്‌ കൊണ്ട് ഇപ്പോളെങ്കിലും ഇത്രെയോകെ ആരുടേം സഹായം ഇല്ലാതെ മനസിലാകാന്‍ പറ്റി..
ഇത്രെയുമൊക്കെ പഠിക്കുവാനും മനസിലാകുവനും നിമിത്തമായ സംഭവം നടക്കുന്നത് നമ്മുടേ വൈക്കം മുഹമ്മദു ബഷീറിന്റെ വിഖ്യാതമായ പ്രേമലേഖനം എന്നാ കഥ ആണ്.
അതിലെ കഥാനായകന്‍ വാടക വീടിന്റെ മച്ചിനുപുരതിരുന്നു, വീട്ടുടമസ്ഥന്റെ സുന്ദരിയായ, പ്രായപൂര്‍ത്തി ആയ, ജോലി ഇല്ലാത്ത, നിര്‍ദ്ദനയായ സാറാമ്മ എന്നാ മകള്‍ക് ഇങ്ങനെ എഴുതി,

"പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യവന തീഷ്ണവും, ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനയോഗിക്കുന്നു, ഞാന്‍ ആണെങ്കില്‍... എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്, സാറാമ്മയോ?.. ഗാഡമായി ചിന്തിച്ചു മധുരോധാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട്
സാറാമ്മയുടെ
കേശവന്‍ നായര്‍. "

ഇതില്‍ അത്യന്താപെഷിതമായ ചില ഭേദഗതികള്‍ വരുത്തി, കുറെ കാലമായി എന്റെ മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം എന്റെ സാറാമ്മക്ക് അവളുടെ മൊബൈല്‍ നമ്പരില്‍ ഒരു മെസ്സേജ് ആയി ടൈപ്പ് ചെയ്തു ഞാന്‍ അയച്ചു .. ലവലേശം ആശങ്ക ഇല്ലാതെ ...

കോളേജു ഹോസ്റ്റെലിലെ ആരഭാടകരമായ മുറിയില്‍ കല്യാണ പ്രായമാകാത്ത, ജോലിയെ പറ്റി ചിന്തിക്കണ്ട സമയം ആകാത്ത, ഒട്ടും നിര്‍ദ്ദന അല്ലാത്ത ഈ സാറാമ്മ അവളുടെ വിലകൂടിയ മൊബൈല്‍ സെറ്റിന്റെ, inbox മെസ്സേജ് ഇന്റെ നീണ്ടു കിടക്കുന്ന option ഇല്‍ നിന്ന് delete എന്നാ ആറക്ഷരം ബുദ്ധിപൂര്‍വ്വം നിര്‍ദ്ദയം select ചെയ്തു.

അവളുടെ അപ്പന്‍ എന്റെ വാടക വീടിന്റെ ഉടമസ്ഥന്‍ ആകുകയും, ഞാന്‍ ആ മച്ചിന്‍ പുറത്തിരുന്നു ഇങ്ങനെ ഒരു operation നടത്തുകയും ചെയ്തിരുന്നങ്കില്‍ ഒരു പക്ഷെ എന്റെ ഉദ്യമം ഫലം കണ്ടേനെ..

വാല്‍കഷ്ണം
ഒന്നുകില്‍ ഇനി അവളുടെ അപ്പന്‍ അങ്ങേരുടെ വീടിന്റെ മുകള്‍ ഭാഗം വാടകയ്ക്ക് കൊടുക്കുന്നത് വരെ കാത്തിരിക്കാം അല്ലെങ്കില്‍ ഇത് വായിക്കുന്ന ഏതെങ്കിലും സാറാമ്മ മാരുടെ അപ്പന്‍, അദ്ധേഹത്തിന്റെ വീടിന്റെ മുകള്‍ഭാഗം വാടകയ്ക്ക് കൊടുക്കുന്നുണ്ടെങ്കില്‍ എന്നെ ഒന്ന് അറിയിക്കാന്‍ അപേക്ഷ ......



