നോമ്പ് സമയം ആയതു കൊണ്ട് ഞാന്‍ പഠിച്ചിരുന്ന കോളേജു ഉച്ചവരയെ ഉണ്ടാകാരുണ്ടായിരുന്നുള്ളൂ
ഉച്ച കഴിഞ്ഞു കാന്റീനും അടവാണ്. അത് കൊണ്ട് വിശപ്പിന്റെ വിളി കാരണം കോളേജു വിട്ടാലും വലിയ ചുറ്റി കളിക്കൊന്നും നില്‍കാതെ നേരെ വീട്ടിലോട്ടു വരികയാണ് പതിവ് .. ബസ് ഇറങ്ങുന്ന സ്ഥലവും വീടും തമ്മില്‍ നമ്മുടെ വള്ളുവനാടന്‍ ശയിലിയില്‍ പറഞ്ഞാല്‍ 'ശ്ശീ' ദൂരം ഉണ്ട് .. ഇങ്ങനെ നട്ടുച്ചയ്ക്ക് റോഡിലൂടെ വെയില് കൊണ്ട് കുറെ ദൂരം നടന്നു കഴിഞ്ഞാല്‍, മരങ്ങളും, ചെടികളും നിറഞ്ഞ ഊട് വഴികള്‍ ആയി. വെയിലേറ്റു വാടി കുറെ ദൂരം നടന്നു കഴിഞ്ഞു പെട്ടെന്ന് തണല്‍ മരങ്ങള്കിടയിലൂടെ നടക്കുമ്പോള്‍ ഒരു വല്ലാത്ത സുഖം ആണ് പെട്ടെന്ന് ശരീരം ഒന്ന് തണുക്കുന്നത് പോലെ തോന്നും, അതിനെല്ലാം പുറമേ നമ്മുക്കെല്ലാം മുകളില്‍ നമ്മളെ സംരക്ഷിക്കാന്‍ ആരോ ഉണ്ട് എന്ന് ഒരു സുരക്ഷിതത്വം ബോധം.. ഇതിലെല്ലാം എനിക്കിഷ്ട്ടപെട്ടത് ഞങ്ങളുടെ തന്നെ പറമ്പായ ഒരു കണ്ടത്തില്‍ (പാടം) കൂടിയുള്ള നടത്തം ആണ്, കണ്ടം എന്ന് പേരെ ഉള്ളൂ, എന്റെ ചെറുപ്പത്തില്‍ അവിടെ നെല്‍കൃഷി നടന്നതായി എനിക്ക് ഓര്മ ഉണ്ട്, പുഞ്ചപാടവും നെല്‍ കൃഷിയും കേള്‍കാനും വായികാനും മാത്രമേ രസം ഉള്ളൂ എന്ന് മനസിലാക്കിയ പപ്പാ നെല്‍ കൃഷി നിറുത്തി അവിടെ കൌങ്ങ് നട്ടു.. ഈ പാടത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, അതിന്റെ രണ്ടു വശവും തോട് ആണ്.. ഒന്ന് ഒരു ചെറിയ ചില്ലി തോടും, പിന്നെ മറ്റേതു എന്റെ പ്രിയപ്പെട്ട വലിയ തോടും .. എന്റെ വീട്ടിലോട്ടു ഊട് വഴികളില്‍ ഈ പാടത്തിന്റെ വരമ്പത്ത് കൂടി ഉള്ള യാത്ര ആണ് എനിക്കേറ്റവും ഇഷ്ടം.....
