ഉയര്‍ത്തിപിടിച്ച ചൂലും കൊണ്ട് ഒരു പൂച്ചയുടെ പുറകെ അടിക്കാന്‍ ഓടിയ കുഞ്ഞിനെ തടഞ്ഞു നിര്‍ത്തി കാതില്‍ ഞാന്‍ ചോദിച്ചു
"കുഞ്ഞേ ആരാണ് നിന്റെ ഇളം മനസ്സില്‍ വിഷം കുത്തിവച്ചത് ",,
ക്രുദ്ധമായി ഒന്ന് നോക്കി കുഞ്ഞു മന്ത്രിച്ചു"എന്റെ അമ്മ പറഞ്ഞിട്ടാ"
പാപ പങ്കിലമായ ഈ ലോകത്ത് ജീവിക്കാന്‍ നിഷ്കളങ്കതയിലേക്ക് കുത്തിയിറക്കിയ ആദ്യത്തെ ബാല പാഠം..
ചൂല് തട്ടി പറിച്ചു ഞാന്‍ ഊക്കത്തോടെ എറിഞ്ഞു പൂച്ചയുടെ മുതുകിലേക്കു,
കാരണം ഞാനും പഠിച്ചിരുന്നു ഈ പാഠങ്ങള്‍.....
No comments:
Post a Comment