
ആന കാര്യം സാധിക്കുന്നത് കണ്ടിട്ട് അണ്ണാന്‍ പിന്നാംപുറത്തിരുന്നു മുക്കിയിട്ടു വല്ല കാര്യോം ഉണ്ടോ.. ..
ഇല്ലാന്ന് മാത്രവും അല്ല അണ്ണാന്റെ ജീവന്‍ ഭൂമിയുടെ ഗുരുത്വകര്‍ഷണ ബലത്തിനും, ആനയുടെ ഉയരത്തിനും, പിണ്ടതിനും (mass ) പിന്നെ അങ്ങനെ കുറെ കാര്യങ്ങല്കും ഒക്കെ ആശ്രയിച്ചിരിക്കും ..
ഊര്‍ജ്ജ തന്ത്രത്തില്‍ ബിരുതാനന്തര ബിരുതം എടുത്തത് കൊണ്ട് ഇപ്പോളെങ്കിലും ഇത്രെയോകെ ആരുടേം സഹായം ഇല്ലാതെ മനസിലാകാന്‍ പറ്റി..
ഇത്രെയുമൊക്കെ പഠിക്കുവാനും മനസിലാകുവനും നിമിത്തമായ സംഭവം നടക്കുന്നത് നമ്മുടേ വൈക്കം മുഹമ്മദു ബഷീറിന്റെ വിഖ്യാതമായ പ്രേമലേഖനം എന്നാ കഥ ആണ്.
അതിലെ കഥാനായകന്‍ വാടക വീടിന്റെ മച്ചിനുപുരതിരുന്നു, വീട്ടുടമസ്ഥന്റെ സുന്ദരിയായ, പ്രായപൂര്‍ത്തി ആയ, ജോലി ഇല്ലാത്ത, നിര്‍ദ്ദനയായ സാറാമ്മ എന്നാ മകള്‍ക് ഇങ്ങനെ എഴുതി,
"പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യവന തീഷ്ണവും, ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനയോഗിക്കുന്നു, ഞാന്‍ ആണെങ്കില്‍... എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്, സാറാമ്മയോ?.. ഗാഡമായി ചിന്തിച്ചു മധുരോധാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട്
സാറാമ്മയുടെ
കേശവന്‍ നായര്‍. "
ഇതില്‍ അത്യന്താപെഷിതമായ ചില ഭേദഗതികള്‍ വരുത്തി, കുറെ കാലമായി എന്റെ മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം എന്റെ സാറാമ്മക്ക് അവളുടെ മൊബൈല്‍ നമ്പരില്‍ ഒരു മെസ്സേജ് ആയി ടൈപ്പ് ചെയ്തു ഞാന്‍ അയച്ചു .. ലവലേശം ആശങ്ക ഇല്ലാതെ ...
കോളേജു ഹോസ്റ്റെലിലെ ആരഭാടകരമായ മുറിയില്‍ കല്യാണ പ്രായമാകാത്ത, ജോലിയെ പറ്റി ചിന്തിക്കണ്ട സമയം ആകാത്ത, ഒട്ടും നിര്‍ദ്ദന അല്ലാത്ത ഈ സാറാമ്മ അവളുടെ വിലകൂടിയ മൊബൈല്‍ സെറ്റിന്റെ, inbox മെസ്സേജ് ഇന്റെ നീണ്ടു കിടക്കുന്ന option ഇല്‍ നിന്ന് delete എന്നാ ആറക്ഷരം ബുദ്ധിപൂര്‍വ്വം നിര്‍ദ്ദയം select ചെയ്തു.
അവളുടെ അപ്പന്‍ എന്റെ വാടക വീടിന്റെ ഉടമസ്ഥന്‍ ആകുകയും, ഞാന്‍ ആ മച്ചിന്‍ പുറത്തിരുന്നു ഇങ്ങനെ ഒരു operation നടത്തുകയും ചെയ്തിരുന്നങ്കില്‍ ഒരു പക്ഷെ എന്റെ ഉദ്യമം ഫലം കണ്ടേനെ..
വാല്‍കഷ്ണം
ഒന്നുകില്‍ ഇനി അവളുടെ അപ്പന്‍ അങ്ങേരുടെ വീടിന്റെ മുകള്‍ ഭാഗം വാടകയ്ക്ക് കൊടുക്കുന്നത് വരെ കാത്തിരിക്കാം അല്ലെങ്കില്‍ ഇത് വായിക്കുന്ന ഏതെങ്കിലും സാറാമ്മ മാരുടെ അപ്പന്‍, അദ്ധേഹത്തിന്റെ വീടിന്റെ മുകള്‍ഭാഗം വാടകയ്ക്ക് കൊടുക്കുന്നുണ്ടെങ്കില്‍ എന്നെ ഒന്ന് അറിയിക്കാന്‍ അപേക്ഷ ......
No comments:
Post a Comment