നിങ്ങള്‍ ഒന്ന് സങ്കല്പിച്ചു നോക്കൂ, ഉച്ച വെയിലിന്റെ ചൂടേറ്റു, ക്ഷീണിച്ചു, ദാഹിച്ചു വരുമ്പോള്‍, തണുത്ത തെളിനീരു ഒഴുകുന്ന രണ്ടു തോടുകല്ക് നടുവിലൂടെ ഉള്ള നടപ്പ്,, വെള്ളം കല്ലില്‍ തട്ടി പതക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒച്ച മാത്രം മതിയായിരുന്നു ശരീരവും മനസും ഉണര്‍വ് ഏകാന്‍. ഇങ്ങനെ നടക്കുമ്പോള്‍ പാട വരമ്പത്ത് നിന്ന് ചാടി ചില്ലി തോട്ടിലെ തെളിനീരില്‍ കയ്യും കാലും മുഖവും ഒകെ കഴുകാന്‍ തുടങ്ങുമ്പോള്‍ ആണ് പെട്ടെന്ന് ഞങ്ങളുടെ പറമ്പില്‍ ഒരു അനക്കം ഞാന്‍ കണ്ടത് .. ആരോ അടക്ക കട്ട് പെറുക്കാന്‍ വന്നതാണ്.. ഞാന്‍ ഒന്ന് സൂക്ഷിച്ചു നോക്കി ..... ന്ഹെ" ചോര കണ്ണന്‍ " കറുത്ത ദേഹവും, അഴുക്കു പിടിച്ചു മുഷിഞ്ഞു നാറുന്ന മുറികയ്യന്‍ ബനിയനും, മുണ്ടും ഒരു ചുവന്ന തോര്‍ത്തും ,, പിന്നെ ചുക ചുക ചുവന്ന കണ്ണുകളും ഉള്ള ചോര കണ്ണന്‍, കുട്ടി കാലത്ത് ഈ ചോര കണ്ണനെ ഞങ്ങള്ക് ഭയം ആയിരുന്നു.. അതിന്റെ പ്രധാന ഉത്തരവാദികള്‍ ചോറ് ഉണ്ണാന്‍ വേണ്ടി പേടിപെടുത്തുന്ന കഥകളില്‍ ചോര കന്നനേം കൂടി ഉള്പെടുതുന്ന അമ്മമാരും ആ കഥകള്‍ കേട്ട് വീണ്ടും കഥകള്‍ മെനെഞ്ഞു എടുക്കുന്ന ഞങ്ങളുടെ കൂട്ടത്തിലെ കൊച്ചു ഭാവന ജീവികളും, പിന്നെ കാണുമ്പോള്‍ തന്നെ പേടി തോന്നിക്കുന്ന അയാളുടെ രൂപവും, എല്ലാത്തിനും പുറമേ അടുത്ത് ചെല്ലുമ്പോള്‍ ഉള്ള ആ മുഷിഞ്ഞ നാറ്റവും..
വാഴ ഇല വെട്ടിയും, ഇത് പോലെ അടക്ക മോഷ്ടിച്ചും ഒകെ ജീവിക്കുന്ന ചോര കണ്ണന്റെ നിസ്സഹായത പിന്നീട് എപ്പോളോ ആ പേടി മാറി ഒരു വിധം അവന്ജയില്‍ കൊണ്ട് ചെന്ന് എത്തിച്ചിരുന്നു. സമൂഹത്തിലെ ഒരു നിസ്സഹായനോട് തോന്നുന്ന ഒരു തരാം പുച്ഛം .. ആ ചോര കണ്ണന്‍ ഞങ്ങടെ കണ്ടത്തിലെ അടക്ക മോഷ്ടിക്കുന്നത് കണ്ടപ്പോള്‍, ഒരിക്കല്‍ പോലും സ്വമനസ കാല്‍ ചുവട്ടില്‍ കിടക്കുന്ന അടക്ക പോലും പെറുക്കി വീട്ടില്‍ കൊണ്ട് ചെന്ന് ഇടാത്ത എന്റെ രക്തം തിളച്ചു.. തൊട്ടടുത്ത പറമ്പില്‍ നിന്ന് ഒരു തെങ്ങും മടല്‍ ഓടിച്ചു എടുത്തു ഞാന്‍ ചോര കണ്ണന്റെ നേരെ ആക്രോശിച്ചു അടുത്തു..
