Search This Blog

Monday, November 1, 2010

തുടക്കത്തിലേ തിരിച്ചടികള്‍

ഇന്നലെ ഒരു exam കഴിഞ്ഞു ഇറങ്ങിയപ്പോള്‍ മുതല്‍ ആലോചിക്കുന്നതാ ഉള്ള പൊതു വിജ്ഞാനം ഒന്നും കൂടി കൂട്ടണം എന്ന്

കാരണം മറ്റൊന്നും അല്ല ദിവസവും മൂന്ന് പത്രത്തിന്റെ പടം എങ്കിലും നോക്കുന്ന എനിക്ക് ഇന്നലെ വന്ന പല ചോദ്യങ്ങളും

ഏതോ അന്യഗ്രഹതിലെ അന്തേവാസികള്‍ ഇട്ടതു പോലെ തോന്നി..

എങ്കിലും നമ്മള്‍ അങ്ങനെ തോറ്റു കൊടുക്കരുതല്ലോ ..

നാളെ മുതല്‍ ഹിന്ദു പത്രം മുഴുവനും മനസ് നിറയെ വായിക്കണം ഞാന്‍ ഉറപ്പിച്ചു ..

തീരുമാനം വളരെ ധ്രിടം..

മനസിന്റെ ഘടികാരത്തില്‍ നാളെ ഓഫീസില്‍ പോകുമ്പോള്‍ പത്രം എടുക്കാന്‍ ഒര്കണം എന്ന ഒരു അലാറം ഞാന്‍ അപ്പോളെ തിട്ടപെടുത്തി

ഇന്ന് രാവിലെ പിറന്നു,

രാവിലത്തെ ഒഴിവാകനാവാത്ത കാര്യങ്ങള്‍ ഒകെ തീര്‍ത്തു പ്രഭാത ഭക്ഷണം ഉള്‍പെടെ ..

മേശയില്‍ നാല് മടക്കായിരുന്ന ഹിന്ദു പത്രം ഒന്നും കൂടി മടക്കി കക്ഷത്തില്‍ തിരുകുമ്പോള്‍ എനിക്ക് എന്നെ പറ്റി തന്നെ അഭിമാനം തോന്നി കള്ളന്‍ ഒന്നും മറന്നില്ല,

നന്നാകണം എന്ന് വച്ച് കഴിഞ്ഞാല്‍ നമ്മുക്ക് നന്നാകം എന്നുല്ലാതെ ഉള്ളൂ എന്ന തത്വം മനസ്സില്‍ പറഞ്ഞു ഞാന്‍ കമ്പനി ബസ്‌ വരുന്ന സ്റൊപിലേക്ക് പതിയെ നടന്നു,,

കൂട്ടത്തില്‍ കോട്ടും സ്യൂട്ടും ഇട്ടു കാറില്‍ വന്നു ഇറങ്ങുന്ന എന്നെയും ഞാന്‍ കണ്ടു ..

ബസ്‌ വന്നു. അഭിമാനത്തോടെ കക്ഷത്തില്‍ ഇരുന്ന ഹിന്ദു എടുത്തു കയില്‍ പിടിച്ചു ഇരിപിടതിലേക്ക് നടന്നു ..

ഇരിപിടത്തില്‍ ഇരുന്നു സഹപ്രവര്‍ത്തകരെ സാകൂതം വീക്ഷിച്ചു പതിയെ കയിലെ പത്രം എടുത്തു വായിക്കാന്‍ തുടങ്ങി..

അഹങ്കാരികള്‍ !!! നമ്മുടെ ഈ കൊച്ചു കേരളത്തിലെ election വാര്‍ത്ത എന്താ ലവന്മാര് മുന്‍പിലത്തെ പേജില്‍ ഇടാത്തത് എന്ന് മനസ്സില്‍ പറഞ്ഞു തീര്‍ന്നില്ല ദെ നില്കുന്നു നമ്മടെ കൊടീം പിടിച്ചോണ്ട് നാല് പെണ്പില്ലെരു 4 *400 m റിലേ ഫസ്റ്റ് പോലും !!!!!!!!

ദേണ്ടെ കിടക്കുന്നു ചട്ടീം കലോം ..

ഡേറ്റ് നോക്കീപ്പോള്‍ കഴിഞ്ഞ ആഴ്ചത്തെ പത്രം ..

പഹയന്മാര് റൂമില്‍ ആര്‍കും ഒരു ഉത്തരവാദിത്വം ഇല്ല പഴയ പത്രങ്ങള്‍ ഒന്ന് എടുത്തു വച്ച് കൂടെ ലവന്മാര്ക് .. അല്ലെങ്കില്‍ മിനിമം ഒന്നും നിവര്‍ത്തി നോക്കികൂടെ ..

വെറുതെ മനുഷ്യന്റെ മൂട് കളയാനായിട്ട് .. 

No comments: