
പാലക്കാട്ടെ കോട്ടയ്ക്കു ചുറ്റുമുള്ള പുല്‍മെത്തയില്‍ തെക്ക് വടക്ക് മലര്‍ന്നു കിടന്നു പടിഞ്ഞാറു യാത്ര പറയാന്‍ തുടങ്ങുന്ന മഞ്ഞ ഉടുപ്പിട്ട ചുവന്ന സൂര്യനെ നോക്കി കണ്ണിരുകിയും കൊഞ്ഞനം കുത്തിയും കാണിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്ന് പറഞ്ഞത് പോലെ ഒരു ബോധോദയം ഉണ്ടായത് "
ഓര്‍മ്മകളില്‍ ഭൂരിഭാഗവും പാവക്ക പോലെ ആണ്
അത് പടവലം പോലെ മിനുസമുള്ള തൊലിയോട് കൂടിയതോ വളരെ നീളം ഉള്ളതോ അല്ല ..
കഴിക്കുന്തോരും കയിക്കുന്ന പച്ച നിറത്തോട് കൂടിയ തനി നാടന്‍ പാവക്ക
കഴിച്ചാലോ മൊത്തം വിറ്റാമിന്‍ ആണ് താനും, ഇരുമ്പും ഉണ്ടത്രേ ......
ഓര്‍മ്മകള്‍ പാവക്കകളായി ഇങ്ങനെ കുന്നു കൂടുമ്പോള്‍ തോന്നും കുറച്ചു നല്ലത് കുറച്ചു എടുത്തു വീട്ടില്‍ കൊടുത്താലോ എന്ന്. പിന്നെ തോന്നും വേണ്ട അവര് ചിലപ്പോള്‍ തേങ്ങ ഒകെ ഇട്ടു തോരനാക്കി വിലംബികളയും..
അതിലും നല്ലത് ഞാന്‍ തന്നെ അച്ചാറിട്ടു കുപ്പീലാക്കി വല്ലപ്പോഴും തൊട്ടു നക്കുന്നതല്ലേ ... ഒരു ടച്ചിങ്ങ്സ്.......
No comments:
Post a Comment