" ആരെടാ അടക്ക കക്കുന്നെ .......... കള്ളാ കള്ളാ " കയ്യില്‍ ഇരുന്ന മടല്‍ ഒരു കൌങ്ങിനു അടിച്ചു ഉച്ചയുണ്ടാകി ഞാന്‍ ഉച്ചത്തില്‍ ആക്രോശിച്ചു .. എന്റെ ഈ പരാക്രമം കണ്ടു കണ്ടത്തില്‍ പതുങ്ങിയിരുന്ന കണ്ണന്‍ ഇറങ്ങി ഓടി .. അയാള്‍ ഓടുംതോറും വാശി മൂത്ത് ഞാന്‍ കൂടതല്‍ വേഗത്തില്‍ കൂടതല്‍ ഉച്ച വച്ച് ഓടി.. അയാളുടെ ഭാഗ്യം ഞാന്‍ ഓടി എതിയപ്പോലെക്കും അയാള്‍ ഏറെ ദൂരം പിന്നിട്ടിരുന്നു .. ഒരു കുറ്റവാളിയെ പിടിക്കാന്‍ പറ്റിയില്ലങ്കിലും അയാളെ ഓടിച്ചു വിട്ടതിനു ഇന്ന് പപ്പയുടെ മുന്‍പില്‍ എനിക്ക് അഭിമാന പൂര്‍വ്വം നില്‍കാം .. അയല്കിട്ടു രണ്ടെണ്ണം കൊടുക്കാത്തതിന്റെ പേരില്‍ എന്നെ വഴക്ക് പറയുമോ എന്നായിരുന്നു അപ്പോള്‍ എന്റെ പേടി. എന്തായാലും വേണ്ടില്ല കുട്ടികാലത്ത് മനസിന്റെ കോണുകളില്‍ ഒളിച്ചിരുന്ന ആ ഭീകരനെ ഇങ്ങനെ നിഷ്കരുണം ഓടിച്ചു വിട്ടതില്‍ എനിക്ക് എന്റെ ധൈര്യത്തില്‍ അഭിമാനം തോന്നി. അല്ലെങ്കിലും കോളേജില്‍ പഠിക്കുന്ന കാലയളവുകളില്‍ ഇത് പോലെ എന്തെങ്കിലും ചെയുന്നത് തന്നെ താന്‍ മുതിരുന്നു എന്നാ തോന്നല്‍ മറ്റുള്ളവര്കും സ്വയവും തോന്നാന്‍ ആണ് എന്ന് എനിക്ക് ഇപ്പോള്‍ തോന്നാര്‍ ഉണ്ട്.
എന്തായാലും വീട്ടിലോട്ടു നടക്കുമ്പോള്‍ ഞാന്‍ കുറച്ചു വലുതായ പോലെ എനിക്ക് തോന്നി.. തല ഉയര്‍ത്തി പിടിച്ചു ഒരു യോദ്ധാവിനെ പോലെ ഞാന്‍ വീട്ടില്‍ എത്തി. അമ്മ വീടിന്റെ മുട്ടത്തു നില്കുന്നത് ഞാന്‍ ദൂരെ നിന്ന് തന്നെ കണ്ടു .. മുഖത്ത് പതിവില്ലാത്ത ഒരു ഗൌരവം ഒകെ വരുത്തി ഞാന്‍ മുറ്റത്തേക്ക് കയറി ..
"പപ്പാ എന്ത്യേ അമ്മെ "..ഗൌരവം ഒരല്പം പോലും കുറക്കാതെ ഞാന്‍ ചോദിച്ചു ..
"പറമ്പില്‍ ഉണ്ടെട .. എന്നാ ??" .. ആ ചോദ്യം എനിക്ക് അത്ര രസിച്ചില്ല .. ഞങ്ങള്‍ ആണുങ്ങള്‍ തമ്മില്‍ പറയണ്ട കാര്യം ആണ് ,,, അതിന്റെ ഇടയ്ക്കു അമ്മ ഇടപെടുന്നതില്‍ എനിക്ക് ഒരു സുഖം തോന്നിയില്ല ..
"ഒന്നും ഇല്ല ,, പപ്പാ എവിടെയാ കുളത്തിന്റെ അടുത്തു ആണോ "
"പപ്പാ ആ തൊഴുത്തിന്റെ അപ്പുറം നിപ്പുണ്ട് നീ കാര്യം പറ "
ആ ചോദ്യത്തെ അവഗണിച്ചു ഞാന്‍ തൊഴുത്തിന്റെ അടുത്തേക്ക് നടന്നു .. ഹം വേണമെങ്കില്‍ എന്റെ വീര കഥ വന്നു കേട്ടോ എന്നുള്ള ഭാവേന അമ്മയെ തിരിഞ്ഞു നോക്കി. സ്ത്രീ സഹജമായ ഉത്കന്ടയില്‍ അമ്മയും എന്റെ കൂടെ തന്നെ വന്നു .. ഇവന്‍ വല്ല കുരുതകെടും ഒപ്പിച്ചോ എന്നായിരിക്കും അമ്മ ചിന്തിച്ചു കാണുക .. പോകുന്ന വഴി ഞാന്‍ മുഖം കുറച്ചും കൂടി ഗൌരവം കൊണ്ടും, ഉത്കണ്ട കൊണ്ടും ഒകെ നിറച്ചു ..