പാലക്കാട്ടെ കോട്ടയ്ക്കു ചുറ്റുമുള്ള പുല്‍മെത്തയില്‍ തെക്ക് വടക്ക് മലര്‍ന്നു കിടന്നു പടിഞ്ഞാറു യാത്ര പറയാന്‍ തുടങ്ങുന്ന മഞ്ഞ ഉടുപ്പിട്ട ചുവന്ന സൂര്യനെ നോക്കി കണ്ണിരുകിയും കൊഞ്ഞനം കുത്തിയും കാണിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്ന് പറഞ്ഞത് പോലെ ഒരു ബോധോദയം ഉണ്ടായത് "

ഓര്‍മ്മകളില്‍ ഭൂരിഭാഗവും പാവക്ക പോലെ ആണ്

അത് പടവലം പോലെ മിനുസമുള്ള തൊലിയോട് കൂടിയതോ വളരെ നീളം ഉള്ളതോ അല്ല ..
കഴിക്കുന്തോരും കയിക്കുന്ന പച്ച നിറത്തോട് കൂടിയ തനി നാടന്‍ പാവക്ക
കഴിച്ചാലോ മൊത്തം വിറ്റാമിന്‍ ആണ് താനും, ഇരുമ്പും ഉണ്ടത്രേ ......

ഓര്‍മ്മകള്‍ പാവക്കകളായി ഇങ്ങനെ കുന്നു കൂടുമ്പോള്‍ തോന്നും കുറച്ചു നല്ലത് കുറച്ചു എടുത്തു വീട്ടില്‍ കൊടുത്താലോ എന്ന്. പിന്നെ തോന്നും വേണ്ട അവര് ചിലപ്പോള്‍ തേങ്ങ ഒകെ ഇട്ടു തോരനാക്കി വിലംബികളയും..

അതിലും നല്ലത് ഞാന്‍ തന്നെ അച്ചാറിട്ടു കുപ്പീലാക്കി വല്ലപ്പോഴും തൊട്ടു നക്കുന്നതല്ലേ ... ഒരു ടച്ചിങ്ങ്സ്.......


"യാ.. അല്ലഹ്........ ഇന്നിനി വയ്യാ",
തന്റെ രണ്ടു കൈകളിലും അമര്‍ന്നിരുന്ന വലിവണ്ടിയുടെ നീണ്ട ദണ്ട്കളുടെ രണ്ടറ്റത്തും താഴോട്ട് തള്ളി നില്‍കുന്ന ചെറിയ രണ്ടു ദണ്ട്കളില്‍ വണ്ടിയുടെ ഭാരത്തെ വഴിയോരത്ത് താങ്ങി നിര്‍ത്താന്‍ അനുവദിച്ചു, മുഖത്ത് കൂടി ഓരോ ചാലു കീറി ഒലിച്ചിറങ്ങുന്ന വിയര്‍പ്പു കണങ്ങളെ തോളില്‍ കിടക്കുന്ന പിഞ്ചി തുടങ്ങിയ തോര്‍ത്ത്‌ കഷ്ണം കൊണ്ട് തുടച്ചു, പിന്നെ തല അല്പം ഉയര്‍ത്തി ചുളിവു വീണ കഴുത്തിലും കഴുത്തിന്‌ താഴെ നരച്ച രോമങ്ങള്‍ ഉള്ള നെഞ്ചിന്റെ തുടക്ക ഭാഗത്തും തോര്‍ത്ത്‌ കൊണ്ട് തൂത്ത് കൊണ്ട് മൊയ്തീന്‍ ആലോചിച്ചു.. അല്ല കുറച്ചു ദിവസം ആയി ഇങ്ങനെ തന്നെ ആണ്..

വിയര്‍പ്പില്‍ കുതിന്ന തോര്‍ത്ത്‌ പിഴിഞ്ഞ് ഒന്ന് കുടഞ്ഞു തോളില്‍ തന്നെ നിക്ഷേപിച്ച ശേഷം, രണ്ടു കൈകളും ഇടുപ്പില്‍ കുത്തി കൂനു പിടിച്ച ശരീരം കൊണ്ട് കഴിയുന്നത്ര നിവര്‍ന്നു നിന്നു. പിന്നെ സാവധാനം അസ്ഥികളിലും, സന്ധികളിലും, മാംസങ്ങളിലും വേദന ചുമക്കുന്ന ആ മെല്ലിച്ച ശരീരത്തെ കൈവണ്ടിയുടെ, യാത്രക്കാരുടെ കാലുകള്‍ക് വിശ്രമിക്കാന്‍ ഒരുക്കിയിരിക്കുന്ന ഇടുങ്ങിയ സ്ഥലത്ത് പരമാവധി ഒടിച്ചു കൂട്ടി നിക്ഷേപിച്ചു.

