നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചുക് ചുക് ശബ്ദവും, നിശ്ചിതമല്ലാത്ത ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന ചൂളം വിളികളും, യാത്രയുടെ പരമമായ വിരസതയിലേക്ക് എന്നെ വലിച്ചിഴച്ചു കൊണ്ട് പൊയ്കൊണ്ട് ഇരിക്കുമ്പോളാണ്, ഓമനത്തവും ലാളിത്യവും തുടിക്കുന്ന ഒരു കുഞ്ഞു ചുന്ദര കുട്ടനേം കൊണ്ട് ഒരു അച്ഛനും അമ്മയും കൂടി കയറി വന്നു എന്റെ മുന്‍പില്‍ എനിക്ക് അഭിമുഖം ആയി ഇരിപ്പുരപ്പിച്ചത്
ശക്തിയായി കുലുക്കുമ്പോള്‍ "കൊഞ്ഞ ... കൊഞ്ഞ ..... കൊഞ്ഞ .." എന്ന് മനുഷ്യനോ, ഏതോ മൃഗത്തിനോ സമാനമായ രീതിയില്‍ ശബ്ദം ഉണ്ടാക്കുന്ന ഒരു പച്ച പിടിയോടു കൂടിയ ചുവപ്പ് കിലുക്കിയും ഉണ്ടായിരുന്നു അവന്റെ കയ്യില്‍. കിലുക്കിയോടുള്ള പുതുമ നഷ്ടപെടാതെ ആവേശത്തോടെ, തന്റെ മാമ്സളം ആയ കുഞ്ഞി കയില്‍ പിടിച്ചു, ഇപ്പോള്‍ താഴെ വീഴും എന്നാ രീതിയില്‍ തുറന്നു പിടിച്ച കണ്ണ് കൊണ്ട് തുറിച്ചു നോക്കി കിലുക്കി കൊണ്ടിരിക്കുകയായിരുന്ന അവന്റെ കയില്‍ നിന്നും അത് തട്ടിപറിച്ചു വാങ്ങി ജനാലയിലൂടെ കളയുന്നതായി കാണിച്ചു അവന്റെ അച്ഛന്‍ അവനെ നോക്കി ചിരിച്ചു കൊണ്ട്, തന്റെ കൈ മലര്‍ത്തി കൊണ്ട് പറഞ്ഞു
"കാക്ക കൊണ്ട് പോയി .. "
ബല്ലൂനിനു കാറ്റ് കുത്തി വിട്ടിരിക്കുന്ന പോലെ ഇരിക്കുന്ന അവനെ കാണിക്കാതെ ആ പിതാവ് തന്ത്രത്തില്‍ അത് അവന്റെ അമ്മയുടെ ബാഗില്‍ ഒളിപ്പിച്ചു..
ചുക്ക് ചുക്ക് ശബ്ദം .. ചൂളം വിളി,,,,
ചൂളം വിളി ചുക്ക് ചുക്ക് ശബ്ദം ..
സമയം കുറച്ചു അങ്ങ് മാറി
യാത്രയുടെ വിരസത കൊണ്ടോ, അപരിചിതത്വത്തിന്റെ അനാഥത്വം കൊണ്ടോ അതോ വിശപ്പ് കൊണ്ടോ .. അവന്‍ കരയാന്‍ തുടങ്ങി. ..
അപ്പന്‍ ഘോഷ്ടി കാട്ടി,, അമ്മ പാട്ട് പാടി ..കുട്ടി അടങ്ങിയില്ല, ഒടുക്കം ഒളിപ്പിച്ചു വച്ചിരുന്ന കിലുക്കി എടുത്തു കൊച്ചിന്റെ കയില്‍ കൊടുത്തു അവന്‍ അടങ്ങി ..
കിലുക്കി പിന്നെയും കരയാന്‍ തുടങ്ങി... കൊഞ്ഞ.... .കൊഞ്ഞ..... കൊഞ്ഞ ..........
കിലുക്കിയുടെ ശബ്ദം അരോചകം ആയി തോന്നിയപ്പോള്‍ അപ്പന്‍ കുഞ്ഞിനോട് യാചിച്ചു മോനെ അതിങ്ങു താ ..
ഓടികൊണ്ടിരിക്കുന്ന വണ്ടിയുടെ ജനലില്‍ കൂടി കിലുക്കി പുരതോട്ടു എറിഞ്ഞിട്ടു അവന്‍ പാല്‍ പല്ലുകളില്‍ തുളുമ്പി നില്‍കുന്ന നിഷ്കളങ്കത കാണിച്ചു, തന്റെ ഇളം കൈ മലര്‍ത്തി കൊണ്ട് പറഞ്ഞു ..
"കാക്ക കൊണ്ട് പോയി.... "
No comments:
Post a Comment