"പപ്പേ .... ആ ചോര കണ്ണന്‍ ഞാന്‍ നോക്കുമ്പോള്‍, കണ്ടതീന്നു അടക്ക കക്കുന്നു........"
"ഹം ." ..... പപ്പാ ഒന്ന് മൂളി ..
പപ്പയുടെ ഈ നിസ്സംഗത ഭാവം ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ല ..
"എന്നിട്ടോ .. " അമ്മ ചോദിച്ചു ,, ഇപ്പോള്‍ ശരിക്ക് അമ്മയെ കൂടെ കൂടെ കൂട്ടിയതില്‍ എനിക്ക് സന്തോഷം തോന്നി മുഖത്തെ ഭാവങ്ങളില്‍ ഒട്ടും കുറവ് വരുത്താതെ ഞാന്‍ തുടര്‍ന്ന് ..
"ഞാന്‍ ഒരു മടലെടുത്ത് അടിക്കാന്‍ ഓടിച്ചു ... പക്ഷെ അടിക്കാന്‍ പറ്റിയില്ല "
ഇത്തവണ എന്തായാലും പപ്പാ എന്നെ ഒന്ന് അഭിനന്ദിക്കും ഞാന്‍ മനസ്സില്‍ കരുതി .. തെങ്ങിന് തടം തുറന്നു കൊണ്ടിരുന്ന പപ്പാ തൂമ്പ അവിടെ വച്ചിട്ട് എന്റെ നേരെ തിരിഞ്ഞു ..
"നീ ഇത് വരെ ആ കണ്ടത്തില്‍ നിന്ന് എത്ര അടക്ക ആരും പറയാതെ പെരുക്കിയിട്ടുണ്ടാട " ഇതിലും ഭേദം ആ തൂമ്പ വച്ച് എന്റെ തലക്കിട്ടു ഒന്ന് തരുന്നതായിരുന്നു നല്ലത് എന്നെനിക്കു തോന്നി .. ഒരു നല്ല കാര്യം ചെയ്തിട്ട് വരുമ്പോള്‍ ഇങ്ങനെ നിരുല്സാഹ പെടുത്തിയാല്‍ .. എനിക്ക് ദേഷ്യവും സങ്കടവും വന്നു .. മനുഷ്യനെ കൊച്ചാക്കുന്ന ഇമ്മാതിരി ചോദ്യങ്ങള്‍ എനിക്ക് വെറുപ്പാണ് .. എന്റെ ഉള്ളിലെ വിപ്ലവം തിളക്കുവായിരുന്നു ..നുരഞ്ഞു പൊന്തിയ അമര്‍ഷം പതിയെ അടക്കി, അല്ലെങ്കിലും മുന്‍കോപം ഒരു പോരാളിക്ക് ചേര്‍ന്നതല്ല, ഞാന്‍ പറഞ്ഞു ..
"ഒന്നും പെറുകീട്ടില്ല " ഇനി പെരുക്കിയാല്‍ തന്നെ ഞാന്‍ അതൊട്ട് പറയാന്‍ ഉദ്ദേശിക്കുന്നില്ല ഞാന്‍ മനസ്സില്‍ പറഞ്ഞു ..
"അവിടെ കിടന്നു ചീഞ്ഞു മഴയത് വെള്ളത്തി കൂടി പോകുന്ന ആ അടക്കക്ക് വേണ്ടി നീ എന്തിനാട ആ പാവത്തിനെ ..............." അമ്മയുടെ വക ..
എന്റെ കണ്ണ് തള്ളി പോയി... വിപ്ലവം കിടന്നു തിളക്കുന്നുന്ടെങ്കിലും ഈ അടികള്‍ എനിക്ക് താങ്ങാവുന്നതില്‍ ഏറെ ആയിരുന്നു ..
"നിന്റെ വല്യപ്പന്റെ പ്രായം ഉണ്ടല്ലോട അങ്ങേര്‍ക്കു,, " ഇത് പപ്പയുടെ വക ..