കാലങ്ങളായി, നീണ്ടു കിടക്കുന്ന ഈ പാതയോരത്ത് ആരുടെയൊക്കെയോ സമയവും പേറി, ആര്കൊക്കെയോ വേണ്ടി തന്റെ കൌമാരവും, യവ്വനവും, കൈവണ്ടിയിലെ ഭാരവും വഹിച്ചു, വിയര്‍ത്തും കിതച്ചും ഓടി തീര്‍ത്തു.. ആ മാംസ പിണ്ടങ്ങളെ സുഭിക്ഷതയുടെ ഒരു മതില്‍കെട്ടിലെ ഇടുങ്ങിയ ഇടനാഴിയില്‍ നിന്നു മറ്റൊന്നിലേക്കു വിയര്‍ത്തും കിതച്ചും ഓടി എത്തിക്കുമ്പോള്‍ തഴമ്പ് പിടിച്ച കൈവെള്ളയിലേക്ക് വച്ച് തരുന്ന ചില്ലി കാശുകള്‍ കൂട്ടിവച്ചു മൊയ്തീന്‍ തന്റെയും കുടുംബത്തിന്റെയും വിശപ്പും ദാഹവും ശമിപ്പിച്ചു..

ചെയ്ത ജോലിക്ക് കൂലി ചോദിക്കുമ്പോള്‍ കണക്കു പറയുന്ന പിശുക്കതരങ്ങള്‍ , സുഭിക്ഷതയുടെ ആ മതിലിനുള്ളില്‍ ധൂര്‍ത്ത് കൊണ്ട് ജീവിതത്തെ ഭോഗിച്ചു മൊയ്തീന്റെ നേരെ കൊഞ്ഞനം കുത്തി കാട്ടിയപ്പോളും, മൊയ്തീന്‍ തന്റെ മടിക്കുത്തിലെ കിലുങ്ങുന്ന ചെറിയ തുണികെട്ടു എണ്ണി തിട്ടപെടുത്തി ഭദ്രമായി സൂക്ഷിച്ചു. . കൌമാരത്തിന്റെ അവസാനം യവ്വനതിന്റെ ആരംഭത്തില്‍ ഒരു മുരള്‍ച്ചയോടെ പതിയെ പതിയെ നിരത്തുകളെ കയ്യടക്കാന്‍ തുടങ്ങിയിരുന്ന യന്ത്രവല്‍കൃത വാഹനങ്ങളെയും മൊയ്തീന്റെ കാലുകള്‍ അതിജീവിച്ചു.

അവസാനം പ്രായം മോയ്തീനെകാളും വേഗത്തില്‍ ഓടാന്‍ തുടങ്ങി. പ്രായത്തെ ഓടിതോല്പിച്ചതിനു അത് പതിയെ പതിയെ കണക്കു ചോദിച്ചു, വാര്‍ധിക്യം ഒരു കോമാളി വേഷം കെട്ടി വേദനയുടെയും, പരവേശതിന്റെയും, അസ്വസ്ഥതകളുടെയും രൂപത്തില്‍ മൊയ്തീന് മുന്നില്‍ പല്ലുകള്‍ കൊഴിഞ്ഞു തുടങ്ങിയ മോണ കാട്ടി ചിരിച്ചു.

തന്റെ തന്നെ വണ്ടിയില്‍ ചുരുണ്ട് കിടന്ന മൊയ്തീന്‍ ഒന്ന് തല പൊക്കി നോക്കി, ഒന്ന് നിവര്‍ന്നിരുന്നു .. അവസാനം വീണ്ടും കിടന്നു.. കുഴിഞ്ഞ കണ്ണുകളില്‍ തളര്‍ന്ന കൃഷ്ണമണികളെ കിടത്തി ..............
പാവം മൊയ്തീന് തന്നെ തോന്നി കാണും
ആ... ഒടുക്കം പ്രായം ഓടി തോല്പിചിരിക്കുന്നു.