അപമാനിതനായി പാഴായ വിപ്ലവും ആയി ഞാന്‍ പതിയെ എന്റെ മുറിയിലേക്ക് നടന്നു .. പപ്പയുടെം അമ്മയുടെം മാനുഷികതയില്‍ എനിക്ക് ഒരു ചൊരുക്ക് അനുഭവപെട്ടു. അത് പിന്നെ കുറച്ചു ദിവസത്തേക്കും കൂടി മനസ്സില്‍ കിടന്നെങ്കിലും .. പിന്നീടെ ചോര കണ്ണനെ, വേണ്ട ഞാന്‍ കണ്ണേട്ട എന്ന് പറയട്ടെ, ഒര്കുമ്പോള്‍ എന്റെ ചാച്ചനെ, അതായതു പപ്പാ പറഞ്ഞ എന്റെ വല്യപ്പനെ കൂടി ഒര്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. ചെറുപ്പത്തിലെ അനാഥന്‍ ആയി, എവിടെ നിന്നൂ ഞങ്ങളുടെ നാട്ടിലോട്ടു വന്ന കണ്ണേട്ടന്‍ .. ജീവിത കാലം മുഴുവന്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ വിധിക്കപെട്ട കണ്ണേട്ടന്‍ .. വീട്ടുകാരുടേം, സ്നേഹിതരുടെം സ്നേഹം ആവോളം കിട്ടുമ്പോളും, സ്നേഹത്തിനു വേണ്ടി അന്ഗീകാരത്തിന് വേണ്ടി കൊതിക്കുന്ന എനിക്ക്, എല്ലാവരാലും പര്യ്ത്യക്തന്‍ ആയി സ്നേഹിക്കണോ കാത്തിരിക്കണോ ആരും ഇല്ലാത്ത ഈ മനുഷ്യന്‍ ശരിക്കും ഒരു അനുഭവം ആണ്. ദിവസവും രാവിലെ അന്നന്നത്തെ ആഹാരത്തിന് വേണ്ടി ഏറിയാല്‍ തൊട്ടടുത്ത രണ്ടു ദിവസത്തെ ആഹാരത്തിന് വേണ്ടി മാത്രം അധ്വാനിക്കുന്ന ഈ എന്തായിരിക്കാം നാളയെ പറ്റി വിചാരിക്കുന്നത് .. മനസ് നിറയെ ഉള്ള ആഗ്രഹങ്ങള്‍ ആണ് പലപ്പോഴും എന്റെ ജീവിതത്തില്‍ എനിക്ക് എന്റെ നാളെ.. ജീവിതത്തില്‍ ഒരു സ്നേഹിതനെ പോലും സബാതിക്കാത്ത ഈ മനുഷ്യന്‍, കുടുംബമോ കുട്ടികളോ ഇല്ലാത്ത ഇയാള്‍,, ജീവിതത്തില്‍ ഒന്നും സ്വന്തം ആയി ഇല്ലാത്ത ഇയാള്‍, എങ്ങനെ ജീവിക്കുന്നു .... ഒരു പക്ഷെ ആത്മ ഹത്യം ചെയാന്‍ ഉള്ള പേടി ആയിരിക്കുമോ ഇയാള്‍ക് ജീവിതം ....
കണ്ണേട്ടന്റെ നിസ്സഹായതയെ നിങ്ങളുടെ മുന്‍പില്‍ തുറന്നു കാട്ടുക എന്നത് എന്റെ ഉദ്ദേശം അല്ല.. പക്ഷെ നിസ്സാര കാര്യങ്ങള്‍ക് ജീവിതം തകര്‍ന്നു പോകുന്ന നമ്മളെ പോലുള്ളവര്‍ക്ക്, ഇയാള്‍ ശരിക്കും ഒരു അത്ഭുതം തന്നെ ആണ് എന്ന് എനിക്ക് തോന്നുന്നു. പരാതികള്‍ ഇല്ലാതെ, ഇനി ഉണ്ടെങ്കില്‍ തന്നെ അത് ആരോടും പറയാന്‍ ഇല്ലാതെ, ഇപ്പോളും ജീവിക്കുന്നു.. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോലും കയ്യില്‍ ഒരു കേട്ട് വാഴ ഇലയും ആയി ജരാ നരകള്‍ ബാധിച്ചു,, ആ പഴയ തുണിയുടെ പുറംതോടില്‍ ജീവിച്ചു തീര്‍ക്കുന്ന ഒരു പാവം മനുഷ്യന്‍. ഇന്നും അമ്മമാര്‍ക് കുട്ടികളെ ഊട്ടാന്‍ ഉള്ള ഒരു ഭയത്തിന്റെ പ്രതീകമായി, തന്റെ വാര്ധിക്ക സഹജമായ അവശതകള്‍ടെ മാത്രം ചുമടും ചുവന്നു അയാള്‍ എന്റെ മുന്‍പില്‍ കൂടി നടന്നു നീങ്ങി ..
No comments:
Post a Comment